Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]
നോ പ്രോബ്ലം എന്നും പറഞ്ഞ് അയാള്‍ പുറകിലത്തെ സീറ്റിലേക്ക് മാറിയിരിക്കുന്നതും കണ്ടു. രണ്ടു സീറ്റുള്ളതില്‍ സൈഡില്‍ ഭര്‍ത്താവും ഇപ്പുറം ഭാര്യയും ഇരുന്നു. ബസ് പുറപ്പെടുന്നതിനും മുന്‍പായി ഞങ്ങള്‍ സ്ര്തീകള്‍ വെറുതെ ഒന്ന് പരിചയപെട്ടു. അവര്‍ ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തിയതാണെന്നും അവിടം മുഴുവന്‍ കറങ്ങി ഒടുവില്‍ പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനവും കഴിഞ്ഞ് തിരിച്ച് എറണാകുളത്തേക്ക് പോകുന്നു. ഭര്‍ത്താവ് സിവില്‍ എഞ്ചീനിയറായി എറണാകുളത്ത് ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഈ സ്ര്തീക്ക് ജോലിയൊന്നുമില്ല. ഇത്രയും പറഞ്ഞപ്പോള്‍ തന്നെ ഡ്രൈവറും കണ്ടക്ടറും വന്ന് ബസ്സില്‍ കയറി. 7.20 ആയപ്പോള്‍ വണ്ടി വിട്ടു. അപ്പോഴേക്കും ബസ് മിക്കവാറും ഫുള്ളായി. ടിക്കറ്റ് എടുക്കാന്‍ വന്ന കണ്ടക്റ്ററോട് കോഴിക്കോട് എപ്പോള്‍ എത്തുമെന്ന് ചോദിച്ചപ്പോള്‍ വഴിയില്‍ ബ്ലോക്ക് ഒന്നുമില്ലെങ്കില്‍ സന്ധ്യയോടുകൂടി കോഴിക്കോട് എത്തുമെന്ന് പറഞ്ഞു. രണ്ടുദിവസം ശരിക്കും ഉറങ്ങാന്‍ കഴിയാതിരുന്ന ഞാന്‍ ബസ് വിട്ട് കുറച്ച് കഴിഞ്ഞതും ഉറക്കം തുടങ്ങി.
എന്തോ ബഹളം കേട്ട് ഞാന്‍ ഉണര്‍ന്നപ്പോള്‍ ബസ് ആലപ്പുഴ കഴിഞ്ഞ് മാരാരിക്കുളം എന്ന സ്ഥലത്ത് എത്തിയിരിക്കുന്നു. അപ്പോള്‍ സമയം 11.40. അവിടെ നിന്നും ഏതോ അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുന്നഇരുപതോളം പുരുഷന്മാരും സ്തീകളും ബസ്സിന്റെ പുറക് വാതിലില്‍ കൂടി കയറി. അവരെ കണ്ടപ്പോള്‍ തമിഴ്‌നാട്ടുകാരെ പോലെ തോന്നിച്ചു. അവര്‍ കയറിയതും ആ ബസ് മുഴുവന്‍ മദ്യത്തിന്റെ മണം നിറഞ്ഞു. ചിലര്‍ക്ക് ശര്‍ദ്ദിക്കാന്‍ വരെ വന്നു എന്നു തോന്നുന്നു. ബസ് ഫുള്‍ ആയതുകൊണ്ട് അവര്‍ക്ക് ഇരിക്കാന്‍ സീറ്റൊന്നുമുണ്ടായിരുന്നില്ലാ. മദ്യത്തിന്റെ മണവും അവരുടെ ബസ്സിലെ കല പില സംസാരവും സംസാരത്തിനിടയില്‍ ചിലരുടെ വായില്‍ നിന്നും
💬 Comments
View all comments