Chapter Title : തൃഷ്ണ 3 [മന്ദന്‍ രാജാ]
നോക്കിയിട്ടാണവർ പറഞ്ഞത് .
സാവിത്രി പിന്നെ നിർബന്ധിക്കാതെ സ്‌നാക്‌സും ടീപ്പോയിയിൽ കൊണ്ടുവച്ചു .
ചായ കുടിക്കുമ്പോൾ ആരുമൊന്നും മിണ്ടിയില്ല . അവനിരിക്കുന്ന ചളിപ്പിൽ ആണ് മാധവിയൊന്നും മിണ്ടാത്തതെന്ന് സാവിത്രിക്ക് മനസ്സിലായതിനാൽ അവരുമൊന്നും മിണ്ടിയില്ല
''എടാ ..നീ മാധവിയമ്മയെ കൊണ്ടാക്കിയിട്ട് വാ ''
ചായ കുടിച്ചു തീർന്നതും സാവിത്രി പറഞ്ഞു .
''അയ്യോ ..സാവിത്രിയമ്മേ ..ഞാൻ പൊക്കോളാം '' മാധവി ചാടിപ്പറഞ്ഞിട്ട് മഹിയെ പാളി നോക്കി .
അവർ പരസ്പരം ബഹുമാനപൂർവ്വം മാധവിയമ്മ സാവിത്രിയമ്മ എന്നാണ് വിളിക്കുന്നത് . അതിന് മുൻപ് മാധവിയങ്ങനെ വിളിച്ചിട്ടുണ്ടോയെന്തോ . സാവിത്രി പലതവണ അവരുടെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും മാധവിയവരെ മൈൻഡ് പോലും ചെയ്യാറുണ്ടായിരുന്നില്ല .
''അതിനെന്നാ ഞാന്‍ കൊണ്ട് പോയാക്കാം .. കാറുണ്ടല്ലോ '' മഹി എണീറ്റു ചുമരില്‍ തൂക്കിയിട്ടിരുന്ന താക്കൊലെടുത്തു .
''ഡാ ... ഒരു നല്ല ഷർട്ടും മുണ്ടുമെടുത്തുടുക്കടാ .. കവലക്ക് പോകുന്നതല്ല ... കൂടെ ആളുള്ളതാ ,.അതും നമ്മുടെ ബന്ധുക്കാരി !!''' സാവിത്രീ പറഞ്ഞപ്പോൾ മഹി തന്റെ മുറിയിലേക്ക് കയറി . മാധവിയമ്മ ദയനീയമായി സാവിത്രിയെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല .
''പോകാം ... '' മഹി ഷർട്ടും മുണ്ടും മാറി ഇറങ്ങിവന്നവരെ നോക്കി .
'' ചോറുണ്ടിട്ട് പോകാമെന്ന് പറഞ്ഞാൽ കേൾക്കില്ല ... '' സാവിത്രി മാധവിയുടെ കരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു .
''അയ്യോ സാവിത്രിയമ്മേ വേണ്ടാഞ്ഞിട്ടാ ... .. സമയം കുറെയായി . ''
''സമയമിത്രേമായില്ലേ .. കുറച്ചുനേരമിരുന്നാല്‍ ചോറ് വെക്കാം ... കുക്കറില്‍ രണ്ടടി അടിക്കുന്ന സമയം . കറി കാര്യമായൊന്നുമില്ല എന്നേയുള്ളൂ
💬 Comments
View all comments