Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]
. ഞാൻ കിടക്കാൻ പോകുവാ '''
കാവേരി കൈ കഴുകി ടർക്കിയിൽ തുടച്ചിട്ട് അവനു കൊടുത്തുകൊണ്ട് പറഞ്ഞു .
''അമ്മെ .. ഇതൊക്കെ എന്നാ ചെയ്യണം ?'' വാങ്ങിയതിൽ പാതിയും മിച്ചമായിരുന്നു .
'' നീ പോയി കിടന്നോ .. കാസറോളിൽ വെക്കാം . നാളെ ചൂടാക്കി കഴിക്കാം '' സാവിത്രി നന്നായി തന്നെ ആസ്വദിച്ച് കഴിച്ചുകൊണ്ട് പറഞ്ഞു .
മഹി ഒന്നുകൂടി മൂത്രമൊഴിച്ചിട്ടു വന്നു കിടന്നെങ്കിലും ഉറക്കം വരുന്നുണ്ടായിരുന്നില്ല .
വൈകുന്നേരം കിടന്ന് മയങ്ങിയതിനാലും പോലീസിനെ കണ്ട ഭയത്തിൽ അവന്റെ ചിന്തകൾ കാടുകയറിയും ഉറക്കം നഷ്ടപ്പെട്ട അവൻ മൂന്നാം തവണയാണ് ബാത്‌റൂമിൽ പോയി വരുന്നത് .
'' മോനെ ...ഞാനാ '''
ചാരിയ വാതിൽ തുറന്നാരോ അകത്തു കയറുന്നത് മഹി കണ്ടിരുന്നു . അവൻ ചോദിക്കുന്നതിനു മുന്നേ കാവേരിയവന്റെ അടുത്തെത്തി പതിഞ്ഞ ശബ്‍ദത്തിൽ പറഞ്ഞു .
''എന്താടീ ഏച്ചീ ..തവേദന കുറഞ്ഞില്ലേ ? ആശൂത്രീൽ പോണോ ?'' മഹി ചാടിയെണീറ്റ് അവളുടെ നെറ്റിയിൽ കൈവെച്ചുനോക്കി .
ചൂടൊന്നുമില്ല .
'' വേണ്ടടാ ..എല്ലാം കുറഞ്ഞു . ഉറക്കം വരുന്നില്ല .എന്തോ പേടിപോലെ . അന്നേരമാ നീ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത് .. ഞാനിച്ചിരി നേരം ഇവിടെ കിടന്നോട്ടെ ... ''
കാവേരി അവന്റെ കട്ടിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു .
'ബാ ....''
മഹി ഓരത്തേക്ക് കയറിക്കിടന്നിട്ട് ഇടത്തെ കൈ നീട്ടി അവളെ വിളിച്ചു .
കാവേരിയവന്റെ കയ്യിലേക്ക് ശിരസ് വെച്ച് ചെരിഞ്ഞു കിടന്ന് കൊണ്ടവനെ നോക്കി.
'' മോനെ ... ചേച്ചിയോട് ദേഷ്യമുണ്ടോ നിനക്ക് ?''
''എന്തിന് ?'' അവൻ അവളുടെ നെറ്റിയിൽ മുത്തി
''അല്ല .. പോകേണ്ടതല്ലേ നിനക്ക് ..കേസും കോടതിയുമൊക്കെയായാൽ പിന്നെ ..''
'' അങ്ങനെയൊന്നുമുണ്ടാകില്ല ചേച്ചീ .. അമ്മ പറഞ്ഞത് കേട്ടില്ലേ ? തിരിച്ചു നമ്മളും കൊടുക്കെന്നറിഞ്ഞാൽ അവര് കേസ് പിൻവലിക്കുകയോ കോംപ്രമൈസിന് വരികയോ എന്തേലും ചെയ്യും ''
''ഊം ..അമ്മ നമ്മുടെ കൂടെയുള്ളതൊരു ധൈര്യമാ അല്ലെ '' കാവേരി അവന്റെ മുടിയിഴകളിൽ തഴുകി കൊണ്ടവന്റെ നേരെ ചെരിഞ്ഞു കിടന്നു .
💬 Comments
View all comments