0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.3K

'' കാവേരി അവന്റെ മുടിയിഴകളിൽ തഴുകി കൊണ്ടവന്റെ നേരെ ചെരിഞ്ഞു കിടന്നു .

'' പിന്നയെല്ലാതെ ... ഒന്നുവല്ലേലും തന്നെ നമ്മളെ ഇത്ര വരെ വളർത്തിയില്ലേ . അതും എന്തേലും നോക്കി ഇരിക്കുന്ന ഈ സമൂഹത്തിന്റെ നടുവിൽ '' മഹി അവളെ തന്നോട് ചേർത്തു .

''' ഹമ് ..''' കാവേരി മൂളിയിട്ട് അവനെ നോക്കി എന്തൊക്കെയോ ആലോചിച്ചു കിടന്നു .

''എടിയേച്ചീ ... ''

'' ഹ്മ്മ്... ''

'' നീ വേണ്ടാത്തതൊന്നും ചിന്തിക്കണ്ട കേട്ടോ ..എന്തുവന്നാലും ഞാനുണ്ട് കൂടെ . ''

''ഹ്മ്മ് ..എനിക്കറിയാടാ '' കാവേരി തന്നെ ചുറ്റി വെച്ചിരിക്കുന്ന അവന്റെ കൈവിരലിൽ ഉമ്മവെച്ചു .

'' എന്നാ ഉറങ്ങിക്കോ .. ഒന്നും ആലോചിക്കേണ്ട ''

'' ഉറക്കം വരുന്നില്ലടാ .. അതാ ഞാൻ . നിന്റെ കൂടെ ഇങ്ങനെ കിടക്കുമ്പോ ഒരു സമാധാനം . സമയമെത്രയായി ?''

'' മൂന്നുമണി ആയിക്കാണും . ഞാൻ മുന്നേ നോക്കിയപ്പോൾ രണ്ടര കഴിഞ്ഞിരുന്നു ''

''അയ്യോ ..അത്രേമായോ ? രാവിലെ എംപ്ലോയ്‌മെന്റിൽ ഒന്ന് പോണം ..സെലീനാമ്മ യുടെ കൂടെ പൊക്കോളാന്‍ അമ്മ പറഞ്ഞു . അവിടെപ്പോയി വായിക്കോട്ട വിട്ടോണ്ടിരുന്നാൽ എങ്ങനാ '' കാവേരി അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു .

''അതെന്നാ എംപ്ലോയ്‌മെന്റിൽ ? സെലീനാമ്മ നിനക്ക് കൂട്ടുവരുന്നതാണോ ?''

'' ഇനി മുന്നോട്ട് ജീവിക്കണ്ടെടാ മാഹീ ..ഇന്നാള് ഒരു താത്കാലിക വേക്കൻസി വന്നപ്പോ വിളിച്ചതാ . രജീഷേട്ടൻ വിട്ടില്ല . അതുകൊണ്ടു ചിലപ്പോ ഇനി വിളിക്കില്ല ഒന്നിനും .അതുകൊണ്ടെഴുതിക്കൊടുക്കണം .പിന്നെ സെലീനാമ്മക്ക്

💬 Comments

View all comments