0%

Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 798

പറഞ്ഞതും ഞാന്‍ മോഹാത്സ്യപ്പെട്ട് അവിടെ തന്നെ വീണു.
പിന്നെ ഞാന്‍ കണ്ണുതുറന്ന് നോക്കുമ്പോള്‍ ഞാന്‍ ഒരു ബഞ്ചില്‍ കിടക്കുന്നതും ഒരു ലേഡി കോണ്‍സ്റ്റബിള്‍ എന്റെ മുഖത്ത് വെള്ളം തളിക്കുന്നതും കണ്ടു. ഞാന്‍ എഴുന്നേറ്റതും അവര്‍ എനിക്ക് കുടിക്കാന്‍ കുറച്ച് വെള്ളം തന്നു. അതു കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ജീപ്പ് സ്‌റ്റേഷന്റെ മുന്നില്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു. എസ്.ഐ. സാര്‍ വന്നു എന്നു തോന്നുന്നു എന്ന് പറഞ്ഞ് എ.എസ്.ഐ. ജോര്‍ജ് സാര്‍ സ്‌റ്റേഷന്റെ വരാന്തയിലേക്ക് ചെന്നു.
അപ്പോള്‍ നല്ല ഉയരമുള്ള ഉരുക്ക് മുഷ്ടിയുള്ള നല്ല സ്‌റ്റൈലന്‍ മീശയുമുള്ള ഇരുണ്ട നിറത്തിലുള്ള കൂളിങ് ഗ്ലാസ് ധരിച്ച ഒരു ചെറുപ്പക്കാരന്‍ സ്‌റ്റേഷനിലേക്ക് കടന്നുവന്ന് നേരെ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. അദ്ദേഹത്തിന്റെ പിന്നിലായി ജോര്‍ജ് സാറും അകത്തേക്ക് കയറി. ഒരു മിന്നായം പോലെ എന്റെ മുന്നിലൂടെ കടന്നുപോയ ആളെ കണ്ട് ഞാന്‍ ഒന്ന് ഞെട്ടി. ഇത് പണ്ട് എന്റെ കൂടെ കോളേജില്‍ പഠിച്ച്‌വ എബിയല്ലേ എന്നു എനിക്ക് തോന്നി. പക്ഷെ പുള്ളി യൂണിഫോമിലുള്ള എസ്.ഐ. ആയതുകൊണ്ട് വല്ലതും ചോദിക്കാന്‍ പറ്റുമോ.
അഞ്ചുമിനിട്ട് കഴിഞ്ഞതും മാല നഷ്ടപ്പെട്ട സ്ര്തീയേയും അവരുടെ ഭര്‍ത്താവിനേയും ബസ്സിലെ കണ്ടക്ടറേയും എസ്.ഐ-യുടെ മുറിയിലേക്ക് വിളിപ്പിച്ചു. അവരോട് വിശദമായി ചോദിച്ചപ്പോള്‍ ഞാന്‍ അവരുടെ കൂടെ തിരുവനന്തപുരം മുതല്‍ ഉണ്ടായിരുന്ന കാര്യം അവര്‍ പറഞ്ഞു. നിങ്ങള്‍ക്ക് ആരെയെങ്കിലും സംശയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആ സ്ര്തീ പറഞ്ഞു കണ്ടക്ടര്‍ മാരാരിക്കുളത്ത് നിന്നും കയറിയവരോട് ബസ്സിന്റെ ബാക്കില്‍ നിന്നും ഉച്ചത്തില്‍ സംസാരിച്ചപ്പോള്‍ മുന്‍പോട്ട് നീങ്ങി നില്‍ക്കാന്‍ പറഞ്ഞു. അവര്‍ കൂട്ടത്തോടെ മുന്‍പിലോട്ട് നീങ്ങിയപ്പോള്‍ ഒരു

💬 Comments

View all comments