0%

Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 360

സന്ധ്യയോടുകൂടി കോഴിക്കോട് എത്തുമെന്ന് പറഞ്ഞു. രണ്ടുദിവസം ശരിക്കും ഉറങ്ങാന്‍ കഴിയാതിരുന്ന ഞാന്‍ ബസ് വിട്ട് കുറച്ച് കഴിഞ്ഞതും ഉറക്കം തുടങ്ങി.
എന്തോ ബഹളം കേട്ട് ഞാന്‍ ഉണര്‍ന്നപ്പോള്‍ ബസ് ആലപ്പുഴ കഴിഞ്ഞ് മാരാരിക്കുളം എന്ന സ്ഥലത്ത് എത്തിയിരിക്കുന്നു. അപ്പോള്‍ സമയം 11.40. അവിടെ നിന്നും ഏതോ അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുന്നഇരുപതോളം പുരുഷന്മാരും സ്തീകളും ബസ്സിന്റെ പുറക് വാതിലില്‍ കൂടി കയറി. അവരെ കണ്ടപ്പോള്‍ തമിഴ്‌നാട്ടുകാരെ പോലെ തോന്നിച്ചു. അവര്‍ കയറിയതും ആ ബസ് മുഴുവന്‍ മദ്യത്തിന്റെ മണം നിറഞ്ഞു. ചിലര്‍ക്ക് ശര്‍ദ്ദിക്കാന്‍ വരെ വന്നു എന്നു തോന്നുന്നു. ബസ് ഫുള്‍ ആയതുകൊണ്ട് അവര്‍ക്ക് ഇരിക്കാന്‍ സീറ്റൊന്നുമുണ്ടായിരുന്നില്ലാ. മദ്യത്തിന്റെ മണവും അവരുടെ ബസ്സിലെ കല പില സംസാരവും സംസാരത്തിനിടയില്‍ ചിലരുടെ വായില്‍ നിന്നും വെറ്റില മുറുക്കിയ തുപ്പല്‍ തെറിക്കുകയും ചെയ്തപ്പോള്‍ ബസ്സില്‍ ഉണ്ടായിരുന്ന ചിലര്‍ അവരോട് കയര്‍ത്ത് സംസാരിച്ചപ്പോള്‍ അവര്‍ കൂട്ടത്തോടെ ബസ്സിന്റെ മുന്‍ഭാഗത്ത് സ്ര്തീകള്‍ ഇരിക്കുന്ന ഭാഗത്തേക്ക് വന്നു. പെട്ടെന്ന് തിരുവനന്തപുരം മുതല്‍ ഈ ബസ്സില്‍ എന്റെ ഇടത് വശത്തെ സീറ്റിലിരുന്ന എറണാകുളം യാത്രക്കാരി എന്റെ മാല....എന്ന് പറഞ്ഞ് നിലവിളിക്കാന്‍ തുടങ്ങി. അതോടെ അവരുടെ ഭര്‍ത്താവ് എഴുന്നേറ്റ് വണ്ടി നിര്‍ത്തൂ എന്ന് ആക്രോശിച്ചു. പെട്ടെന്ന് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. ആ സ്ര്തീയുടെ നിലവിളിയും അവരുടെ ഭര്‍ത്താവിന്റെ ആക്രോശവും കേട്ട് ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും ഒന്ന് ഞെട്ടി. ഡ്രൈവര്‍ സ്വയം നിയന്ത്രിക്കുന്ന ഡോര്‍ ഉള്ള ബസ് ആയതുകൊണ്ട് കള്ളനു ബസ്സിന്റെ ഡോര്‍ തുറന്ന് പുറത്ത് ഇറങ്ങാന്‍ പറ്റില്ലല്ലോ.
വണ്ടി നേരെ ചേര്‍ത്തല പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടേരേ എന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ ചില തമിഴന്മാര്‍ക്ക് അപ്പോള്‍ അവിടെ തന്നെ ഇറങ്ങണം. പറ്റില്ലാ എന്ന് കണ്ടക്ടറും. അതോടെ എന്റെ ഉറക്കവും പോയി.
പന്ത്രണ്ടേകാലോടെ ബസ് ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ എത്തി. ഡോര്‍ തുറന്ന് കണ്ടക്ടറും മാല മോഷണം പോയ സ്ര്തീയും അവരുടെ ഭര്‍ത്താവും മാത്രം ഇറങ്ങി നേരേ സ്‌റ്റേഷനിലേക്ക് പോയി. അഞ്ചുമിനിട്ട് കഴിഞ്ഞതും നാലു പുരുഷ പോലീസുകാരും രണ്ടു ലേഡി കോണ്‍സ്റ്റബിളും കൈകളില്‍ ലാത്തിയുമായി ഇറങ്ങി വന്ന് രണ്ട് ഡോറിന്റെയും അടുത്തായി നിന്നു. ഡ്രൈവര്‍ ഡോര്‍ തുറന്നതും ബസ്സിലെ എല്ലാ യാത്രക്കാരേയും അവരുടെ ബാഗുകള്‍ സഹിതം ഇറക്കി സ്‌റ്റേഷന്റെ ഉള്ളിലേക്ക് കൊണ്ടുപോയി. മൊത്തം ബസ്സില്‍ 68 യാത്രക്കാര്‍ ഉണ്ടായിരുന്നു. 42 പുരുഷന്മാരും 26 സ്ര്തീകളും. ഒരു പോലീസുകാരന്‍ ഈ കണക്ക് തന്റെ കൈയ്യിലുള്ള ഡയറിയില്‍

💬 Comments

View all comments