Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന് മേനോന്]
പറഞ്ഞു....എടോ ബസ്സിന്റെ പുറകില്‍ കൂടി കയറിയപ്പോള്‍ അവിടെ മുഴുവന്‍ ആണുങ്ങള് ഇരിക്കുന്നതാ നിങ്ങള്‍ കണ്ടത്. ഒരു പക്ഷെ കണ്ടക്ടര്‍ പറഞ്ഞില്ലെങ്കിലും നിങ്ങള്‍ ബസ്സിന്റെ മുന്‍വശത്ത് തന്നെ വന്നേനെ. കാരണം അവിടെയാണല്ലോ സ്ര്തീകള്‍ സാധാരണ ഇരിക്കാറുള്ളത്. അങ്ങിനെ എല്ലാവരേയും നോക്കി വന്നപ്പോഴാ, ഈ സ്ര്തീയുടെ മാല കണ്ടത്. അപ്പോള്‍ ചുമ്മാ ഒരു തിക്കും തിരക്കും ഉണ്ടാക്കി എങ്ങിനെയോ ഈ സ്ര്തീയുടെ മാല അടിച്ചെടുത്തു. മാല അടിച്ചെടുത്തതും ഇവര്‍ അത് അറിഞ്ഞ് ബഹളം വെച്ചപ്പോള്‍ തൊണ്ടിമുതല്‍ ആരും കാണാതെ മറ്റേ സ്ര്തീയുടെ ബാഗില്‍ വെച്ച് നിങ്ങള്‍ നല്ല പിള്ള ചമയാന്‍ ശ്രമിച്ചു. പക്ഷെ നിങ്ങള്‍ക്ക് പറ്റിയ ഒരു അബദ്ധം ഈ സ്ര്തീകള്‍ രണ്ടുപേരും തിരുവനന്തപുരം മുതല്‍ ഒന്നിച്ച് യാത്ര ചെയ്ത് വന്നവരാ.
മാല മോഷ്ടിച്ച ചെക്കനേയും ആ കുടവയറനേയും തല്ക്കാലം സെല്ലില്‍ അടക്കാന്‍ പറഞ്ഞിട്ട് ആ സ്ര്തീയോടും ഭര്‍ത്താവിനോടും പറഞ്ഞു ഇത് ഞാന്‍ കേസ്സാക്കുന്നില്ല. കേസ്സാക്കിയാല്‍ ഈ മാല തൊണ്ടിമുതലായി എനിക്ക് കോടതിയില്‍ ഹാജരാക്കേണ്ടി വരും. പിന്ന് ഈ മാല നിങ്ങള്‍ക്ക് തിരിച്ചുകിട്ടണമെങ്കില്‍ മാസങ്ങളെടുക്കും. പിന്നെ മാല (എന്നെ ചൂണ്ടി കാണിച്ച്) ഈ സ്ര്തീയുടെ ബാഗില്‍ നിന്ന് കിട്ടിയതുകൊണ്ട് എനിക്ക് ഇവരേയും കേസ്സില്‍ ഉള്‍പ്പെടുത്തേണ്ടി വരും. പിന്നെ കേസ്സാകുമ്പോള് എത്ര പ്രാവശ്യം നിങ്ങള്‍ കോടതി കയറി ഇറങ്ങേണ്ടി വരുമെന്നൊന്നും ഞാന്‍ പറയുന്നില്ലാ. പിന്നെ കേസ്സാക്കണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ അതുമാകാം.
ഞങ്ങള്‍ക്ക് കേസ്സൊന്നും വേണ്ടാ സാറെ. മാല തിരിച്ചുകിട്ടിയാല്‍ മാത്രം മതി. എന്നാല്‍ അത് ഒരു വെള്ള പേപ്പറില്‍ എഴുതികൊടുത്തിട്ട് നിങ്ങള്‍ പോയ്ക്കോളു എന്നായി എസ്.ഐ. പിന്നെ എന്നെ ചൂണ്ടി ഈ
💬 Comments
View all comments