0%

Chapter Title : തുളസിദളം 2 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 763

താൻ കണ്ടു, പെട്ടെന്ന് അവൾ കുഴഞ്ഞു തന്റെ നെഞ്ചിലേക്ക് വീണു, അവൾക്കൊരു ചന്ദനത്തിന്റെ ഹൃദ്യമായ സുഗന്ധമായിരുന്നു, കുഴഞ്ഞു വീണപ്പോൾ അവളുടെ മുടി ഒരു ഭാഗത്തേക്ക്‌ മാറി, അവളുടെ പിൻകഴുത്തിൽ നാണയത്തിന്റെ വട്ടത്തിൽ ഒരു മറുക്, അതവളുടെ കഴുത്തിന്റെ ഭംഗിക്കൂട്ടി, അപ്പോഴേക്കും അവന് കാലുകൾ കുഴഞ്ഞു അവളുമായി തറയിലേക്കിരുന്നു…’

രുദ്ര് പെട്ടെന്ന് കണ്ണ് തുറന്നു, ബെഡ് ലാമ്പ് ഓൺ ചെയ്തു, തൊട്ടടുത്ത് വായുംപൊളിച്ചു കിടന്നുറങ്ങുന്ന ഭൈരവിനെ ഒന്ന് നോക്കി,

രുദ്ര് വിശ്വനാഥ്…,

കണ്ടാൽ ഒരു പരസ്യമോഡലിനെപ്പോലെ സുന്ദരൻ ആറടിയിൽ കൂടുതൽ ഉയരം, ദിവസവും വർക്ഔട്ട് ചെയ്യുന്നതുകൊണ്ട് നല്ല സിക്സ്പാക്ക് ദേഹം, മുഖത്തെ താടി വെട്ടിയൊതുക്കി വച്ചിരിക്കുന്നു എല്ലാത്തിനും ഉപരി അവന്റെ നീലക്കണ്ണുകൾ കണ്ടാൽ ഏത് പെണ്ണും നോക്കി നിന്നുപോകും,

രുദ്ര് പെട്ടെന്നെഴുന്നേറ്റു അടുത്തുള്ള ടേബിളിൽ ടേബിളിലിൽ ഇരുന്ന ഡയറി എടുത്തു അതിൽ അവൻ വരച്ചിരുന്ന രണ്ട് മനോഹരമായ കണ്ണുകളിൽ അവനുറ്റുനോക്കി,

‘ആരാണ് നീ… എന്തിനാണ് നിന്റെ മിഴികൾ എന്റെ സ്വപ്നങ്ങളിൽ എന്നെ വേട്ടയാടുന്നത്, ഒരിക്കലും കണ്ടിട്ടില്ലാത്ത ഇനിയെന്നെങ്കിലും കാണുമോ എന്നുറപ്പില്ലാത്ത നിന്നെ മിഴികളെ ഞാനിന്ന് പ്രണയിക്കുന്നു, എങ്കിലും ഞാൻ നിന്നെ കണ്ടെത്താൻ ശ്രമിക്കും, കണ്ടെത്തിയാലും നീയെന്നെ തിരിച്ചറിയുമോ…? നിന്റെ ആ മിഴികൾ എനിക്ക് സ്വന്തമാകുമോ…? അറിയില്ല…’

ആ ഡയറിയിൽ എഴുതിച്ചേർത്തു…

അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി… നോക്കെത്തദൂരത്തോളം പരന്നുകിടക്കുന്ന നേൽപ്പാട ങ്ങൾ… തെൻദേശം എന്ന ഗ്രാമം പുലർച്ചയുടെ ആലസ്യത്തിലായിരുന്നു… കേരളത്തിലും തമിഴ്‌നാട്ടിനും അതിർത്തി പങ്കിടുന്ന ഗ്രാമമാണ് തെൻദേശം, അവിടുത്തെ പ്രമാണിയായിരുന്നു വീരസാമി നായ്ക്കർ… അയാളുടെ രണ്ടുമക്കളിൽ മൂത്തവൾ വരലക്ഷ്മിയുടെയും പണ്ട് ദേവടത്ത് നിന്നും പുറപ്പെട്ടുപോയ വിശ്വനാഥന്റെയും മകനാണ് രുദ്ര്,

💬 Comments

View all comments