0%

Chapter Title : തുളസിദളം 2 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 747

തുളസിദളം 2

Thulasidalam Part 2 | Author : Sreekkuttan

[ Previous part ] [ www.kambistories.com ]


വൃന്ദ കാവിനകം തൂത്തുവൃത്തിയാക്കി വിളക്കുകളെല്ലാം കിണറ്റിൻ കരയിൽ കൊണ്ടുപോയി തേച്ചുവൃത്തിയാക്കി, വർഷത്തിൽ പത്തു ദിവസം കാവിൽ ഉത്സവമാണ് ആ സമയത്തേ പൂജയുണ്ടാകു,പിന്നീട് കാവ് അടച്ചിടും അടുത്ത വർഷം ഉത്സവത്തിനേ വീണ്ടും തുറക്കു, ബാക്കിയുള്ള ദിവസങ്ങളിൽ ശ്രീകോവിലിനു മുന്നിൽ വിളക്ക് വയ്ക്കുകയാണ് പതിവ്,കാവിനകത്തു നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയ ഒരു അരയാൽ നിൽപ്പുണ്ട്,

മാത്രമല്ല നിറയെ ചെമ്പകമരങ്ങൾ, ആ ചെടികളെല്ലാം പൂക്കുമ്പോ കാവിന് പ്രത്യകയൊരു ഭംഗിയാണ്, കാവിന് വെളിയിൽ വർഷങ്ങളായി ആലിന്റെ വള്ളികൾ നിറഞ്ഞു അതി ശക്തമായ ചുറ്റുമതിൽ പോലെ ആയിട്ടുണ്ട്, കാവ് കഴിഞ്ഞാൽ ചെമ്മൺ റോഡ് ചെന്നവസാനിക്കുന്നത് വയലിലേക്കാണ് തൊട്ടടുത്തൊന്നും ആരും താമസമില്ല, കാവിന് തൊട്ടടുത്തായി തന്നെ ഒരു കിണറും, ദേവി വിഗ്രഹം ആറാടിക്കാൻ ചെറിയ ഒരു കുളം, ആ കുളത്തിലും കിണറ്റിലും നല്ല തെളിഞ്ഞ വെള്ളമാണ്….

കാവ് വൃത്തിയാക്കി വൃന്ദയും കണ്ണനും കുളത്തിൽനിന്ന് കാലും കയ്യും മുഖവും കഴുകി കാവിൽ വിളക്കുവച്ചു പ്രാർത്ഥിച്ചു.

കാവിൽനിന്നും തിരികെ വരുമ്പോ വൃന്ദ നന്ദൻ പറഞ്ഞത് തന്നെ ചിന്തിക്കുകയായിരുന്നു,

‘താൻ എന്നുമുതലാ നന്ദേട്ടനെ കാണാൻ തുടങ്ങിയത്…ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ നന്ദേട്ടൻ പ്ലസ് ടുവിലാണ്…നന്നായി പഠിക്കുന്ന കുട്ടി, ടീച്ചർമാർക്കൊക്കെ അരുമയായ സ്കൂൾ ടോപ്പർ, സ്റ്റേറ്റ് സയൻസ് ക്വിസ് കോമ്പറ്റിഷന് സ്കൂളിൽനിന്നും തിരഞ്ഞെടുത്തത് തങ്ങളെ രണ്ട് പെരേയുമായിരുന്നു, അന്ന് മുതൽ നന്ദേട്ടനെ അറിയാം, നന്ദേട്ടന്റെ മനസ്സിൽ ഇങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് അറിഞ്ഞിരുന്നില്ല, ആ ക്വിസ് കോമ്പറ്റിഷൻ കഴിഞ്ഞപ്പോ നല്ലൊരു കൂട്ടുകാരനെ കിട്ടി,

💬 Comments

View all comments