0%

Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 350

ഒക്കെ മുലക്ക് പിടിച്ചിട്ടുണ്ട്. ഇതിനൊരുവസാനം വേണമല്ലോ എന്നു കരുതി മേരിയോടും സൂസനോടും ഞാന്‍ കോളേജ് പഠനം പൂര്‍ത്തിയാകുന്നതുവരെ മനസ്സിനിണങ്ങിയ ഏതെങ്കിലും ഒരു കോളേജ് കുമാരനെ താല്‍ക്കാലിക ബോയ്ഫ്രണ്ടായി തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. കൂട്ടത്തില്‍ ഒരു കാര്യം കൂടി ഞാന്‍ അവരോട് പറഞ്ഞു.....ഈ ബോയ്ഫ്രണ്ട് എന്നൊക്കെ പറയുന്നത് നമ്മളുടെ കോളേജ് പഠനം തീരുന്നതുവരെ മാത്രം. ഒരു ടെമ്പററി അറേജ്‌മെന്റ്. അതുകൊണ്ട് സ്വജാതിയിലുള്ള ആരേയും നമ്മള്‍ ബോയ്ഫ്രണ്ട് ആയി തിരഞ്ഞെടുക്കുന്നില്ലാ. അങ്ങിനെയെങ്ങാനും തിരഞ്ഞെടുത്ത് ഒടുവില്‍ പണ്ടാരം അടങ്ങാന്‍ വല്ല പ്രേമവും നമ്മുടെ അസ്ഥിക്ക് പിടിച്ചാല്‍ നമ്മുടെ വീട്ടുകാര്‍ കല്യാണം നടത്തിതരുമോ എന്നു കൂടി ആലോചിച്ചിട്ട് മതി അത്തരം കോണോത്തിലെ ഇടപടിനിറങ്ങാന്‍.
പിന്നെ അങ്ങോട്ടുള്ള ദിവസങ്ങള്‍ മനസ്സിനിണങ്ങിയ ബോയ്ഫ്രണ്ട്‌സിനെ - അവര്‍ കാണാന്‍ തരക്കേടില്ലാത്തവരും എന്നാല്‍ ഞങ്ങള്‍ക്ക് വല്ലപ്പോഴും ഐസ്‌ക്രീം വാങ്ങി തരാനും ഇടക്ക് ബോറഡിക്കുന്ന ക്ലാസ് കട്ട് ചെയ്ത് ഞങ്ങളെ സിനിമക്ക് കൊണ്ടുപോകാനുമൊക്കെ അല്‍പ്പസ്വല്‍പ്പം സാമ്പത്തികശേഷിയുള്ളവരുമായിരിക്കണം ഞങ്ങളുടെ ബോയ്ഫ്രണ്ട്‌സായി വരേണ്ടത് എന്നായിരുന്നു ഞങ്ങളുടെ മനസ്സില്‍. അങ്ങിനെ മേരി വര്‍ഗ്ഗീസ് അപ്പു എന്നു ചുരുക്കപേരില്‍ അറിയപ്പെടുന്ന അനൂപിനേയും സൂസന്‍ ഫിലിപ്പ് റിയാസ് എന്ന ആളേയും ബോയ്ഫ്രണ്ടാക്കി.
അങ്ങിനെ അധികം ബുദ്ധിമുട്ടാതെ എനിക്കും കിട്ടി ഒരു ബോയ്ഫ്രണ്ടിനെ - അവനാണു എബിന്‍ മാത്യു. ഈ എബിയും അപ്പുവും റിയാസും കോളേജില്‍ ഞങ്ങളുടെ ക്ലാസ്സില്‍ തന്നെ പഠിക്കുന്ന കുട്ടികളാ. അവരെ ഫ്രണ്ട്‌സ് ആക്കിയത് തന്നെ ഞങ്ങളുടെ കോളേജിലെ പഠനം തീരുമ്പോഴല്ലേ അവരുടേയും പഠനം തീരുകയുള്ളു എന്ന ഉദ്ദേശത്തോട് കൂടിയാ. എബി നന്നായി പഠിക്കും. അച്ചന്‍ എറണാകുളത്ത് കളക്‌ട്രേറ്റില്‍ ജോലി ചെയ്യുന്നു. അച്ചന്റെ ഇടക്കിടെയുള്ള സ്ഥലം മാറ്റം മൂലം എബിനും അവന്റെ അമ്മയും ഇപ്പോള്‍ കോഴിക്കോടിലെ തറവാട് വീട്ടില്‍. അവന്റെ അമ്മ കോഴിക്കോട് ഹെഡ് പോസ്റ്റാഫീസില്‍ ജോലി ചെയ്യുന്നു. എന്നെ പോലെ എബിയും എന്നും വീട്ടില്‍ നിന്നാ കോളേജിലേക്ക് വരുന്നത്. അച്ചന്റെ വക പോക്കറ്റ് മണിയായി എല്ലാ മാസവും ആയിരം രുപാ കിട്ടുമത്രെ. പിന്നെ ആവശ്യം വന്നാല്‍ അവന്റെ അമ്മയും അവനെ സഹായിക്കും. അവന്‍ എതാണ്ട് ആറു മാസക്കാലമായി കരാട്ടെ പഠിക്കുന്നുണ്ട്. കോളേജ് വിട്ടാല്‍ നേരെ കരാട്ടെ ക്ലാസ്സില്‍ പോകും. ഒരു മണിക്കൂര്‍ കരാട്ടെ അഭ്യാസം. അതുകഴിഞ്ഞാല്‍ നേരെ വീട്ടില്‍ പോകും. രാവിലെ ആറു മണിമുതല്‍ ഏഴുവരെ പല വിധത്തിലുള്ള എക്‌സര്‍സൈസ്. ആരോഗ്യകാര്യത്തില്‍ നല്ല ചിട്ടയാ. പഠിപ്പ് കഴിഞ്ഞാല്‍ എങ്ങിനെയെങ്കിലും പോലീസില്‍ കയറണം എന്നാ എബിന്റെ ആഗ്രഹം.
അന്നുമുതല്‍ എവിടെ പോകുമ്പോഴും

💬 Comments

View all comments