0%

Chapter Title : ത്രീ റോസസ്സ് 6 [Freddy]

Author : freddy Read All Parts 302

മുന്നിൽ ഇരുന്നാ മതിയെന്നായി തിരിച്ചു വരുമ്പോൾ....

വയസാങ്കാലത്ത്, തള്ളേടെ ഓരോ മോഹങ്ങളെയ്......

എന്നാലും നമ്മുടെ 'തത്തമ്മയെ' പോലുള്ള ആ താത്തയെ എന്റെ തൊട്ടടുത്തുള്ള മുൻസീറ്റിൽ ഇരുത്താനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല....

മനസ്സിൽ ആകെക്കൂടി ഒരു പ്രതീക്ഷ അതായിരുന്നു...

പക്ഷെ അതും പോയി... ആകേമൊത്തം ടോട്ടാലിറ്റിയിൽ നഷ്ട്ടക്കച്ചവടമായിരുന്നെങ്കിലും കൂടി ഞാൻ ചിരിച്ചു കൊണ്ട് തന്നെ കിഴവിയെ കൈകാര്യം ചെയ്തു...

മൂന്ന്നാല് സംഭാഷണങ്ങൾ കൊണ്ട് കിളവി ഡയലോഗ് നിറുത്തി. പതുക്കെ ഉറക്കിലേക്കു വഴുതി...

അവിടെ നിന്നും കൊടുത്ത ഇഞ്ചക്ഷൻ തന്നെ...

അങ്ങിനെ ഒരു രണ്ട് മണിക്കൂർ ഓടി കഴിഞ്ഞപ്പോൾ ഹൈവേ റോഡിൽ ഭയങ്കര ബ്ലോക്ക്...

മുൻപോട്ടുമല്ല പുറകോട്ടുമല്ല കുറെ നേരം നടുറോട്ടിൽ ബ്ലോക്ക്‌ൽ പെട്ട് ഒരുപാട് നേരം പോയി.

"ശരത്തെ.... ഇപ്പൊ തന്നെ ഇത്രേം നേരായി.... നിന്നെ കാണാഞ്ഞു നിന്റെ അമ്മ ബേജാറാവുവോ ..??"

"ഈ ബ്ലോക്ക് കണ്ടിട്ട് പെട്ടെന്നൊന്നും ഒഴിവാക്കാവുന്ന ലക്ഷണമില്ല.... അതാ."...

"അമ്മയ്ക്ക്, ഫോൺ വിളിച്ചുപറഞ്ഞാൽ നന്നായിരിക്കും അല്ലങ്കിൽ അവർ വല്ലാതെ ബേജാറാവും"...

ഞാൻ എന്റെ ഫോണിൽ വിളിച്ചു..... "അമ്മേ ആ മെയിൻ ഡോർന്റെ ചാവി ആ ജനലിന്റെ അകത്തു വച്ചാമതി... ഞാൻ

"ഹൈ വേ ബ്ലോക്കാണ്."...

"ഫരീദടെ ഉമ്മാക്ക് എങ്ങനുണ്ട്...?? "

"ആ... ഇപ്പൊ തരക്കേടില്ല..".

"എന്നാ ശരി."..

അവസാനം ആരൊക്കെയോ പറഞ്ഞു തന്ന ഊടുവഴികളിലൂടെ കുണ്ടും കുഴിയുമുള്ള റോഡുകളിൽ കൂടി ഞാൻ വളരെ പതുക്കെ മാത്രം വണ്ടി ഓടിച്ചു ലക്ഷ്യസ്ഥാനത്തേക്കുള്ള പ്രയാണം തുടർന്ന്...

വഴിക്കെവിടെയോ കണ്ട ഒരു വലിയ ഹോട്ടലിന്റെ പാർക്കിങ്ങിൽ നിറുത്തി ചായകുടിച്ചു...

താത്താക്ക് മൂത്രശങ്കയും ഉണ്ടായിരുന്നു...

കാർന്നോത്തി നല്ല ഉറക്കത്തിലായിരുന്നു.

അങ്ങനെ ബോറടിച്ചു കൊണ്ട് വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കിടെ താത്തയുടെ ചെറിയ, ചെറിയ ഡയലോഗുകളല്ലാതെ കുട്ടികളുടെ ഒരനക്കവുമില്ല...

മഥിച്ചു കളിച്ച ക്ഷീണത്താൽ അവരും ഉറങ്ങി...

സംസാരിക്കാൻ എനിക്കും താത്താക്കും ടോപ്പിക്കില്ല... വിഷയം ദാരിദ്ര്യം തന്നെ...

പിന്നെ ഞാൻ തന്നെ മുൻകൈയെടുത്തു...

"ഫരീദാറഹ്മാൻ " എന്താ ഒന്നും മിണ്ടാത്തെ....? ഞാൻ ചോദിച്ചു...

ഓ എന്ത്‌ മിണ്ടാനാ... ഉറക്കം വരുന്നു...

നിന്നെ ഒറ്റയ്ക്ക് ആക്കണ്ട എന്ന് കരുതി മാത്രമാ ഞാൻ ഉറങ്ങാതിരിക്കുന്നെ...

ഓഹ്... അത്

💬 Comments

View all comments