0%

Chapter Title : തിരുവോണം [Shahana]

Author : ഷഹന Read All Parts 267

ഓർക്കാൻ കുറെ ഹൃദയങ്ങൾ ഉണ്ടെന്ന്, പക്ഷെ പലതവണ ജീവിതം അവളെ പഠിപ്പിച്ചു അതൊക്കെ വെറും സങ്കല്പങ്ങളാണെന്ന് . എന്തൊക്കെയോ ആലോചിച്ചു അവൾ മയക്കത്തിലേക്ക് തെന്നി വീണു .

മറ്റൊരിടത്ത്

'മജീദിക്കാ ...എന്ന...ഞാൻ ഇറങ്ങട്ടെ...!!! ' അഹ്... നീയിറങ്ങിക്കോ മോനെ ....പിന്നെ നീ ആ ചാരിച്ചിറ വഴിയല്ലേ പോണേ ....! ' അതെ ഇക്ക... ന്താ....കാര്യം ...! 'എടാ, അവിടെ യുവധാരയിൽ ഒരു order ഉണ്ട് . നിനക്കൊന്നും കൊടുക്കാവോ..നിന്റെ റൂട്ട് അല്ല ന്നാലും....! ' അതിനെന്താ ഇക്ക...ഇങ്ങു തന്നെ...ഞാൻ കൊടുക്കാം... 'ദേ... ... പാർസൽ... അഡ്രസ്സും , ഫോൺ നമ്പറും ഇതിൽ ഉണ്ട്. ..കേട്ടോ...അപ്പോ ....ഹാപ്പി ഓണം....' 'ശേരിയിക്ക.. ഹാപ്പി ഓണം...' 'അളിയാ , ഹരി ..നീയിറങ്ങിയോ....പിന്നെ പാർട്ടിയുടെ കാര്യം അറിയാല്ലോ....!! 'അതെന്തു ചോദ്യമാട...ഞാൻ ചത്തില്ലേൽ വന്നിരിക്കും..പോരെ...' 'ഹ..ഹ.. നീ വരുമെന്ന് എനിക്കറിഞ്ഞുടെ..എന്നാലുമൊന്നു ഓർമ്മിപ്പിച്ചതാടാ..' 'ന്നെ കൂടുതൽ ഓര്മിപ്പിക്കണ്ട...കേട്ടോ....' 'എടാ....പിന്നെ ഒരു കാര്യം ഞാൻ അറിഞ്ഞു....' 'എന്തുവാടേ....!! ' നമ്മുടെ സ്മിതയുടെ ക്ലിപ്പ് ലീക് ആയെന്നു ഒരറിവ് കിട്ടി . നീയറിഞ്ഞോ...!! 'ഏയ്.....ഞാൻ ഒന്നും അറിഞ്ഞില്ല.....നീ എങ്ങനെയാ അറിഞ്ഞേ...! ' സജിയാണ് പറഞ്ഞത്. ഇനി അവൻ നമ്മളെ ഒന്ന് ഇളക്കി , കലക്ക് വെള്ളത്തിൽ മീൻപിടിക്കേണ്ട പരിപാടിയാണോന്നു അറിയില്ല....' 'ഞാൻ വിവേകിനെ വിളിക്കട്ടെ. ഇനി അവന്റെ കയ്യെന്നു വല്ലോ അബദ്ധവും....' ' ഹം...എന്തായാലും വൈകിട്ട് കാണുമല്ലോ ...' 'ഇനി സത്യമായിരിക്കുവോട....!...അത് പുറത്തായാൽ പെണ്ണ് കേറി തൂങ്ങും .പിന്നെ അറിയാമല്ലോ ബലാത്സംഗമാ കേസ്സ് . ' ' അതെനിക്കറിയാടാ, അതോണ്ടല്ലേ കേട്ടയുടൻ നിന്നോട് പറഞ്ഞത്...' ' ഒന്നും ഉണ്ടാവില്ല. ഇനി സജി നമുക്കിട്ടു ഒന്ന് എറിഞ്ഞതാണെങ്കിൽ ഇന്നത്തോടെ അവന്റെ കാര്യത്തിൽ തീരുമാനമാക്കാം...പോരെ..!! 'മതി....എനിക്കത്രേയും മതി...നീയൊരു ഉറപ്പു പറഞ്ഞാൽ പിന്നെ എനിക്കെന്തു പേടി..' 'എന്ന ശെരിയെട....വൈകിട്ട് കാണാം...'

നിലയ്ക്കാത്ത കാളിങ് ബെല്ലടി കേട്ടാണ് നിത്യ ഉണർന്നത്. ഉറക്കച്ചുവയോടെ കണ്ണുതിരുമ്മിക്കൊണ്ട് അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു . ഒരൽപം വിമ്മിഷ്ട്ടത്തോടെ അവൾ വാതിലിനടുത്തേക്കു നടന്നു . വാതിൽ തുറന്ന അവൾ കണ്ടത് കയ്യിൽ പാർസലുമായി നിൽക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് . 'ആരാ ..'

💬 Comments

View all comments