Chapter Title : തുളസിദളം 2 [ശ്രീക്കുട്ടൻ]
രാജേന്ദ്രൻ ആഗ്രഹിച്ചിട്ടുള്ളതെല്ലാം നടത്തിയിട്ടുണ്ട്, ഞാനത് പറഞ്ഞു തരണ്ടലോ…അതുപോലെ ഈ സ്വത്തുക്കളും ഞാൻ നേടും ഇനി വേണ്ടിവന്നാൽ…”
അയാൾ കടുപ്പിച്ചു നോക്കിക്കൊണ്ട് നിർത്തി,
നളിനി പിന്നീടൊന്നും പറയാതെ തിരിഞ്ഞുകിടന്ന് കണ്ണുനീർഒപ്പി.
••❀••
‘നിലാവെളിച്ചത്തിൽ കൊടുംകാട്ടിലൂടെ ഒരു പെൺകുട്ടി കിതപ്പോടെ ഓടിക്കൊണ്ടിരുന്നു അവൾ എന്തോ മാറിലടക്കിപിടിച്ചിട്ടുണ്ട് ഒരിക്കലും വിട്ടുകളയില്ലായെന്നപോലെ, അവളുടെ മുട്ടിനൊപ്പം അഴിഞ്ഞുകിടക്കുന്ന മുടി ഓട്ടത്തിൽ ഉലയുന്നുണ്ട്,
അവൾക്ക് പിന്നാലെ കുറേ ചെന്നായകൾ അവളെ കടിച്ചുകീറാനെന്നവണ്ണം പിന്തുടരുന്നുണ്ടായിരുന്നു, അവൾ തളർച്ചയോടെ ഓടിക്കൊണ്ടിരുന്നു,
തനിക്കേറ്റവും പ്രിയപ്പെട്ടവളാണ്… തനിക്കവളെ രക്ഷിക്കണം എന്നുണ്ട് പക്ഷേ വിരലുപോലും അനക്കാൻ വയ്യാത്തവണ്ണം താൻ ചങ്ങലകളാൽ ബന്ധസ്ഥനാണ്, അവൻ നിസ്സഹായതയോടെ അവളെ നോക്കി… അവൾ അവസാനം തളർന്നു കുഴഞ്ഞു മുട്ടിലിരുന്നു മാറോടടക്കിപിടിച്ചിരുന്നത് ഒന്നുകൂടി അമർത്തിപ്പിടിച്ചു നിസ്സഹായതയോടെ ചുറ്റും നോക്കി, പിന്നീട് കുനിഞ്ഞിരുന്നു,
എവിടെനിന്നോ ഒരു മിന്നാമിനുങ്ങ് തന്റെ മുന്നിലെത്തി തന്റെ ദേഹത്തിരുന്നു അതിന്റെ പ്രകാശം കാണേക്കാണേ വലുതായി തന്റെ ദേഹം മുഴുവൻ നിറഞ്ഞു, തന്റെയുള്ളിൽ ഒരു ഊർജ്ജം നിറയുന്നത് താൻ അറിയുന്നു,
“ആാാ…ഹ്….”
താൻ അലറിവിളിച്ചു ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു, തൊട്ടടുത്തായി കിടന്ന വാൾ കയ്യിലെടുത്തു,
പിന്നീട് ചെന്നായകൾക്ക് നേരെ പാഞ്ഞു, അവൾക്ക് നേരെ കുരച്ചു ചാടിയ ചെന്നായകളെ നിഷ്കരുണം തലയറുത്ത് കൊന്നിട്ടു… പതിയെ അവൾക്കരികിലേക്ക് നടന്നു പുറന്തിരിഞ്ഞു തലകുനിച്ചിരിക്കുന്ന അവൾ പതിയെ മുഖമുയർത്തി ചുറ്റും നോക്കി, അപ്പോഴും ആ മങ്ങിയ വെളിച്ചത്തിൽ അവളുടെ മുഖം കാണാൻ കഴിയുന്നുണ്ടായിരുന്നില്ല താൻ തന്റെ കൈകൾ അവൾക്ക് നേരെ നീട്ടി, അവൾ മടിച്ചുകൊണ്ട് കൈയിലേക്ക് അവളുടെ കൈചേർത്തു പതിയെ എഴുന്നേറ്റു, തന്റെ മുഖത്തേക്ക് നോക്കി മരങ്ങൾക്കിടയിൽനിന്നും വന്ന നിലാവെളിച്ചത്തിൽ മനോഹരമായ ആ ഉണ്ടക്കണ്ണുകൾ
💬 Comments
View all comments