0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.3K

'''

'' ഹ്മ്മ് ... ഞാൻ കണ്ടാരുന്നു .. ഒരു ഗുളികേം വാങ്ങിക്കഴിച്ചിട്ടാ കിടന്നേ ''' കാവേരി എണീറ്റ് മുടി കെട്ടിവെച്ചു പറഞ്ഞു

''എടിയേച്ചീ .. പോലീസെന്നാത്തിനാ വന്നേ ..അമ്മ വല്ലോം ചോദിച്ചോ പോയ കാര്യത്തെ പറ്റി ''

''ഊം ..ഞാനെല്ലാം പറഞ്ഞു . പേടിക്കണ്ടടാ .. തോട്ടത്തിലെന്തോ യൂണിയൻ പ്രശ്നം ഉണ്ടായി അടിപിടിയായി . അതിന്റെ മൊഴിയെടുക്കാനാ പോലീസ് വന്നേ '' കാവേരി അവന്റെ മുഖത്ത് തഴുകി

''ആണോ ... പേടിച്ചുപോയി പണ്ടാരം . പിന്നെയെന്നാത്തിനാ നീയമ്മയോടു പറയാൻ പോയെ ? ശ്ശൊ !!''

മഹിക്ക് പാതി ആശ്വാസമായെങ്കിലും അമ്മയെ എങ്ങനെയഭിമുഖീകരിക്കുമെന്നുള്ള സങ്കോചം ഉണ്ടായിരുന്നു .

''നമ്മടെ അമ്മേടെ അടുത്തൂന്ന് മറയ്ക്കാൻ പറ്റുമോ മോനെ .. ഒരു മുഖഭാവത്തിൽ നിന്നും എല്ലാം മനസ്സിലാക്കും അമ്മ . എന്നെകണ്ടതേ ഇങ്ങോട്ടു ചോദിച്ചു .. പിന്നെ പറയേണ്ടിവന്നു . അതുകൊണ്ട് പാതി സമാധനമായി ''

''എന്നിട്ടെന്നാ പറഞ്ഞു അമ്മ ?'' മഹിക്ക് ഉദ്വെഗമായി .

'' ഒന്നും പറഞ്ഞില്ല .. പേടിക്കണ്ടാന്ന് മാത്രം പറഞ്ഞു . ''

''ഡാ ... വെള്ളേം എടുത്തു വെച്ചിട്ടുണ്ട് ..ഡീ നീയും കുളിച്ചു തുണി മാറ് . അവൻ കുളിക്കുമ്പോഴേക്കും നിനക്കുള്ള ചൂടുവെള്ളം ആകും '' സാവിത്രി വാതിൽക്കൽ വന്നു പറഞ്ഞപ്പോൾ മഹി തന്റെ റൂമിലേക്ക് തോർത്തും മറ്റുമെടുക്കാൻ കയറി .

'' എന്തോന്നാടാ വെരകിക്കൊണ്ടിരിക്കുന്നെ .. വിശപ്പില്ലെ വല്ലോം വാരിവലിച്ചു കഴിക്കാൻ നോക്ക് .അല്ലേൽ ആരോഗ്യം കെട്ടുപോകും ''

വാങ്ങിക്കൊണ്ടു വന്ന ബിരിയാണിയും പൊറോട്ടയും മസാല ദോശയുമെല്ലാം സാവിത്രി മേശയിൽ നിർത്തിയിരുന്നു

💬 Comments

View all comments