0%

Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 368

സഞ്ചിയുമായി വന്നു. എബി അത് വാങ്ങി ഡൈനിങ് ടേബിളില്‍ കൊണ്ടു വെച്ചു. അയാള്‍ പോയപ്പോള്‍ എബി അടുക്കളയില്‍ പോയി രണ്ടു ഗ്ലാസ്സും ടച്ചിങ്‌സായി കുറച്ച് കപ്പലണ്ടിയും ചക്ക വറുത്തതും അവന്‍ എടുത്തുകൊണ്ടു വന്ന് സഞ്ചി തുറന്ന് അതില്‍ നിന്നും ഒരു കുപ്പി റെഡ് വൈനും രണ്ടു കുപ്പി ചില്‍ഡ് ബിയറും മേശപ്പുറത്തുവെച്ചു.
ഒന്നില്‍ വൈന്‍ മാത്രം ഒഴിച്ച് എനിക്ക് തന്നു. മറ്റൊന്നില്‍ കുറച്ച് വൈനും ബാക്കി ബിയറും ഒഴിച്ച് എബിയും അടിച്ചു. ജീവിതത്തില്‍ ഞാന്‍ ആദ്യമായി വൈന്‍ അടിക്കുന്നത് ഞാന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാ. അതും സൂസന്റെ വീട്ടില്‍ വെച്ച്. വീട്ടില്‍ അവളുടെ അമ്മച്ചി എപ്പോഴും വൈന്‍ ഉണ്ടാക്കി വെക്കും. ഒരിക്കല്‍ അവളുടെ പിറന്നാളിനു എന്നേയും മേരിയേയും ഉച്ചക്ക് ലഞ്ചിനു അവള്‍ വിളിച്ചിരുന്നു. എബിനേയോ, അപ്പുവിനേയോ, റിയാസിനേയോ അവള്‍ക്ക് വിളിക്കാന്‍ പറ്റുകയില്ലല്ലോ. അന്ന് അവളുടെ അമ്മച്ചിയുടെ സമ്മതത്തോടെ ഞങ്ങള്‍ മൂന്നുപേരും ഒരു കുപ്പി വൈന്‍ അടിച്ചു തീര്‍ത്തു.
പിന്നേയും എബി ഒഴിച്ചുതന്ന വൈന്‍ ഞാനും അവന്‍ വൈന്‍ വിത്ത് ബിയര്‍ ഒഴിച്ച് കഴിച്ചുകൊണ്ടിരുന്നു. ഒടുവില്‍ വൈനും ബിയറും തീര്‍ന്നപ്പോള്‍ ഞങ്ങള്‍ രാത്രി ഭക്ഷണം കഴിച്ചു. അപ്പോഴേക്കും സമയം ഒന്‍പതര.
അങ്ങിനെ ഞങ്ങള്‍ കിടക്കാന്‍ നോക്കിയപ്പോള്‍ എവിടെ കിടക്കുമെന്നായി. ആകെയുള്ളത് ഒരു ബെഡ്‌റൂം അതില്‍ ഒരു കട്ടിലും. എസ്. ഐ. ആണെങ്കിലും നീ ഇത്ര പിശുക്കനാണോടാ എബി. നിനക്ക് രണ്ട് ബെഡ്‌റൂമുള്ള ഒരു വാടക വീട് കിട്ടുകയില്ലേ. നിന്റെ അപ്പനും അമ്മച്ചിയും വരുമ്പോള്‍ അവരെ നീ എവിടെ കിടത്തും എന്ന എന്റെ ചോദ്യത്തിനു അങ്ങിനെ ഒരു ദുര്‍വിധി കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും എനിക്ക് നേരിടേണ്ടി വന്നിട്ടില്ലാ സുജേ. പിന്നെ സുജേ...നിനക്ക് വിരോധമില്ലെങ്കില്‍ നമുക്ക് രണ്ടുപേര്‍ക്കും ഇന്ന് രാത്രി ഈ കട്ടിലില്‍ തന്നെ കിടക്കാം.
പണ്ട് കോളേജില്‍ എന്റെ കൂടെ പഠിച്ചിരുന്ന അതേ എബിയാ ഇപ്പോഴും നീയെങ്കില്‍ എനിക്ക് നിന്റെ കൂടെ കിടക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലാ. പക്ഷെ ഇപ്പോള്‍ വര്‍ഷങ്ങള്‍അഞ്ച് കഴിഞ്ഞില്ലേ. പഠിക്കുന്ന കാലത്തേ നീ ആഗ്രഹിച്ചപോലെ നിനക്ക് പോലീസില്‍ സെലക്ഷന്‍ കിട്ടുകയും ഒടുവില്‍ നീ ഒരു എസ്.ഐ. ആകുകയും ചെയ്തു.

💬 Comments

View all comments