Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]
കുറിച്ച് ബസ്സില്‍ കയറി സ്വര്‍ണ്ണ മാല കള്ളന്‍ നിലത്തോ സീറ്റിലോ ഇട്ടിട്ടുണ്ടോ എന്നു പരിശോദിച്ചു.
അപ്പോള്‍ സ്‌റ്റേഷന്‍ ചാര്‍ജില്‍ ഉണ്ടായിരുന്നത് ജോര്‍ജ് എന്ന ഒരു എ.എസ്.ഐ. ഏതാണ്ട് അന്‍പത് വയസ്സ് പ്രായമുള്ള കഷണ്ടി കയറിയ ഒരാള്‍. പിന്നെ സ്തീകളും പുരുഷന്മാരുമായി ഏതാണ്ട് പത്തോളം കോണ്‍സ്റ്റബിള്‍സും രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍സും.
ആദ്യം ആണുങ്ങളേയും പെണ്ണുങ്ങളേയും രണ്ട് വരിയായി നിര്‍ത്തി. സ്ര്തീകളുടെ വരിയില്‍ ഞാന്‍ പതിനേഴാമതായിട്ടാ നില്‍ക്കുന്നത് പുരുഷ യാത്രക്കാരെ പുരുഷപോലീസും സ്ര്തീ യാത്രക്കാരേ ലേഡി കോണ്‍സ്റ്റബിളും ദേഹം മുഴുവന്‍ പരിശോദിച്ചു. ഒന്നും കിട്ടായായപ്പോള്‍ ഓരോരുത്തരുടേയും ബാഗുകള്‍ പരിശോദിക്കാന്‍ തുടങ്ങി.
എന്റെ മുന്നിലുള്ള പതിനാറുപേരുടേ ബാഗ് പരിശോദിച്ചിട്ടും അവര്‍ക്ക് ഒന്നും കിട്ടിയില്ലാ. അവരെയൊക്കെ സ്‌റ്റേഷന്റെ പുറത്ത് നിര്‍ത്തിച്ചു. ഒടുവില്‍ പതിനേഴാമതായി നിന്ന എന്നോട് എന്റെ ബാഗുമായി മേശയുടെ അടുത്തേക്ക് വരാന്‍ പറഞ്ഞു. സിനിമയിലും സീരിയലുകളിലും മാത്രമേ ഞാന്‍ പോലീസ് സ്‌റ്റേഷന്‍ കണ്ടിട്ടുള്ളു. ജീവിതത്തില്‍ ഇത് ആദ്യമായിട്ടാ ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ കയറുന്നത്. അതിന്റെ ഒരു പേടിയും പരിഭ്രാന്തിയും ഒക്കെ എന്നിലുണ്ട്. ഞാന്‍ എന്റെ ബാഗുകളുമായി അവരുടെ അടുത്തെത്തി. അവിടെ നിന്ന ഒരു ലേഡി കോണ്‍സ്റ്റബിള്‍ എന്റെ കൈയ്യില്‍ നിന്നും രണ്ടു ബാഗുകളും ബലമായി പിടിച്ചെടുത്ത് മേശപ്പുറത്ത് വെച്ച് നോക്കിയപ്പോള്‍ ആദ്യം ഹാന്‍ഡ് ബാഗിന്റെ സിപ്പ് അല്‍പ്പം തുറന്നിട്ടുണ്ടായിരുന്നു. ആ സിപ്പ് അവര്‍ മുഴുവനായി തുറന്ന് ഹാന്‍ഡ് ബാഗിനുള്ളില്‍ കൈയ്യിട്ടപ്പോള്‍ അവര്‍ക്ക് ബാഗിനുള്ളില്‍ നിന്നും ഒരു സ്വര്‍ണ്ണ മാല കിട്ടി. ആ മാല പൊക്കി ഇതാണൊ നിങ്ങളുടെ മാല എന്ന് മാല കളവുപോയ സ്ര്തീയോട് ചോദിച്ചതും അവര്‍ അതേ എന്ന് ഉത്തരം പറഞ്ഞതും ഞാന്‍ മോഹാത്സ്യപ്പെട്ട് അവിടെ തന്നെ വീണു.
പിന്നെ ഞാന്‍ കണ്ണുതുറന്ന് നോക്കുമ്പോള്‍ ഞാന്‍ ഒരു ബഞ്ചില്‍ കിടക്കുന്നതും ഒരു ലേഡി കോണ്‍സ്റ്റബിള്‍ എന്റെ മുഖത്ത് വെള്ളം തളിക്കുന്നതും കണ്ടു. ഞാന്‍ എഴുന്നേറ്റതും അവര്‍ എനിക്ക് കുടിക്കാന്‍ കുറച്ച് വെള്ളം തന്നു. അതു കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ജീപ്പ് സ്‌റ്റേഷന്റെ മുന്നില്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു. എസ്.ഐ. സാര്‍ വന്നു എന്നു തോന്നുന്നു എന്ന് പറഞ്ഞ് എ.എസ്.ഐ. ജോര്‍ജ് സാര്‍ സ്‌റ്റേഷന്റെ വരാന്തയിലേക്ക് ചെന്നു.
അപ്പോള്‍ നല്ല ഉയരമുള്ള ഉരുക്ക് മുഷ്ടിയുള്ള നല്ല സ്‌റ്റൈലന്‍ മീശയുമുള്ള ഇരുണ്ട നിറത്തിലുള്ള കൂളിങ് ഗ്ലാസ് ധരിച്ച ഒരു ചെറുപ്പക്കാരന്‍ സ്‌റ്റേഷനിലേക്ക് കടന്നുവന്ന് നേരെ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. അദ്ദേഹത്തിന്റെ പിന്നിലായി ജോര്‍ജ് സാറും അകത്തേക്ക് കയറി.
💬 Comments
View all comments