Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]
ബിയറും തീര്‍ന്നപ്പോള്‍ ഞങ്ങള്‍ രാത്രി ഭക്ഷണം കഴിച്ചു. അപ്പോഴേക്കും സമയം ഒന്‍പതര.
അങ്ങിനെ ഞങ്ങള്‍ കിടക്കാന്‍ നോക്കിയപ്പോള്‍ എവിടെ കിടക്കുമെന്നായി. ആകെയുള്ളത് ഒരു ബെഡ്‌റൂം അതില്‍ ഒരു കട്ടിലും. എസ്. ഐ. ആണെങ്കിലും നീ ഇത്ര പിശുക്കനാണോടാ എബി. നിനക്ക് രണ്ട് ബെഡ്‌റൂമുള്ള ഒരു വാടക വീട് കിട്ടുകയില്ലേ. നിന്റെ അപ്പനും അമ്മച്ചിയും വരുമ്പോള്‍ അവരെ നീ എവിടെ കിടത്തും എന്ന എന്റെ ചോദ്യത്തിനു അങ്ങിനെ ഒരു ദുര്‍വിധി കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും എനിക്ക് നേരിടേണ്ടി വന്നിട്ടില്ലാ സുജേ. പിന്നെ സുജേ...നിനക്ക് വിരോധമില്ലെങ്കില്‍ നമുക്ക് രണ്ടുപേര്‍ക്കും ഇന്ന് രാത്രി ഈ കട്ടിലില്‍ തന്നെ കിടക്കാം.
പണ്ട് കോളേജില്‍ എന്റെ കൂടെ പഠിച്ചിരുന്ന അതേ എബിയാ ഇപ്പോഴും നീയെങ്കില്‍ എനിക്ക് നിന്റെ കൂടെ കിടക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലാ. പക്ഷെ ഇപ്പോള്‍ വര്‍ഷങ്ങള്‍അഞ്ച് കഴിഞ്ഞില്ലേ. പഠിക്കുന്ന കാലത്തേ നീ ആഗ്രഹിച്ചപോലെ നിനക്ക് പോലീസില്‍ സെലക്ഷന്‍ കിട്ടുകയും ഒടുവില്‍ നീ ഒരു എസ്.ഐ. ആകുകയും ചെയ്തു. മൂത്തു നരച്ച പോലീസുകാര്‍ക്കുപോലും ചില സമയങ്ങളില്‍ സ്ര്തീകളെ കണ്ടാല്‍ അവര്‍ക്ക് മനസ്സാക്ഷി എന്നൊരു സാധനം കാണില്ലാ എന്നാ ഞാന്‍ പറഞ്ഞ് കേട്ടിട്ടുള്ളത്. നിനക്ക് അങ്ങിനത്തെ ദുഷ്ടവിചാരങ്ങളൊന്നും ഇല്ലല്ലോ എബി.
ഞാന്‍ ഇപ്പോള്‍ ഇവിടുത്തെ എസ്.ഐ-യാ എന്നു വെച്ച് മനസ്സാക്ഷിയില്ലാത്തവനാ എന്ന് മാത്രം നീ വിചാരിക്കരുത്. പോലീസിനെ കുറിച്ച് പൊതുവെയുള്ള നിന്റെ അഭിപ്രായം ഒരു പരിധിവരെ ശരിയാ. പക്ഷെ നിന്റെ സമ്മതം ഇല്ലാതെ ഞാന്‍ നിന്റെ ദേഹത്ത് തൊടുമെന്ന് നീ ഇപ്പോഴും വിചാരിക്കുന്നുണ്ടോ സുജേ...
അങ്ങിനെ ഞങ്ങള്‍ ഒരേ കട്ടിലില്‍ കിടന്നപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു
💬 Comments
View all comments