Chapter Title : ത്രീ റോസസ്സ് 3 [Freddy]
പോയെന്ന് കരുതി അവർ ഞങ്ങളെ ഉപേക്ഷിച്ചു അങ്ങേരുടെ കൂടെ ഇറങ്ങിപോയില്ലല്ലോ... എന്നത് തന്നെ വലിയ സുകൃതം...
അന്ന് രാവിലെ തന്നെ ഞാൻ വീട്ടിൽ നിന്നു സ്ഥലം വിട്ടു.
അവിടെ ഇരുന്നാൽ അമ്മയുടെ പരാതികളും പരിഭങ്ങളുമൊക്ക അരമണിക്കൂർ ഇടവിട്ട് വന്നൂണ്ടേയിരിക്കും,
അത്കൊണ്ട് കൂട്ടുകാരുമായി കൂടി എങ്ങനെയെങ്കിലും നേരം പോക്കുക എന്നത് തന്നെ ഉദ്ദേശം.....
"അവധി ദിവസങ്ങൾ എങ്ങനെ ആനന്ദകരമാക്കാം " എന്നതിനെ കുറിച്ച് വളരെ കൂലം കഷമായി പ്ലാൻ ചെയാൻ ഞാൻ എന്റെ സുഹൃത്തുക്കളുടെ കൂടെ രണ്ടു ലാർജ് പിടിപ്പിച്ചിട്ട് ഇരുന്നാലോചിച്ചു...
അങ്ങനെ അടുത്തയാഴ്ച്ച ഒരു ചെറിയ ടൂർനുള്ള വകുപ്പൊക്കെ സെറ്റാകീട്ടാണ് വൈകീട്ട് തിരിച്ചു വീട്ടിൽ വന്നത്...
വന്നു കേറുമ്പോൾ നമ്മുടെ ഇളയ സന്തതി മുഖവും വീർപ്പിച്ചു കൊണ്ട് ഹാളിലെ സോഫയിൽ ഇരിക്കുന്നത് കണ്ടു...
"എന്താ മോളെ...? ഉറങ്ങാറായില്ലേ"...?
"ഞാനിന്ന് ഉറങ്ങുന്നില്ല".... !
"അതെന്താ കുട്ടാ, നൈറ്റ് ഡ്യൂട്ടി ആണോ"....??
"ആ ജാൻസി ചേച്ചി വന്നില്ല ഏട്ടാ..! വഞ്ചകി"...!!
"ഓ.. അതാണോ ഇത്രവലിയ കാര്യം"...??
"അതിനു അവള് അവളുടെ ചേട്ടന്റെ കല്യാണം കൂടാൻ പോയതല്ലേ"...?
"നീ അമ്മേടെ മുറിയിൽ കിടന്നോ"..!!
"ഇല്ല... ഞാൻ അവിടെ കിടക്കത്തില്ല".,..!
"എടീ... പെണ്ണെ നീ കല്യാണം കഴിച്ചാൽ ജാൻസിയെയും കൂട്ട് വിളിക്കേണ്ടിവരുമല്ലോ... ഉറങ്ങാൻ"..?
"പ്പോ... അവിടുന്നു...!!"
"പോടാ... അത് നിന്റെ മറ്റവളോട് പോയി".......@!##*?!
ഇടക്ക് അത്യധികം കോപം വരുമ്പം എന്നെ ഇട്ട് അവൾ അസഭ്യമല്ലാത്ത തെറിപറയും...
"ഹ ഹ ഹ.......പോയി കിടക്കാൻ നോക്ക് ടീ പെണ്ണെ"... !! "
ഞാൻ സ്റ്റെയർ കേസ് കയറി മുകളിലോട്ടു പോകുന്ന വഴിക്ക് പറഞ്ഞു.
അവൾ വീണ്ടും
💬 Comments
View all comments