0%

Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 801

സ്ര്തീയോട് എനിക്ക് ചില കാര്യങ്ങള്‍ കൂടി ചോദിച്ചറിയാനുണ്ട്. അതുകൊണ്ട് കണ്ടക്ടറോട് സെല്ലില്‍ കിടക്കുന്ന രണ്ടുപേരേയും എന്നേയും ഒഴിവാക്കി ബസ്സ് എടുത്ത് പോയ്‌ക്കോ എന്നു പറഞ്ഞ് വീണ്ടും എസ്. ഐ. അദ്ദേഹത്തിന്റെ മുറിയില്‍ കയറി.
ബസ് പോയതും എന്നെ എസ്.ഐ. അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചു. ഞാന്‍ ചെന്നപ്പോള്‍ ആദ്യം എന്നോട് അവിടെയുള്ള ഒരു കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ കസേരയില്‍ ഇരുന്നതും അദ്ദേഹം എന്നോട് ചോദിച്ചു.... എടോ സുജേ തനിക്ക് എന്നെ മനസ്സിലായില്ലേ. ഇത് ഞാനാടോ നിന്റെ കൂടെ പണ്ട് കോളേജില്‍ പഠിച്ച എബിന്‍ മാത്യു.
അപ്പോള്‍ എനിക്കുണ്ടായ ഒരു സന്തോഷം. എടാ എബി നീയാണോ ഇവിടുത്തെ എസ്.ഐ. സത്യത്തില്‍ ഈ മാല മോഷണം കാരണം ഞാന്‍ ആകെ പേടിച്ച് പരിഭ്രമിച്ച് ഇരിക്കുകയായിരുന്നു. നീ സ്‌റ്റേഷനിലേക്ക് വന്നപ്പോള്‍ തന്നെ നീ എബിയല്ലേ എന്ന് എനിക്ക് ഒരു സംശയം തോന്നിയതാ. പിന്നെ പേടി കാരണം ഞാന്‍ ഒന്നും ചോദിച്ചില്ലാ എന്നേയുള്ളു. എന്നാലും എബി നീ ഒരു ദൈവദൂതനെ പോലെ ഈ സമയത്ത് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് നിന്നെ എന്തൊക്കയോ ചെയ്യാന്‍ തോന്നുന്നു.
അതിനെന്താ നിനക്ക് എന്താ ചെയ്യേണ്ടത് എന്നുവെച്ചാല്‍ ചെയ്‌തോ പക്ഷെ അതൊന്നും ഇപ്പോള്‍ ഇവിടെ വെച്ച് വേണ്ടാ. അതൊക്കെ നമുക്ക് ഞാന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ചെന്നിട്ട.് പിന്നെ സുജേ....സമയം ഒരു മണി കഴിഞ്ഞില്ലേ....എനിക്ക് നല്ല വിശപ്പുണ്ട്. രാവിലെ ആറുമണിക്ക് രണ്ട് ദോശയും കഴിച്ച് ഈ യൂണിഫോമില്‍ കയറിയതാ. ഇവിടെ അടുത്ത് ഹൈവേയില്‍ നല്ല വെജിറ്റബിള്‍ ബിരിയാണി കിട്ടും എന്നും പറഞ്ഞ് ഒരു കോണ്‍സ്റ്റബിളിനോട് രണ്ട് വെജിറ്റബിള്‍

💬 Comments

View all comments