0%

Chapter Title : തൃഷ്ണ 3 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.8K

ഉണ്ടക്കണ്ണ് നിറച്ചേക്കരുത് ... കരയുന്നത് കാണാൻ ഒരു രസോമില്ല '' അവളുടെ കവിളിൽ വിരൽ കൊണ്ടൊരു കുത്ത് കൊടുത്തിട്ടാണവൻ പറഞ്ഞത് . മാധവിയുടെ ചുണ്ടിൽ ചെറുപുഞ്ചിരി ആ കണ്ണുനീരിലും വിരിഞ്ഞു .

'' നിന്റെ വായുടെ കൂടെ ടേസ്റ്റ് ഉള്ളതുകൊണ്ട് ഇരട്ടി മധുരം ''

അവസാനത്തെ സ്പൂൺ ഫ്രൂട്ട്സ് സാലഡ് വായിൽ വെച്ചിട്ടവൻ പറഞ്ഞപ്പോൾ മാധവി അവനെ വല്ലാത്ത ഭാവത്തിലൊന്ന് നോക്കി .

'' പോകാം ... ''' കൈ കഴുകി വന്നപ്പോൾ അവളുടെ ഹാൻഡ് ബാഗും കർച്ചീഫും കൊടുത്തിട്ട് മഹി മുൻപേ നടന്നു .

'' നമുക്കൊരു സാരി വാങ്ങിക്കാം . ഈ കറുപ്പും വെളുപ്പും സാരി കണ്ടു മടുത്തു . '' ഒരു ടെക്സ്റ്റയിൽസിന് മുന്നിൽ നിർത്തി മഹി പറഞ്ഞപ്പോൾ മാധവിയുടെ മുഖമൊന്ന് വിടർന്നു .. അതേപോലെ തന്നെ ഇരുളുകയും ചെയ്തു

'' ബാ ... ''' ഡോർ തുറന്നിറങ്ങി അവളുടെ സൈഡിലെ ഡോറിൽ പിടിച്ചുകൊണ്ട് മാധവിയെ നോക്കിയപ്പോള്‍ അവളൊന്ന് പരുങ്ങി .

''സാരിയൊന്നും വേണ്ട ... നമുക്ക് പോകാം ''

''അതൊക്കെ ഞാന്‍ തീരുമാനിച്ചോളാം ..നീയിറങ്ങ് '' മഹിയുടെ സ്വരം കനത്തപ്പോൾ മാധവി കാറിൽ നിന്നിറങ്ങാൻ തുടങ്ങിയെങ്കിലും അവനെ ദയനീയമായി ഒന്ന് നോക്കി .

''എന്നാ ... വല്ല പ്രശ്നവുമുണ്ടോ ?''

'ഇത് എന്റെ ... നമ്മുടെ ബിൽഡിങ്ങാ ''

''ഏഹ് ?''' മഹി ആ കെട്ടിടമൊന്ന് നോക്കി .

ഇരുനിലയിൽ ആറേഴു ഷട്ടർ ഉള്ള കെട്ടിടം . താഴത്തെ നിലയിലെ മുക്കാൽ ഭാഗവും ഒരു ടെക്സ്റ്റയിൽസ് ആണ് .പിന്നൊരു ബേക്കറിയും മുകളിൽ

💬 Comments

View all comments