0%

Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 323

കണ്ണീര് പൊഴിച്ചുകൊണ്ട് കണ്ണനേം കൂട്ടി മുന്നോട്ടോടി, നന്ദന് തന്റെ ചുറ്റുമുള്ളതെല്ലാം കറങ്ങുന്നത് പോലെ തോന്നി…നന്ദൻ കാവിലേക്ക് ഓടി പോകുന്ന വൃന്ദയെ നോക്കി നിന്നു, അവന്റെ കണ്ണിൽനിന്ന് രണ്ടുതുള്ളി കണ്ണീർ ഒഴുകിയിറങ്ങി…

••❀••

വൃന്ദ കാവിലെത്തി കരഞ്ഞു കലങ്ങിയ മുഖവും കൈകാലുകളും കഴുകി കാവിൽ വിളക്ക് വച്ചു…തന്റെ സങ്കടങ്ങളെല്ലാം പ്രാർത്ഥനയായി കാവിലമ്മയോട് പറഞ്ഞു, അവളുടെ രണ്ട് കണ്ണുകളും തോരാതെ പെയ്തിറങ്ങി, തന്റെ സങ്കടങ്ങളെല്ലാം ആരോടെങ്കിലും പറഞ്ഞ് പൊട്ടിക്കരയാൻ തോന്നി…അവൾ മനസ്സുരുകി പ്രാർത്ഥിച്ചു, അവളുടെ ഹൃദയം പൊട്ടുന്നപോലെ തോന്നി അവൾക്ക്, തനിപ്പോ ആൾക്കാരുടെ മനസ്സിൽ ഒരു ചീത്ത പെണ്ണായി, സത്യമതല്ലെങ്കിലും ഗതികേടുകൊണ്ട് നന്ദേട്ടൻ പറഞ്ഞതെല്ലാം കേട്ട്നിൾക്കേണ്ടി വന്നു മറുത്തൊന്നും പറയാനാകാതെ…

രണ്ടുപേരും കണ്ണടച്ച് കൈകൂപ്പി നിന്നു, പെട്ടെന്ന് ഒരു സുഗന്ധം അവിടെ നിറഞ്ഞു

“കാക്കാത്തിയമ്മ…”

രണ്ടുപേരും ഒരുപോലെ മന്ത്രിച്ചു

അവർ പെട്ടെന്ന് പുറത്തിറങ്ങിയതും അവരെ കാത്തെന്നപോലെ കാക്കാത്തിയമ്മ കാവിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു, അവരെക്കണ്ടതും വൃന്ദ പൊട്ടികരഞ്ഞുകൊണ്ട് അവരുടെ അടുത്തേക്കോടി, അവരെ നോക്കി പുഞ്ചിരിയോടെ നിന്ന കാക്കാത്തിയമ്മയെ അവൾ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു, അവർ അവളെ ചേർത്ത് പിടിച്ചു, അവരെ നോക്കിനിന്ന കണ്ണനെയും ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു.

വൃന്ദ തന്റെ സങ്കടങ്ങളെല്ലാം കാക്കാത്തിയമ്മയോട് പറഞ്ഞ് ഏങ്ങി കരഞ്ഞു, അതുകണ്ട കണ്ണനും കരച്ചിൽ വരുന്നുണ്ടായിരുന്നു…

കാക്കാത്തിയമ്മ അവരെ തൊട്ടടുത്തുള്ള കെട്ടിന് മുകളിൽ ഇരുത്തി അവരും കൂടെയിരുന്നു, വൃന്ദ പതിയെ അവരുടെ മടിയിലേക്ക് തലവച്ചു കിടന്നു…അവൾ ഇന്നുണ്ടായ കാര്യം പറയാൻ തുടങ്ങുമ്പോൾ കാക്കാത്തിയമ്മ തടഞ്ഞു,

“അമ്മയെല്ലാം കാണുകയും കേൾക്കുകയും ചെയ്തു, അവൻ പോട്ടെ…അമ്മ പറഞ്ഞപോലെ മോളുടെ രാജകുമാരൻ അവനല്ല…മോളുടെ രാജകുമാരൻ ഉടനെ വരും ഏഴ് കുതിരക്കളെ പൂട്ടിയ സ്വർണത്തേരിൽ മോളുടെ മാത്രം രാജകുമാരൻ, മോൾടെ സങ്കടങ്ങളെല്ലാം മാറ്റാൻ…”

വൃന്ദ അതെല്ലാം കേട്ട് വെറുതെ കിടന്നു, അവൾക്ക് അവരുടെ മടിയിൽ കിടക്കുമ്പോ വല്ലാത്തൊരു സുരക്ഷിതത്വവും അതിലുപരി ആശ്വാസവും തോന്നി…അവർ അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു…

“മക്കൾക്ക് അമ്മ ഒരു കഥ പറഞ്ഞ് തരട്ടേ…?”

അവർ ചോദിച്ചു

കഥയെന്ന് കേട്ടതും കണ്ണൻ അവരുടെ മുഖത്ത് ശ്രദ്ധിച്ചിരുന്നു, വൃന്ദ പെട്ടെന്ന് കണ്ണുകൾ തുടച്ചു അവരെ ശ്രദ്ധിച്ചിരുന്നു, അതുകണ്ടു പുഞ്ചിരിച്ചു കൊണ്ട്

💬 Comments

View all comments