Chapter Title : തിരുവോണം [Shahana]
വലിയ ഒരു സ്റ്റേജ് തന്നെ ഒരുങ്ങി കഴിഞ്ഞു രാത്രിയിലെത്തെ പരിപാടികൾക്കായി . ഇത്തവണത്തെ ഓണാഘോഷം പൊടിപൊടിക്കുമെന്നു കഴിഞ്ഞ കമ്മറ്റയിൽ മാലതി ചേച്ചി പറഞ്ഞിരുന്നതായി അവൾ ഓർക്കുന്നു . വലിയ ഒരു അത്തപ്പൂക്കളം തന്നെ ഒരുക്കിയിട്ടുണ്ട് . പൂക്കളത്തിന്റെ ഭംഗി അവളുടെ കണ്ണുകൾക്ക് നിറമേകി . ' താഴെ പോയി നോക്കിയാലോ....!!.അല്ലെങ്കിൽ ....വേണ്ട....അവിടെ ചെന്നാൽ പിന്നെ ചോദ്യങ്ങളായി , രവിസാരെവിടെ....!!, സുമിത്രേച്ചി എന്താ വരാഞ്ഞേ......!!!....സൊസൈറ്റി ലേഡീസിന്റെ കുശുമ്പും, കുത്തിവെച്ച വാക്കുകളും അലസോരപ്പെടുത്തുമെന്നതിനാൽ അവൾ അവിടെ തന്നെ നിന്നു . അല്ലേലും ഇവറ്റകൾ മറ്റുള്ളവരുടെ കാര്യങ്ങളിൽ ആണല്ലോ കൂടുതലും ശ്രദ്ധ പതിപ്പിക്കുന്നെ. മറ്റുള്ളവരെ വാക്കുകളാൽ മനസ്സിൽ മുറിവേൽപ്പിക്കുന്നത് അവർക്കെന്നും ഒരു ലഹരിയാണ് . ഒരുപാട് തവണ അവൾ അത് അനുഭവിച്ചിട്ടുള്ളതുകൊണ്ട് അവൾ അവിടെ തന്നെ നിന്നു കാഴ്ചകൾ കണ്ടു . ഫോൺ ബെല്ലടിക്കുന്ന ശബ്ദം കെട്ടാനാണ് അവൾ തിരിഞ്ഞു നോക്കിയത് . നോക്കുമ്പോൾ ഗായത്രിയാണ് . ഇന്ന് രാത്രിലത്തെ ഓണാഘോഷപരിപാടിയിൽ തങ്ങൾ അവഹരിപ്പിക്കേണ്ട ഡാൻസിന്റെ അവസാനഘട്ട റിഹേഴ്സലിനു ചെല്ലാൻ വിളിക്കുകയാണ് അവൾ . 'ഹലോ....എടാ..നെ വരുന്നില്ലേ..' ' ഇല്ലടാ...ഞാൻ വരുന്നില്ല..എനിക്കെന്തോ ..ഒരു മൂഡില്ല..' ' നീ ഇങ്ങനെ പറയല്ലേ... ഈ അവസാന നിമിഷം കൊണ്ട്...നമ്മൾ എന്ത് ചെയ്യാനാ....' ' ഞാൻ വരുന്നില്ല ... എന്നെ വിട്ടേക്ക്...' അവൾ കടുത്ത ഭാഷയിൽ പറഞ്ഞു ' ഓഹോ....അങ്ങനെയാ.. ..ശെരി നീ വരണ്ട...ഇനി മേലിൽ നമ്മൾ തമ്മിൽ സംസാരിക്കേണ്ട....കേട്ടോ....' ഗായത്രി അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗായത്രിയോട് അങ്ങനെ പറയേണ്ടി വന്നതിൽ അവളുടെ മനസ്സ് തകർന്നു പോയിരുന്നു. കാരണം എന്നും തന്റെ ഏകാന്തതയിൽ ഒരൽപം ആശ്വാസം തരുന്നത് അവളുടെ ഫ്രണ്ട്ഷിപ് ആയിരുന്നു . ആ സഹൃദം ആണ് തനിക്കു നഷ്ട്ടമായതെന്നോർത്തപ്പോൾ അവളുടെ മനസ്സ് ഏങ്ങലടിച്ചു . അവൾ നേരെ തന്റെ മുറിയിലേക്ക് പോയി. അവളുടെ വിഷമങ്ങളിൽ ഇപ്പോഴും പങ്കുചേരുന്ന തലയിണയെ കെട്ടിപ്പിടിച്ചു അവൾ കരഞ്ഞു . മനസ്സിലെ വിഷമം അത് ഹൃദയത്തിൽ വിങ്ങലായി . ആ വിങ്ങൽ മിഴിനനയിച്ചുകൊണ്ട് അവിടമാകെ നനഞ്ഞു . പലപ്പോഴും അവൾ വിശ്വസിക്കും അവളെ
💬 Comments
View all comments