0%

Chapter Title : തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! [Smuggler]

Author : Kambikathakal Read All Parts 475

ചേച്ചിടെ ഒരു റിപ്ലൈ വന്നു. ഉടനെ ഞാൻ മലയാളി അല്ലല്ലെ എന്ന് ചോദിച്ചു ഒരെണ്ണം കൂടെ അങ്ങോട്ടേക്ക് അയച്ചു, അപ്പൊ "no" എന്ന് മാത്രം ഒരു റിപ്ലൈ! വേറെ യാതൊരു വിധ അടുപ്പവും അവിടെ കാണിക്കുന്നില്ല, ചോദിക്കുന്നില്ല എന്ന് മാത്രമല്ല അതോടെ ഓഫ്‌ലൈൻ ആവുകയും ചെയ്തു.
പിന്നെന്തു ചോദിക്കണം എന്നറിയാതെ ഉള്ള കാര്യം തുറന്നു പറഞ്ഞാലോ എന്ന് വരെ ആലോചിച്ചു, മലയാളി അല്ലെങ്കിൽ പിന്നെവിടുന്ന എന്ന് ചോദിച്ചു ഒരു msg കൂടെ അയച്ചപ്പോൾ ഇങ്ങോട്ടു ഒരു ചോദ്യം!

"നിനക്ക് ശെരിക്കും കാശിനു ആവശ്യം ഉണ്ടായിട്ടാണോ അതോ എന്റെ നമ്പർ കിട്ടാൻ വേണ്ടി ചെയ്തതോ?"

അക്ഷരാർഥത്തിൽ ഒന്ന് ഞെട്ടി ഒപ്പം നല്ല ചമ്മലും തോന്നി, എന്നാലും ഞാൻ അങ്ങോട്ട് പറഞ്ഞാലോ എന്നാലോചിച്ചു ഇരുന്ന കാര്യം ഇങ്ങോട്ടു ചോദിക്കുന്നത് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കാതെ ഉള്ള കാര്യം തുറന്നു പറഞ്ഞു. പൊട്ടിച്ചിരിക്കുന്ന കുറച്ചു സ്മൈലി ആണ് എനിക്ക് റിപ്ലൈ ആയി വന്നത്, കണ്ടപ്പോൾ വല്ലാത്തൊരു സമാധാനം തോന്നി.

ഞാൻ: വീടെത്തിയോ? കൊച്ചിയിൽ എത്ര നാളായി ?
ചേച്ചി: വന്നിട്ട് രണ്ടു നാൾ ആയിട്ടുള്ളു, ഹോട്ടലിൽ ആണ്.
ഞാൻ: ഏതു ഹോട്ടൽ?
ചേച്ചി: crown plaza
കേട്ടപ്പോൾ കിളി പോയി, വേറെ ആരാ ഉള്ളത് എന്ന് ചോദിച്ചപ്പോൾ ഒറ്റക്കാണ് എന്നും പറഞ്ഞു. എന്നാൽ എന്താ യാത്രയുടെ ഉദ്ദേശം എന്ന് മാത്രം പറയുന്നുണ്ടായിരുന്നില്ല. അതിനിടയിൽ ഞാൻ ഫുഡ് കോർട്ട് മുതൽ പുറകെ ഉണ്ടായിരുന്നത് മുതൽ ഉള്ള എല്ലാ കാര്യവും ഞാൻ സംസാരിച്ചു, കൊള്ളാം ധൈര്യവും വെത്യസ്ഥതയും ഉണ്ടായി എന്നൊക്കെ പറഞ്ഞപ്പോൾ എന്തോ ഒരു

💬 Comments

View all comments