Chapter Title : തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! [Smuggler]
തിരിച്ചു തന്നോളൂ, അത് പോരെ?
ഞാൻ: അയ്യോ എന്റെ വീട് ഇവിടെ അല്ലല്ലോ, ഞാൻ ചുമ്മാ കറങ്ങാൻ വന്നതാ, ഇങ്ങോട്ടു വരുന്നതേ കുറവാണു.
അവസാനം ഇനി നിന്നിട്ടു കാര്യമില്ല എന്ന് മനസ്സിലാക്കി പോവാൻ തുനിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇക്കാലത്തു ഗൂഗിൾ പേ യൂസ് ചെയ്യാത്ത ആളുകളോ എന്ന്. ആ ചുണ്ടിൽ ഒരു ചിരി വരുത്തി എന്നോട് പറഞ്ഞു നമ്പർ നോട്ട് ചെയ്തോളു എന്ന്!!!
കേട്ടത് സത്യമാണോ എന്ന് ഉറപ്പിക്കാൻ അവരുടെ മുഖത്തേക്ക് നോക്കി നിന്നപ്പോൾ എന്താ വേണ്ടേ എന്നുള്ള ചോദ്യവും! ഞാൻ പിന്നെ ഒന്നും ആലോചിക്കാതെ രൂപയും, നമ്പറും വാങ്ങിക്കൊണ്ടു കാർ പാർക്കിലേക്ക് ഓടി, ഇടയിൽ ആരെയും നോക്കാൻ നിന്നില്ല, എനിക്കറിയാം ഞങ്ങളിലേക്ക് ഒരുപാട് പേരുടെ നോട്ടം ഇ സമയം കൊണ്ട് എത്തിക്കാണും എന്ന്!
ഓടി വന്നു കാറിൽ ഇരുന്നിട്ടും കുറച്ചധികം സമയം വേണ്ടി വന്നു ഇ ലോകത്തേക്ക് മടങ്ങി വരാൻ. അവിടിരുന്നു കൊണ്ട് തന്നെ ഞാൻ gapയിൽ ക്യാഷ് ട്രാൻസ്ഫർ ചെയ്തു ഒരു സ്ക്രീന്ഷോട് എടുത്തു അവരുടെ whatsapp ഇൽ ചെയ്തു തന്ന ഉപകാരത്തിനു ഒരുപാട് നീട്ടി ഒരു നന്ദിയോടെ അയച്ചു. 2ടിക്ക് കണ്ടു എന്നാൽ ഓൺലൈൻ ഇല്ല. കുറച്ചു സമയം നോക്കി, അനക്കം ഇല്ല, നമ്പർ സേവ് ചെയ്യാത്ത കാരണം dp യും കാണുന്നില്ല, ഞാൻ gpay യിൽ ക്യാഷ് അയക്കാൻ നേരം കണ്ട പേര് എടുത്തു ആദ്യം fb യിൽ ഒന്ന് തപ്പി, രക്ഷയില്ല. ഇൻസ്റ്റയിൽ ഒന്ന് നോക്കി, ദാ കിടക്കുന്നു, എന്നാൽ പ്രൈവറ്റ് അക്കൗണ്ട് ആണ്. നോക്കിക്കൊണ്ടിരിക്കുമ്പോൾ "welcome" എന്ന് മാത്രം
💬 Comments
View all comments