0%

Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 854

ഞാനനുഭാവിച്ചോളാം… ഒരുത്തരേം ഞാൻ കൂട്ടുവിളിക്കില്ല… രൂപ ഒന്നും രണ്ടുമല്ല… അമ്പയിനായിരം ആണ് കിട്ടാമ്പോണേ… പിന്നെ ഇക്കാര്യം ഞാനും നീയുമല്ലാതെ മറ്റൊരാളാറിഞ്ഞാലറിയാലോ എന്നെ…”

അയാൾ അവളെ ഭീക്ഷണിപ്പെടുത്തി

“താനൊരിക്കലും കൊണം പിടിക്കൂലടോ കാലാ…”

ലത തലയിൽ കൈവച്ചു പ്രാകി…

••❀••

നന്ദൻ ഉരുകുന്ന മനസ്സുമയാണ് അവിടുന്നിറങ്ങിയത്, യാതൊന്നിലും ശ്രദ്ധിക്കാൻ അവന് കഴിഞ്ഞില്ല, കേട്ടതൊക്കെ ഒരു സ്വപ്നമാവണേ എന്നവൻ പ്രാർത്ഥിച്ചു… തിളക്കമില്ലാത്ത മുഖവുമായാണ് അവന് വീട്ടിൽ ചെന്ന് കേറിയത്, ശ്യാമ അത് ശ്രദ്ധിക്കുകയും ചെയ്തു.

കുറച്ചു കഴിഞ്ഞ് ശ്യാമ നന്ദന്റെ മുറിയിലേക്ക് ചെന്നു, വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു, നന്ദൻ കണ്ണടച്ച് വലതു കൈത്തണ്ട നെറ്റിയിൽ വച്ച് കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു…

“നന്ദൂട്ടാ…”

ശ്യാമ അവനെ സ്നേഹത്തോടെ വിളിച്ചു, നന്ദൻ കണ്ണ് തുറന്ന് അമ്മയെ നോക്കി പുഞ്ചിരിച്ചു, ശ്യാമ കട്ടിലിരുന്ന് അവന്റെ തല മടിയിലേക്ക് എടുത്തു വച്ച് തലോടിക്കൊണ്ടിരുന്നു,

“നന്ദൂട്ടാ…അമ്മേടെ മോൻ വിഷമിക്കരുത്, നമ്മുടെ കുടുംബത്തിന് വിധിച്ചിട്ടുള്ളവളല്ല വൃന്ദ, അമ്മക്കറിയാം അമ്മേടെ നന്ദൂട്ടൻ അവളെ എന്തുമാത്രം മോഹിച്ചിട്ടുണ്ടെന്ന്, അമ്മയ്ക്കും അവളെ വലിയിഷ്ടാ…പക്ഷേ എങ്ങനാ മോനേ നിന്നേ അറിഞ്ഞോണ്ടൊരു ആപത്തിലേക്ക് തള്ളി വിടുന്നത്, ഞങ്ങൾക്ക് ആകെ നീയേ ഉള്ളു, മോനവളെ മറക്ക്, മോനവളെക്കാളും സുന്ദരിക്കുട്ടിയെ ഞങ്ങൾ കണ്ടെത്തിത്തരും…”

നന്ദൻ ഒന്നും മിണ്ടാത്തെ ശ്യാമയുടെ മടിയിൽ മുഖം പൂഴ്ത്തി കരഞ്ഞു.

“അയ്യേ…അമ്മേടെ നന്ദൂട്ടൻ കരയുന്നോ, ഇപ്പോഴും മോൻ അമ്മേടെ ആ പഴയ കുഞ്ഞുകുട്ടി തന്നെ…”

ശ്യാമ അവനെ തലോടിക്കൊണ്ട് പറഞ്ഞു, അവളുടെ കണ്ണിൽനിന്നും ഒരു തുള്ളി കണ്ണീര് അവന്റെ മുഖത്തേക്ക് വീണു,

••❀••

അന്ന് വൈകുന്നേരം നന്ദൻ കാവിനടുത്തായി വൃന്ദയെ കാത്ത് നിന്നു, ഇപ്പോഴും ഒന്നും

💬 Comments

View all comments