0%

Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 365

പിള്ള ചമയാന്‍ ശ്രമിച്ചു. പക്ഷെ നിങ്ങള്‍ക്ക് പറ്റിയ ഒരു അബദ്ധം ഈ സ്ര്തീകള്‍ രണ്ടുപേരും തിരുവനന്തപുരം മുതല്‍ ഒന്നിച്ച് യാത്ര ചെയ്ത് വന്നവരാ.
മാല മോഷ്ടിച്ച ചെക്കനേയും ആ കുടവയറനേയും തല്‍ക്കാലം സെല്ലില്‍ അടക്കാന്‍ പറഞ്ഞിട്ട് ആ സ്ര്തീയോടും ഭര്‍ത്താവിനോടും പറഞ്ഞു ഇത് ഞാന്‍ കേസ്സാക്കുന്നില്ല. കേസ്സാക്കിയാല്‍ ഈ മാല തൊണ്ടിമുതലായി എനിക്ക് കോടതിയില്‍ ഹാജരാക്കേണ്ടി വരും. പിന്ന് ഈ മാല നിങ്ങള്‍ക്ക് തിരിച്ചുകിട്ടണമെങ്കില്‍ മാസങ്ങളെടുക്കും. പിന്നെ മാല (എന്നെ ചൂണ്ടി കാണിച്ച്) ഈ സ്ര്തീയുടെ ബാഗില്‍ നിന്ന് കിട്ടിയതുകൊണ്ട് എനിക്ക് ഇവരേയും കേസ്സില്‍ ഉള്‍പ്പെടുത്തേണ്ടി വരും. പിന്നെ കേസ്സാകുമ്പോള്‍ എത്ര പ്രാവശ്യം നിങ്ങള്‍ കോടതി കയറി ഇറങ്ങേണ്ടി വരുമെന്നൊന്നും ഞാന്‍ പറയുന്നില്ലാ. പിന്നെ കേസ്സാക്കണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ അതുമാകാം.
ഞങ്ങള്‍ക്ക് കേസ്സൊന്നും വേണ്ടാ സാറെ. മാല തിരിച്ചുകിട്ടിയാല്‍ മാത്രം മതി. എന്നാല്‍ അത് ഒരു വെള്ള പേപ്പറില്‍ എഴുതികൊടുത്തിട്ട് നിങ്ങള്‍ പോയ്‌ക്കോളു എന്നായി എസ്.ഐ. പിന്നെ എന്നെ ചൂണ്ടി ഈ സ്ര്തീയോട് എനിക്ക് ചില കാര്യങ്ങള്‍ കൂടി ചോദിച്ചറിയാനുണ്ട്. അതുകൊണ്ട് കണ്ടക്ടറോട് സെല്ലില്‍ കിടക്കുന്ന രണ്ടുപേരേയും എന്നേയും ഒഴിവാക്കി ബസ്സ് എടുത്ത് പോയ്‌ക്കോ എന്നു പറഞ്ഞ് വീണ്ടും എസ്. ഐ. അദ്ദേഹത്തിന്റെ മുറിയില്‍ കയറി.
ബസ് പോയതും എന്നെ എസ്.ഐ. അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചു. ഞാന്‍ ചെന്നപ്പോള്‍ ആദ്യം എന്നോട് അവിടെയുള്ള ഒരു കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ കസേരയില്‍ ഇരുന്നതും അദ്ദേഹം എന്നോട് ചോദിച്ചു.... എടോ സുജേ തനിക്ക് എന്നെ മനസ്സിലായില്ലേ. ഇത് ഞാനാടോ നിന്റെ കൂടെ പണ്ട് കോളേജില്‍ പഠിച്ച എബിന്‍ മാത്യു.
അപ്പോള്‍ എനിക്കുണ്ടായ ഒരു സന്തോഷം. എടാ എബി നീയാണോ ഇവിടുത്തെ എസ്.ഐ. സത്യത്തില്‍ ഈ മാല മോഷണം കാരണം ഞാന്‍ ആകെ പേടിച്ച് പരിഭ്രമിച്ച് ഇരിക്കുകയായിരുന്നു. നീ സ്‌റ്റേഷനിലേക്ക് വന്നപ്പോള്‍ തന്നെ നീ എബിയല്ലേ എന്ന് എനിക്ക് ഒരു സംശയം തോന്നിയതാ. പിന്നെ പേടി കാരണം ഞാന്‍ ഒന്നും ചോദിച്ചില്ലാ എന്നേയുള്ളു. എന്നാലും എബി നീ ഒരു ദൈവദൂതനെ പോലെ ഈ സമയത്ത് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക്

💬 Comments

View all comments