0%

Chapter Title : ത്രീ റോസസ്സ് 3 [Freddy]

Author : freddy Read All Parts 421

മുഖം വീർപ്പിച്ച് അവിടെ തന്നെ ഇരുന്നു എന്നെ രൂക്ഷമായി നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

"പോയി കിടന്നൊറങ്ങാൻ നോക്കെടീ, അധികം പായ്യാരം കളിക്കാതെ..".
ഞാൻ ഇത്തിരി സ്വരമുയർത്തി ഗൗരവം ഭാവിച്ചു കൊണ്ട് പറഞ്ഞു.

"പോടാ... കൊരങ്ങാ...!!!"
എന്നെ കോപത്തോടെ തുറിച്ചു നോക്കികൊണ്ടവൾ പറഞ്ഞു.

"പോയി കിടന്നൊറങ്ങടീ... റസ്റ്റ്‌ എടുത്തില്ലെങ്കിൽ നിന്റെ അസുഖവും മാറില്ല... നോക്കിക്കോ..!!. "

"ഓ... ഇതാര്...?? വലിയ ഡോക്ടറു വന്നേക്കണ്....!! "

പിന്നയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് , അവൾ മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും എഴുന്നേറ്റു...

അൽപ്പം മദ്യപിച്ചത് കൊണ്ട് കിടന്ന ഉടനെ ഞാൻ ഉറക്കിലേക്ക് വഴുതി...

എന്നാൽ ഗാഢ നിദ്രയിൽ എന്ന് പറയാൻ വയ്യ താനും, ആ ഉറക്കത്തിൽ ഞാൻ ഒരു പതിഞ്ഞ സ്വരം കേട്ടു.

എന്നെ ആരെങ്കിലും വിളിച്ചോ....

അതോ എനിക്ക് തോന്നിയതാണോ പെട്ടെന്ന് തന്നെ ഞാൻ ഉണർന്നുവെങ്കിലും, ആ വിളി വീണ്ടും കേട്ടു.....

"ഏട്ടാ... ഏട്ടാ... ഇത് ഞാനാ".... റൂമിന്റെ വാതിൽ പടിക്കൽ നിന്നു കൊണ്ട് ഒരു സ്ത്രീസ്വരം....

"ആരാ"..?

"സ്മിതയാ"... !!

"സ്മിതയാണോ" ...??

"അതെ ഏട്ടാ"....!!

ഞാൻ ബെഡ് ലാമ്പ് ഇട്ടു...
"എന്താ കൊച്ചേ... ഈ നട്ടപാതിരാക്ക്."..??

"ഒന്നുല്ല്യ.... ഏട്ടാ... പേടിച്ചിട്ടാ...!! അപ്പുറത്തെ വീട്ടിലെ പട്ടി കിടന്നു ഓരിയിടാൻ തുടങ്ങീട്ട് ഒത്തിരി നേരമായി... എനിക്കുറങ്ങാൻ കഴിയുന്നില്ല ഏട്ടാ."..

"അതിനിപ്പോ എന്താ ചെയ്യാ, മോളെ... പട്ടിയോട് ഓരിയിടേണ്ടന്ന് പറയാൻ പറ്റ്വോ"....

അവൾ മടിച്ചു മടിച്ചു. വാതിൽക്കൽ തന്നെ നിന്നു...

"ചേട്ടൻ എന്റെ മുറിൽ വന്നു കിടക്കാമോ"... ?

"അതെന്തിനാ കൊച്ചേ... ?
എനിക്ക് പേടിയാ അവിടെ ഒറ്റക്ക് കിടക്കാൻ"..

💬 Comments

View all comments