Chapter Title : തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! [Smuggler]
നല്ല ക്ഷീണം ഉണ്ടെന്നും അതി രാവിലെ എവിടെയോ അത്യാവശ്യമായി പോവാൻ ഉണ്ടെന്നും ഒക്കെ പറഞ്ഞു ചേച്ചി വീണ്ടും തടി ഊരി. എന്തോ പോയ അണ്ണാനെ പോലെ ഞാനും കിടന്നുറങ്ങി.
പതിവ് പോലെ 8മണി കഴിഞ്ഞു എണീറ്റ് ഫോൺ എടുത്തു നോക്കിയപ്പോൾ whatsappil ചേച്ചിടെ ഒരു ഗുഡ് മോർണിംഗ് കിടക്കുന്നു അതും 6:45 നു അയച്ചത്. ഞാൻ കണ്ടപ്പോൾ തന്നെ റിപ്ലൈ അയച്ചെങ്കിലും ഒരറിവും ഉണ്ടായില്ല. സാധാരണ പോലെ ജോലിയും മറ്റുമൊക്കെ ആയി അങ്ങിനെ പോയി. ഉച്ചക്ക് 1മണി ഒക്കെ കഴിഞ്ഞപ്പോഴാ പിന്നെ ചേച്ചിടെ അനക്കം കണ്ടത്. (മുന്നേ പറഞ്ഞത് പോലെ സംസാരവും ചാറ്റും എല്ലാം ഇംഗ്ലീഷിൽ ആണ്, വായനയുടെ രസം കളയാതിരിക്കാൻ തർജ്ജിമ ചെയ്യുന്നു എന്ന് മാത്രം)
ചേച്ചി: എവിടാ ?
ഞാൻ: വീട്ടിൽ
ചേച്ചി: ലഞ്ച് കഴിഞ്ഞോ?
ഞാൻ: ഇല്ല, അവിടെയൊ?
ചേച്ചി: ഇല്ല, നിന്റെ വീട്ടിൽ നിന്നും ഹോട്ടലിലേക്ക് എത്ര സമയം എടുക്കും ?
അത് വായിച്ചതും ഹൃദയം പട പട അടിക്കാൻ തുടങ്ങി, എന്നാൽ വളരെ സാധാരണ രീതിയിൽ ഇരിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഞാൻ: 30min
ചേച്ചി: എന്നാൽ ഒരുമിച്ചു ഇവിടുന്നു കഴിച്ചാലോ? നിനക്ക് ഒരു 2:30കു ഉള്ളിൽ എത്തിക്കൂടേ?
ഞാൻ: എപ്പോ എത്തി എന്ന് ചോദിച്ചാൽ പോരെ?
ചേച്ചി: okay എന്നാൽ വൈകരുത് എനിക്കും നന്നായി വിശക്കുന്നുണ്ട്, താഴെ റെസ്റ്റാറ്റാന്റിൽ എത്തീട്ടു വിളിക്കു. 4:30 ആവുമ്പോൾ എനിക്ക് ജോലി സംബന്ധമായ മീറ്റിംഗ് ഉള്ളതാണ്. നീ വൈകിയാൽ ഞാൻ അതിനു പോവും, ഇല്ലെങ്കിൽ വൈകിട്ട് കാണാം.
ഞാൻ: ഇപ്പോഴും വൈകിട്ടും കാണുന്നതിൽ വിരോധം
💬 Comments
View all comments