0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.3K

. മഹി അതിൽ പരതിക്കൊണ്ട് എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന കണ്ടപപോൾ സാവിത്രി ഒച്ചയെടുത്തു . ഇഷ്ട ഭക്ഷണങ്ങൾ ആശിച്ചു വാങ്ങിയതാണേലും കാവേരിക്കും വിശപ്പ് കെട്ടിരുന്നു .

'' നിനക്കെന്നാടീ വയ്യേ .. കുറഞ്ഞില്ലേ തലവേദന ? പെട്ടന്നെന്തെലും കഴിച്ചിട്ടൊരു ഗുളികേം കൂടി കഴിച്ചിട്ട് കിടന്നോ '' സാവിത്രി കാവേരിയെ നോക്കി .

'' മക്കളെ ... മാധവി കേസ് കൊടുക്കില്ല ..എനിക്കുറപ്പാ .. അഥവാ കേസ് കൊടുത്താൽ അതേ രീതിയിൽ തന്നെ എനിക്കും കൊടുക്കാനറിയാം . അവനല്ലേ ഇങ്ങോട്ടാദ്യം വന്ന് അക്രമിച്ചേ ? ഭവനഭേദനം പീഡനശ്രമം .. അവൾക്കുമറിയാരിക്കുമല്ലോ അവനിവിടെ വന്നതുമെല്ലാം . ഈയൊരുകാര്യമോർത്തു നിങ്ങള് വിഷമിച്ചിരിക്കണ്ട ''

പിന്നെയും ആഹാരത്തിന്റെ മുന്നിൽ രണ്ടുപേരുമിരുന്ന് പമ്മുന്നത് കണ്ടപ്പോൾ സാവിത്രി മക്കളെ നോക്കി പറഞ്ഞു .

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഇരുവരും പരസ്പരം നോക്കി .

അമ്മയൊപ്പം ഉണ്ടെങ്കിൽ ഒരു ധൈര്യം തന്നെയാണെന്ന് അവർ ഒരേപോലെ ചിന്തിച്ചു .

അല്പം കഴിച്ചിട്ട് മഹി എണീറ്റപ്പോൾ പുറകെ തന്നെ കാവേരിയുമെണീറ്റു കൈകഴുകി .

''' നീ അമ്മേടെ കൂടെ കിടന്നാൽ മതീട്ടോ. രാത്രി വല്ല പനിയോ മറ്റോ കൂടിയാൽ ''

''സാരമില്ലടാ .. കുറഞ്ഞു . ഞാൻ കിടക്കാൻ പോകുവാ '''

കാവേരി കൈ കഴുകി ടർക്കിയിൽ തുടച്ചിട്ട് അവനു കൊടുത്തുകൊണ്ട് പറഞ്ഞു .

''അമ്മെ .. ഇതൊക്കെ എന്നാ ചെയ്യണം ?'' വാങ്ങിയതിൽ പാതിയും മിച്ചമായിരുന്നു .

'' നീ പോയി കിടന്നോ .. കാസറോളിൽ വെക്കാം . നാളെ ചൂടാക്കി കഴിക്കാം '' സാവിത്രി നന്നായി തന്നെ ആസ്വദിച്ച്

💬 Comments

View all comments