0%

Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 805

പോകുമേ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ അവനും എന്റെ കൂടെ ചിരിച്ചു. പിന്നെ അവന്‍ എന്റെ വീട്ടുകാര്യങ്ങളും നന്ദേട്ടന്റെ സ്വഭാവവും നന്ദേട്ടനുമൊത്തുള്ള ഡിങ്കോള്‍ഫിയും ഒക്കെ ചോദിക്കാന്‍ തുടങ്ങി. അവന്റെ കുത്തി കുത്തിയുള്ള ചോദ്യങ്ങള്‍ക്ക് ഒടുവില്‍ നന്ദേട്ടനുമായിട്ടുള്ള എന്റെ ദാമ്പത്യജീവിതം തികച്ചും പരാജയമായിരുന്നു എന്നും ജീവിതത്തില്‍ ഇന്നുവരെ പരിപൂര്‍ണ്ണമായ ഒരു ലൈംഗീക സുഖം എന്ന് ഞാന്‍ കേട്ടിട്ടേയുള്ളു പക്ഷെ അനുഭവിച്ചിട്ടില്ലെന്നും എനിക്ക് അവനോട് പറയേണ്ടി വന്നു.
ഏഴരയായപ്പോള്‍ ഒരു കോണ്‍സ്റ്റബിള്‍ കൈയ്യില്‍ ഒരു സഞ്ചിയുമായി വന്നു. എബി അത് വാങ്ങി ഡൈനിങ് ടേബിളില്‍ കൊണ്ടു വെച്ചു. അയാള്‍ പോയപ്പോള്‍ എബി അടുക്കളയില്‍ പോയി രണ്ടു ഗ്ലാസ്സും ടച്ചിങ്‌സായി കുറച്ച് കപ്പലണ്ടിയും ചക്ക വറുത്തതും അവന്‍ എടുത്തുകൊണ്ടു വന്ന് സഞ്ചി തുറന്ന് അതില്‍ നിന്നും ഒരു കുപ്പി റെഡ് വൈനും രണ്ടു കുപ്പി ചില്‍ഡ് ബിയറും മേശപ്പുറത്തുവെച്ചു.
ഒന്നില്‍ വൈന്‍ മാത്രം ഒഴിച്ച് എനിക്ക് തന്നു. മറ്റൊന്നില്‍ കുറച്ച് വൈനും ബാക്കി ബിയറും ഒഴിച്ച് എബിയും അടിച്ചു. ജീവിതത്തില്‍ ഞാന്‍ ആദ്യമായി വൈന്‍ അടിക്കുന്നത് ഞാന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാ. അതും സൂസന്റെ വീട്ടില്‍ വെച്ച്. വീട്ടില്‍ അവളുടെ അമ്മച്ചി എപ്പോഴും വൈന്‍ ഉണ്ടാക്കി വെക്കും. ഒരിക്കല്‍ അവളുടെ പിറന്നാളിനു എന്നേയും മേരിയേയും ഉച്ചക്ക് ലഞ്ചിനു അവള്‍ വിളിച്ചിരുന്നു. എബിനേയോ, അപ്പുവിനേയോ, റിയാസിനേയോ അവള്‍ക്ക് വിളിക്കാന്‍ പറ്റുകയില്ലല്ലോ. അന്ന് അവളുടെ അമ്മച്ചിയുടെ സമ്മതത്തോടെ ഞങ്ങള്‍ മൂന്നുപേരും ഒരു കുപ്പി വൈന്‍ അടിച്ചു തീര്‍ത്തു.
പിന്നേയും എബി ഒഴിച്ചുതന്ന വൈന്‍ ഞാനും അവന്‍ വൈന്‍ വിത്ത് ബിയര്‍ ഒഴിച്ച് കഴിച്ചുകൊണ്ടിരുന്നു. ഒടുവില്‍ വൈനും

💬 Comments

View all comments