Chapter Title : തൊണ്ണൂറുകളിലെ യൗവ്വനം [Joel]
എടുത്തില്ല ... ഞാന്‍ നിന്റെ ഒരു സാധനവും ഞാന്‍ എടുക്കാറില്ല നീ എവിടെയെങ്കിലും മറന്നു വച്ചിട്ടുണ്ടാകും..'' തല്്കാലം ഒരു നുണകാച്ചി അവനെ ഒതുക്കാന്‍ നോക്കി.
''ഇല്ല നീ എടുത്തിട്ടുണ്ട് ഞാന്‍ കബോര്‍ഡില്‍ വച്ചിരുന്നതാ നീ ബിജുച്ചേട്ടന്‍ വന്നപ്പോള്‍ കബോര്‍ഡ് തുറക്കുന്ന ശബ്ദം ഞാന്‍ കേട്ടതാ....''
തടിയന്‍ മാക്രി വിടാനുളള ഭാവമില്ല അവന് കാര്യം മനസ്സിലായി എന്നു തോന്നുന്നു അനുനയം തന്നെ രക്ഷ
''ഡാ ഞാന്‍ നാളെ തരാം നിനക്ക് നീ എന്റെ സൈക്കിള്‍ ചവിട്ടിക്കോ ട്യൂഷനുപോകുമ്പോള്‍ '' അവനെ അനുനയിക്കാന്‍ ഞാന്‍ പറഞ്ഞു
ആന്‍സന്‍ വിടാനുളള ഭാവമില്ല അവന്‍ ജെയ്‌സണെ റൂമിലേക്കു കടക്കാന്‍ സമ്മതിക്കാതെ വഴി തടഞ്ഞു നിന്നു. ജെയ്‌സന്‍ ബലം പ്രയോഗിച്ചപ്പോള്‍ അരയില്‍ ചുറ്റിപിടിച്ചു രണ്ടുപേരും വഴക്കുകൂടാന്‍ തുടങ്ങി. സംഗതി പണി പാളി എന്ന് ജെയ്‌സണു മനസ്സിലായി അരയില്‍ ചുറ്റിപിടിച്ചപ്പോള്‍ ലുങ്കിക്കുള്ളില്‍ തിരുകിവച്ചിരുന്ന കാസറ്റില്‍ അവന്റെ കൈ പതിച്ചു. എന്തോ അരയിലുണ്ടെന്നു അവനു മനസ്സിലായി.
''നിന്റെ അരയില്‍ എന്താ എന്റെ വാക്ക്‌മേനല്ലേ വേഗം തന്നോ'' ആന്‍സന്‍ കരഞ്ഞുകൊണ്ടു വാശി പിടിച്ചു
''ഡാ ആ വാക്കമേന്‍ നീ എന്തിനാ എടുക്കുന്നേ അത് അവനു കൊടുത്തേ'' .....പോരാത്തതിന് മമ്മിയുടെ കല്പനയും
അവസാനം അത്് വാക്ക്‌മേനല്ല എന്ന് അനിയനെ ബോധ്യപ്പെടുത്താന്‍ ജെയസ ടീ ഷര്‍ട്ടു പൊക്കി മുണ്ടിന്റെ ഇടയില്‍ തിരുകിയ കാസറ്റ് കാണിച്ചു കൊടുക്കേണ്ടിവന്നു.
''ഡാ അത് റസലിംഗിന്റെ കാസറ്റാവും ചേട്ടന്‍ വാക്ക്‌മേന്‍ നാളെ തരും'' മമ്മി ആക്കിയ ചിരി ചിരിച്ച് അനിയനെ ഒരു വഴക്കില്‍ നി്ന്ന് പിന്തിരപ്പിച്ചു.. '' നീ റസലിംഗ് കാസറ്റ് എന്തിനാ അരയില്‍ തിരുകി ആരെയും
💬 Comments
View all comments