Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]
കരയുന്നോ, ഇപ്പോഴും മോൻ അമ്മേടെ ആ പഴയ കുഞ്ഞുകുട്ടി തന്നെ…”
ശ്യാമ അവനെ തലോടിക്കൊണ്ട് പറഞ്ഞു, അവളുടെ കണ്ണിൽനിന്നും ഒരു തുള്ളി കണ്ണീര് അവന്റെ മുഖത്തേക്ക് വീണു,
••❀••
അന്ന് വൈകുന്നേരം നന്ദൻ കാവിനടുത്തായി വൃന്ദയെ കാത്ത് നിന്നു, ഇപ്പോഴും ഒന്നും പൂർണമായി വിശ്വസിക്കാൻ അവന് കഴിഞ്ഞിരുന്നില്ല,
‘എന്തായാലും എല്ലാം അവളുടെയെടുത്തുനിന്നുതന്നെയറിയണം, ഭാര്യയാകാൻ പോകുന്ന പെൺകുട്ടിക്ക് ഉണ്ടാവേണ്ട പരിശുദ്ധി വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്, അല്ലാതെ മറ്റൊരു തീരുമാനത്തിന് ഞാൻ മഹാനൊന്നുമല്ല…’
അവന്റെ ചിന്തകൾ കാടുകേറി... കുറച്ചു കഴിഞ്ഞപ്പോൾ വൃന്ദ പതിയെ നടന്ന് വരുന്നത് കണ്ടു,
ഒരു കടുംനീല പാവാടയും ഉടുപ്പുമാണ് അവളിട്ടിരുന്നത്, കണ്ടാൽ തന്നെയറിയാം സാരി വെട്ടി തയ്ച്ചതാണെന്ന്, ആ വസ്ത്രത്തിലും അവൾ അതി സുന്ദരിയായിരുന്നു,
കണ്ണൻ കുട്ടൂസനൊപ്പം കളിച്ചു ചിരിച്ചു നടക്കുന്നുണ്ട്, നന്ദനെക്കണ്ട വൃന്ദ പെട്ടെന്ന് തല താഴ്ത്തി നടത്തയുടെ വേഗം കുറച്ചു, നന്ദൻ അവളെത്തന്നെ നോക്കി നിന്നു,
വൃന്ദ പതിയെ തലകുനിച്ചു നടന്ന് നന്ദനെ കടന്ന് മുന്നോട്ട് പോയി, നന്ദൻ അവളെ ഗൗരവത്തിൽ വിളിച്ചു
“വൃന്ദ ഒന്ന് നിൽക്ക്…”
വൃന്ദ സ്വിച്ചിട്ടപോലെ നിന്നു, നന്ദൻ നടന്ന് അവളുടെ അടുത്തെത്തി, നന്ദൻ കുറച്ചു നേരം അവളെത്തന്നെ നോക്കി നിന്നു, വൃന്ദ അപ്പോഴും തലകുനിച്ചു നിൽക്കുകയായിരുന്നു.
“എനിക്ക് വൃന്ദയോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്…”
നന്ദൻ ഗൗരവത്തിൽ പറഞ്ഞു, അപ്പോഴും വൃന്ദയൊന്നും മിണ്ടാത്തെ തലകുനിച്ചു നിന്നു,
“വൃന്ദക്കൊരു വിവേകിനെ അറിയാമോ…ദാ ആ ചായക്കട നടത്തുന്ന കേശു നായരുടെ മോൻ…??”
അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് നന്ദൻ ചോദിച്ചു,,,
വൃന്ദ മിണ്ടാതെ കണ്ണീര് വാർത്തു…
“തന്നേം അവനേം കൂടെ തന്റെ മുറിയിൽ അസമയത്തു കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ആരോ കണ്ടുവെന്ന് എന്നോട് ഒരാൾ പറഞ്ഞു…അതിലെന്തേലും സത്യമുണ്ടോ…???”
വൃന്ദ ഞെട്ടി അവനെ നോക്കി, പിന്നീട് കണ്ണനെ നോക്കി…പിന്നെ കരഞ്ഞുകൊണ്ട് കണ്ണനെ ചേർത്തുപിടിച്ചു,
“വൃന്ദ…തന്നോടാണ് ഞാൻ ചോദിക്കുന്നത്…എനിക്കതിനു ഉത്തരം കിട്ടിയേ പറ്റു…”
കുറച്ചുനേരം വൃന്ദ ഒന്നും മിണ്ടിയില്ല പിന്നീട് അവളൊരു ദീർഘനിശ്വാസം വിട്ട്, നന്ദനെ നോക്കി...
“നന്ദേട്ടൻ എന്നെ മറന്നേക്ക്, എനിക്കിക്കോരിക്കലും നന്ദേട്ടന്റെ സങ്കല്പത്തിലുള്ളൊരു ഭാര്യയാവാൻ കഴിയില്ല…ദയവ് ചെയ്ത് എന്നെ ശല്യപ്പെടുത്തരുത്…”
വൃന്ദ പെട്ടെന്ന്
💬 Comments
View all comments