Chapter Title : ത്രികൊണ മദ്ധ്യേ അവിഹിതം 2 [Shan1994]
കഴിഞ്ഞ് ഞങ്ങൾ യാത്ര തിരിച്ചു.
"ഇവിടെ നിന്ന് നേരെ പോയാൽ മതി. ."
"ഉപ്പ പറഞ്ഞ സ്ഥലത്തെക്ക് ആണോ ."
"അതെ ."
"ഉമ്മാ.. ചേ... സൈറ മുൻപ് പോയിട്ടുണ്ടോ, കൊള്ളാവോ സ്ഥലം ?"
"അത് നീ കണ്ടിട്ട് തീരുമാനിക്കണം."
വണ്ടി ബൈപാസിലേക്ക് കയറി.
റോഡിന്റെ ഇരുവശത്തും പുതിയ കെട്ടിടങ്ങളും ഷോപ്പുകളും ഉയർന്നുവരുന്നുണ്ടായിരുന്നു.
കുറച്ചു ദൂരം പോയ ശേഷം സൈറ കൈ ചൂണ്ടി.
"ഇതാണ് സ്ഥലം."
ഞാൻ വണ്ടി സൈഡിൽ നിർത്തി.
വണ്ടിയിൽ നിന്ന് ഇറങ്ങി സ്ഥലമൊന്ന് നോക്കി.
റോഡിൽ നിന്ന് നല്ല visibility.
വലിയ വാഹനങ്ങൾക്ക് പ്രവേശിക്കാനും ഇറങ്ങാനും സൗകര്യം.
"ഇത് കൊള്ളാം," ഞാൻ പറഞ്ഞു.
സൈറ ചിരിച്ചു.
"നിനക്ക് ഇഷ്ടപ്പെട്ടാൽ ഉപ്പയോട് പറഞ്ഞാൽ മതി."
"നല്ല perfect ഓപ്ഷൻ ഇത് മതി ഞാൻ ഉപ്പാക്ക് വിളിച്ചോളാം ."
അവിടെ നിന്ന് സൈറയുടെ വീട്ടിലേക്ക് യാത്ര തുടർന്നു.
വഴിയിലുടനീളം ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു.
അവരുടെ പഴയ നാട്ടുകാർ...
വീട്ടിലെ കാര്യങ്ങൾ...
ഉപ്പയുടെ ബിസിനസ്സ്...
എന്റെ പുതിയ ബിസിനസ്സ്...
സംസാരത്തിനിടയിൽ സമയം പോയത് അറിഞ്ഞില്ല.
"ഇനി ഈ റോഡിലൂടെ പോയാൽ മതി."
ഞാൻ വണ്ടി പതുക്കെ ഓടിച്ചു.
അവസാനം ഒരു പഴയ വീടിന്റെ മുന്നിൽ വണ്ടി നിർത്തി.
"ഇതാണ് എന്റെ വീട്."
സൈറ വണ്ടിയിൽ നിന്ന് ഇറങ്ങി.
"നീ ഇവിടെ ഇരിക്ക്. ഞാൻ അകത്തേക്ക് പോയിട്ട് വരാം."
"ശരി."
സൈറ വീടിന്റെ മുൻവശത്തെ വാതിലിലൂടെ അകത്തേക്ക് കയറി.
ഞാൻ വണ്ടിയിൽ തന്നെ കുറച്ചു സമയം ഇരുന്നു.
കുറച്ചു സമയം പോസ്റ്റ് അടിച്ചു ഇരിന്നു
പിന്നെ ഒരു സിഗരറ്റ് വലിക്കാൻ പുറത്തേക്ക് ഇറങ്ങി.
വീടിന്റെ മുൻവശത്ത് ആരെയും കാണാനില്ല.
അപ്പോഴാണ് വീടിന്റെ പിന്നാമ്പുറത്തുനിന്ന് വളരെ പതിഞ്ഞ സംസാരശബ്ദം കേട്ടത്.
ഞാൻ കൗതുകത്തോടെ ആ ഭാഗത്തേക്ക് നടന്നു.
വീടിന്റെ വശത്തുള്ള മതിലിനരികിൽ എത്തിയപ്പോൾ ഞാൻ പെട്ടെന്ന് നിന്നു.
വീടിന്റെ പുറകിൽ ...
സൈറ.
അവളുടെ മുന്നിൽ ഒരു യുവാവും.
ഞാൻ ഉടൻ മതിലിന്റെ മറവിലേക്ക് മാറി.
അവർ എന്നെ കണ്ടിരുന്നില്ല.
അവരുടെ സംസാരമൊന്നും വ്യക്തമായി കേൾക്കാനായില്ല.
പക്ഷേ അവരുടെ പെരുമാറ്റം മാത്രം മതി.
അത് ഒരു സാധാരണ പരിചയക്കാരുടെ കൂടിക്കാഴ്ചയായിരുന്നില്ല.
യുവാവ് സൈറയുടെ വളരെ അടുത്ത് നിന്നിരുന്നു.
സൈറ അവനെ നോക്കി പുഞ്ചിരിച്ചു.
അവൻ അവളുടെ കൈ പിടിച്ചു.
സൈറ ചുറ്റും നോക്കിയ ശേഷം അവന്റെ അടുത്തേക്ക് കൂടുതൽ ചേർന്നു.
അവരുടെ മുഖങ്ങളിൽ വർഷങ്ങളായി പരിചയമുള്ള രണ്ടു മനുഷ്യരുടെ അടുപ്പം വ്യക്തമായിരുന്നു.
പിന്നെ അവർ പരസ്പരം ചേർത്ത് പിടിച്ചു.
ഞാൻ അനങ്ങാതെ നിന്നു.
എന്റെ ഉള്ളിലൂടെ ഒരു തണുപ്പ് പാഞ്ഞുപോയി.
സൈറയ്ക്ക് ഒരു പ്രണയബന്ധമുണ്ടോ?
അവരുടെ അടുത്ത നിമിഷത്തെ പെരുമാറ്റം എന്റെ സംശയത്തിന് മറുപടി നൽകി.
💬 Comments
View all comments