0%

Chapter Title : ത്രികൊണ മദ്ധ്യേ അവിഹിതം 2 [Shan1994]

അവർ പരസ്പരം സ്നേഹത്തോടെ ചേർന്നു നിന്നു.

ഒരുപാട് നാളുകൾക്ക് ശേഷം കാണുന്ന പ്രണയികൾ തമ്മിലുള്ള ആ സ്വാഭാവികമായ അടുപ്പം.

ഞാൻ ഇനി അവിടെ നിൽക്കേണ്ടെന്ന് തീരുമാനിച്ചു.

ശബ്ദമുണ്ടാക്കാതെ പതുക്കെ പിന്നോട്ട് മാറി.

എന്നെ കണ്ടതായി അവർക്ക് യാതൊരു സംശയവും ഉണ്ടാകരുത്.

ഞാൻ തിരിച്ച് വണ്ടിയുടെ അടുത്തെത്തി.

കുറച്ചു മിനിറ്റുകൾക്ക് ശേഷം സൈറ സാധാരണ ഭാവത്തിൽ പുറത്തേക്ക് വന്നു.

അവൾ വണ്ടിയുടെ അടുത്തെത്തി.

"ഡാ , പോകാം."

ഞാൻ അവരെ നോക്കി.

എന്റെ മുഖത്ത് യാതൊരു മാറ്റവും വരുത്തിയില്ല.

"ആ... പോകാം."

സൈറ വണ്ടിയിൽ കയറി.

ഞാനും ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.

വണ്ടി മുന്നോട്ട് നീങ്ങി.

അവർ ഒന്നും അറിഞ്ഞിരുന്നില്ല.

ഞാൻ ഒന്നും ചോദിച്ചുമില്ല.

പക്ഷേ എന്റെ മനസ്സിൽ ഇപ്പോൾ ഒരു വലിയ രഹസ്യം ഉണ്ടായിരുന്നു.

സൈറയുടെ രഹസ്യ പ്രണയം...

വീട്ടിൽ നിന്ന് തിരിച്ച് ഇറങ്ങിയപ്പോൾ വൈകുന്നേരം പതുക്കെ ഇരുട്ടിലേക്ക് മാറിത്തുടങ്ങിയിരുന്നു.

റോഡിന്റെ ഇരുവശത്തും കടകളിലെ ലൈറ്റുകൾ തെളിഞ്ഞു.

സൈറ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി നിശ്ശബ്ദമായി ഇരുന്നു.

ഞാനും ഒന്നും സംസാരിച്ചില്ല.

എന്റെ മനസ്സിൽ കുറച്ചു മണിക്കൂർ മുമ്പ് കണ്ട കാഴ്ച ഇപ്പോഴും ഉണ്ടായിരുന്നു.

പക്ഷേ അതൊന്നും മുഖത്ത് കാണിച്ചില്ല.

കുറച്ചു ദൂരം പോയപ്പോൾ സൈറ പതുക്കെ പറഞ്ഞു.

"സാം..."

"ഉം?"

"ഡാ ചായ കുടിച്ചാലോ ?"

ഞാൻ അവരെ നോക്കി.

"കുടിക്കലോ..."

അവർ ഒന്ന് ചിരിച്ചു

റോഡരികിലെ ചെറിയൊരു ചായക്കട കണ്ടപ്പോൾ ഞാൻ വണ്ടി ഒതുക്കി.

"ഇവിടെ മതിയോ?"

"മതി."

ഞങ്ങൾ രണ്ടുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി.

കടയുടെ പുറത്ത് ഒരു ചെറിയ ബെഞ്ചിൽ ഇരുന്നു.

"രണ്ട് ചായ."

ചായ വന്നപ്പോൾ സൈറ കപ്പ് കൈയിലെടുത്തു.

കുറച്ചു നേരം ഞങ്ങൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.

പിന്നെ സൈറ ചിരിച്ചുകൊണ്ട് ചോദിച്ചു.

"ഡാ യാത്ര ബുദ്ധിമുട്ട് ആയോ ?"

"ഇല്ലല്ലോ, കുറച്ചു ബോർ അടിച്ചു ."

"സിഗരറ്റ് വലി കുറയ്ക്കണംട്ടോ ?"

"കണ്ടുല്ലേ..."

"കാണാതെ ഇരിക്കുവോ...?"

അവർ ഒരു ചിരിയോടെ ചോദിച്ചു.. ഒരു കള്ള ചിരി

ഞാനും ചിരിച്ചു .

കുറച്ചു നിമിഷം വീണ്ടും നിശ്ശബ്ദത.

പിന്നെ സൈറ പതുക്കെ ചോദിച്ചു.

"നിനക്ക് ഇവിടെ ഉള്ള ജീവിതം ഇഷ്ടപ്പെടുന്നുണ്ടോ?"

"ഇവിടെ?"

"ഹാ... ഈ വീട്, ഈ ആളുകൾ... എല്ലാം."

ഞാൻ ഒരു നിമിഷം ചിന്തിച്ചു.

"ഇഷ്ട്ടപ്പെട്ടു വരുന്നു ."

"ശെരിക്കും...?"

"നിങ്ങൾ ഒക്കെ സൂപ്പർ അല്ലെ ." ഞാൻ അവരെ നോക്കിക്കൊണ്ട് പറഞ്ഞു

അവരുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി തെളിഞ്ഞു.

ചായ തീർത്ത് ഞാൻ എഴുന്നേറ്റു.

"പോകാം?"

സൈറയും എഴുന്നേറ്റു.

"പോകാം."

വണ്ടിയിൽ കയറിയ ശേഷം കുറച്ചു നേരം അവർ ഒന്നും പറഞ്ഞില്ല.

പിന്നെ പതുക്കെ പറഞ്ഞു.

"സാം..."

"ഉം?"

"എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ

💬 Comments

View all comments