Chapter Title : തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! [Smuggler]
ഭംഗി ആസ്വദിക്കാം എന്നുള്ള രീതിയിൽ ഹൈകോർട്ടിനടുത്തുള്ള അബ്ദുൽ കലാം മാർഗും കായൽ തീരങ്ങളും ഒക്കെ ഒറ്റയ്ക്ക് തന്നെ ചുറ്റി തിരിഞ്ഞു നടന്നു കുറച്ചു ദിവസങ്ങൾ. ഇട ദിവസങ്ങൾ ആയിരുന്നത് കൊണ്ട് തന്നെ നാട്ടിൽ ഉള്ളോരൊക്കെ ജോലി തിരക്കിൽ ആയിരുന്നത് കൊണ്ടും മിക്കവാറും ഞാൻ ഒറ്റക്കായിരുന്നു. അപ്പോഴാണ് ബിലാലിക്ക പറഞ്ഞ കൊച്ചി പഴയകൊച്ചി അല്ല എന്ന വാചകത്തിന്റെ പല അർത്ഥങ്ങളും മനസ്സിലായി തുടങ്ങിയത്, അത് വഴിയേ പറയാം! അതിൽ ഏറ്റവും മികച്ചതും ഇഷ്ടപെട്ടതും ആയ കാര്യം എന്തെന്നാൽ സായാഹ്നം ആസ്വദിക്കാൻ പോകുന്നിടത്തു വൈകുന്നേരങ്ങളിൽ ഒരുപാട് നെയ്മുറ്റിയ കൊച്ചമ്മമാർ പട്ടിയുമായും അല്ലാതെയും, ഒറ്റക്കും ഇരട്ടക്കും ഒക്കെ ആയി നടക്കാൻ വരുന്നുണ്ടെന്നതാണ്. പനമ്പിള്ളി നഗറിൽ ചെല്ലുമ്പോൾ തോന്നും അവിടമാണ് മെച്ചം എന്ന്, മറൈൻ ഡ്രൈവ് ചെല്ലുമ്പോൾ അതാണ് മെച്ചം എന്ന്, കാക്കനാട് കാണുമ്പോൾ എന്ത് പറയണം എന്നും മനസ്സിലാവാത്ത പോലെ ഒക്കെ ഉള്ള ഒരു അവസ്ഥ! എന്നാൽ "ദർശനേ പുണ്യം സ്പർശനേ പാപം" എന്ന അവസ്ഥ മാത്രം ആയിരുന്നു എല്ലായിടത്തും, ആവശ്യമുള്ളതൊക്കെ പലയിടത്തും കണ്ടെങ്കിലും എന്തോ ഒരു ധൈര്യക്കുറവ് എന്നെ ആവശ്യമില്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു!
അങ്ങിനെ ഇരിക്കെ ഒരു വെള്ളിയാഴ്ച എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന സമയം, ഒപ്പം എന്തിനും പറ്റുന്ന രണ്ടു കൗസിൻസിനെ വിളിച്ചു നോക്കിയിട്ടും അവന്മാർ ഫ്രീ അല്ല എന്നുള്ള പല്ലവി തന്നെ! വീട്ടിൽ ഇരുന്നു സഹി കെട്ടു ആരും ഇല്ലെങ്കിൽ എന്നാൽ ചുമ്മാ ലുലുവിൽ കറങ്ങാം എന്നൊക്കെ കരുതി ഇറങ്ങി. വണ്ടി ഓടിച്ചോണ്ടിരിക്കുന്ന സമയം എല്ലാരുടേം മുഖത്തു മാസ്ക് ഉണ്ടാവുമല്ലോ, മര്യാദക്ക് ഒന്ന് വായ നോക്കാൻ പോലും പറ്റില്ലല്ലോ
💬 Comments
View all comments