Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]
അമ്മേടെ അടുത്തൂന്ന് മറയ്ക്കാൻ പറ്റുമോ മോനെ .. ഒരു മുഖഭാവത്തിൽ നിന്നും എല്ലാം മനസ്സിലാക്കും അമ്മ . എന്നെകണ്ടതേ ഇങ്ങോട്ടു ചോദിച്ചു .. പിന്നെ പറയേണ്ടിവന്നു . അതുകൊണ്ട് പാതി സമാധനമായി ''
''എന്നിട്ടെന്നാ പറഞ്ഞു അമ്മ ?'' മഹിക്ക് ഉദ്വെഗമായി .
'' ഒന്നും പറഞ്ഞില്ല .. പേടിക്കണ്ടാന്ന് മാത്രം പറഞ്ഞു . ''
''ഡാ ... വെള്ളേം എടുത്തു വെച്ചിട്ടുണ്ട് ..ഡീ നീയും കുളിച്ചു തുണി മാറ് . അവൻ കുളിക്കുമ്പോഴേക്കും നിനക്കുള്ള ചൂടുവെള്ളം ആകും '' സാവിത്രി വാതിൽക്കൽ വന്നു പറഞ്ഞപ്പോൾ മഹി തന്റെ റൂമിലേക്ക് തോർത്തും മറ്റുമെടുക്കാൻ കയറി .
'' എന്തോന്നാടാ വെരകിക്കൊണ്ടിരിക്കുന്നെ .. വിശപ്പില്ലെ വല്ലോം വാരിവലിച്ചു കഴിക്കാൻ നോക്ക് .അല്ലേൽ ആരോഗ്യം കെട്ടുപോകും ''
വാങ്ങിക്കൊണ്ടു വന്ന ബിരിയാണിയും പൊറോട്ടയും മസാല ദോശയുമെല്ലാം സാവിത്രി മേശയിൽ നിർത്തിയിരുന്നു . മഹി അതിൽ പരതിക്കൊണ്ട് എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന കണ്ടപപോൾ സാവിത്രി ഒച്ചയെടുത്തു . ഇഷ്ട ഭക്ഷണങ്ങൾ ആശിച്ചു വാങ്ങിയതാണേലും കാവേരിക്കും വിശപ്പ് കെട്ടിരുന്നു .
'' നിനക്കെന്നാടീ വയ്യേ .. കുറഞ്ഞില്ലേ തലവേദന ? പെട്ടന്നെന്തെലും കഴിച്ചിട്ടൊരു ഗുളികേം കൂടി കഴിച്ചിട്ട് കിടന്നോ '' സാവിത്രി കാവേരിയെ നോക്കി .
'' മക്കളെ ... മാധവി കേസ് കൊടുക്കില്ല ..എനിക്കുറപ്പാ .. അഥവാ കേസ് കൊടുത്താൽ അതേ രീതിയിൽ തന്നെ എനിക്കും കൊടുക്കാനറിയാം . അവനല്ലേ ഇങ്ങോട്ടാദ്യം വന്ന് അക്രമിച്ചേ ? ഭവനഭേദനം പീഡനശ്രമം .. അവൾക്കുമറിയാരിക്കുമല്ലോ അവനിവിടെ വന്നതുമെല്ലാം . ഈയൊരുകാര്യമോർത്തു നിങ്ങള് വിഷമിച്ചിരിക്കണ്ട ''
പിന്നെയും ആഹാരത്തിന്റെ മുന്നിൽ രണ്ടുപേരുമിരുന്ന് പമ്മുന്നത് കണ്ടപ്പോൾ സാവിത്രി മക്കളെ നോക്കി പറഞ്ഞു .
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഇരുവരും പരസ്പരം നോക്കി .
അമ്മയൊപ്പം ഉണ്ടെങ്കിൽ ഒരു ധൈര്യം തന്നെയാണെന്ന് അവർ ഒരേപോലെ ചിന്തിച്ചു .
അല്പം കഴിച്ചിട്ട് മഹി എണീറ്റപ്പോൾ പുറകെ തന്നെ കാവേരിയുമെണീറ്റു കൈകഴുകി .
''' നീ അമ്മേടെ കൂടെ കിടന്നാൽ മതീട്ടോ. രാത്രി വല്ല പനിയോ മറ്റോ കൂടിയാൽ ''
''സാരമില്ലടാ .. കുറഞ്ഞു
💬 Comments
View all comments