0%

Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 10.8K

താമസിക്കണ്ട കേട്ടോ . ഞാന്‍ ലളിതയെ വിളിച്ചു പറഞ്ഞിട്ടുണ്ട് . രണ്ടാഴ്ച ചന്തു അവിടില്ല എന്തോ ട്രൈയിനിങ്ങിനു പോയതാണെന്ന് . അവന്‍ വരുന്നത് വരെ കാര്‍ നിന്നോട് ഉപയോഗിച്ചോളാന്‍ ''

ചൂട് ചേമ്പും കാച്ചിലും കാന്താരി അരച്ചതും വിളമ്പുന്നതിനിടെ സാവിത്രി പറഞ്ഞപ്പോള്‍ അവനമ്മയെ നോക്കി . അമ്മയുടെ മുഖത്ത് യാതൊരു ഭാവമാറ്റങ്ങളും അവന് കണ്ടെത്താനായില്ല . എന്നാല്‍ ഒരിക്കല്‍ പോലും മുഖത്തേക്ക് നോക്കാതെ പ്ലേറ്റില്‍ ശ്രദ്ധിച്ചു മാത്രം ഇരിക്കുകയാണ് കാവേരി .

'' നിങ്ങള്‍ പോയി വരുന്ന വഴി കുറച്ചു ഡ്രെസ്സൊക്കെ എടുത്തോ . ഓണം അല്ലെ വരുന്നേ . ''

'' ആവശ്യത്തിന് ഡ്രസ്സ്‌ ഉണ്ടല്ലോ അമ്മേ ..അവിടെ കുറെ ഉണ്ട് . അതും കൂടി എടുത്തോണ്ട് വരുമ്പോ .. വെറുതെ എന്തിനാ പാഴ്ചിലവ് '' കാവേരി സാവിത്രിയെ നോക്കി പറഞ്ഞു .

''അവന്‍ വാങ്ങീതോ , കല്യാണത്തിന് ശേഷം വാങ്ങിയതോ കിട്ടിയതോ ഒന്നുമെടുത്തോണ്ട് ഇങ്ങോട്ട് വരണ്ട . നിന്റെ അവിടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമെടുത്തോണ്ട് പോന്നാലും മതി '' സാവിത്രി കാര്‍ക്കശ്യത്തോടെ പറഞ്ഞപ്പോള്‍ മഹേഷ്‌ ഒട്ടൊരു അത്ഭുതത്തോടെ അമ്മയെ നോക്കി .

ജീവിതം പഠിച്ച , പലതും പഠിപ്പിച്ച സ്ത്രീ .

നല്ലതും ചീത്തയുമെന്താണെന്ന് പറഞ്ഞുകൊടുക്കാനും തീരുമാനങ്ങളെടുക്കാനും അമ്മയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല .

''എന്നാലും എന്തിനാമ്മേ ? ഇവന്‍ അന്യ നാട്ടില്‍ പോയി കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ വെറുതെ കളയുന്നെ .. ''

കാവേരി പറഞ്ഞതും എന്തോ പറയാന്‍ വാ തുറന്ന മഹേഷിനെ സാവിത്രിയുടെ സംസാരം വഴിമുടക്കി .

'' അവന്റെയല്ല ..ഡ്രസ്സ്‌ വാങ്ങാനും മറ്റുമുള്ള

💬 Comments

View all comments