0%

Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 857

കിടന്നു…അവൾ ഇന്നുണ്ടായ കാര്യം പറയാൻ തുടങ്ങുമ്പോൾ കാക്കാത്തിയമ്മ തടഞ്ഞു,

“അമ്മയെല്ലാം കാണുകയും കേൾക്കുകയും ചെയ്തു, അവൻ പോട്ടെ…അമ്മ പറഞ്ഞപോലെ മോളുടെ രാജകുമാരൻ അവനല്ല…മോളുടെ രാജകുമാരൻ ഉടനെ വരും ഏഴ് കുതിരക്കളെ പൂട്ടിയ സ്വർണത്തേരിൽ മോളുടെ മാത്രം രാജകുമാരൻ, മോൾടെ സങ്കടങ്ങളെല്ലാം മാറ്റാൻ…”

വൃന്ദ അതെല്ലാം കേട്ട് വെറുതെ കിടന്നു, അവൾക്ക് അവരുടെ മടിയിൽ കിടക്കുമ്പോ വല്ലാത്തൊരു സുരക്ഷിതത്വവും അതിലുപരി ആശ്വാസവും തോന്നി…അവർ അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു…

“മക്കൾക്ക് അമ്മ ഒരു കഥ പറഞ്ഞ് തരട്ടേ…?”

അവർ ചോദിച്ചു

കഥയെന്ന് കേട്ടതും കണ്ണൻ അവരുടെ മുഖത്ത് ശ്രദ്ധിച്ചിരുന്നു, വൃന്ദ പെട്ടെന്ന് കണ്ണുകൾ തുടച്ചു അവരെ ശ്രദ്ധിച്ചിരുന്നു, അതുകണ്ടു പുഞ്ചിരിച്ചു കൊണ്ട് കാക്കാത്തിയമ്മ കഥ പറഞ്ഞ് തുടങ്ങി…

“ഭഗവാൻ മഹാദേവൻ ഒരിക്കൽ ദേവേന്ദ്രനോട് കോപിച്ചു തന്റെ തൃക്കണ്ണ് തുറന്നു, ആ തൃക്കണ്ണിൽനിന്നുണ്ടായ കോപഗ്നി കടലിൽ പതിച്ചു, ആ കോപഗ്നിയിൽനിന്നാണ് ജലന്ധരൻ എന്ന അസുരൻ ജനിച്ചത്, ജലന്ധരനെ വരുണ ദേവൻ എടുത്ത് വളർത്തി, പിന്നീട് അസുര ഗുരുവായ ശുക്രചാര്യർ അവനെ പഠിപ്പിച്ചു അസുര രാജാവാക്കി… ജലന്ധരൻ കലനെമി എന്ന അസുരന്റെ പുത്രിയായിരുന്ന വൃന്ദയെ വിവാഹം കഴിച്ചു, വൃന്ദ പരമ വിഷ്ണുഭക്തയായിരുന്നു, അതിന് ശേഷം ജലന്ധരൻ മൂന്ന് ലോകങ്ങളും കീഴടക്കി അജയ്യനായി, പിന്നീട് ഭഗവാൻ പരമശിവനെക്കാളും വലിയവനാണ് താനെന്ന ഭാവത്തിൽ, മഹാദേവനെ വെല്ലുവിളിച്ചു, തന്റെ ഭർത്താവിന്റെ മരണം മുന്നിൽക്കണ്ട വൃന്ദ അധികഠിനമായ തപസ്സുകൊണ്ട് തന്റെ ഭർത്താവിന് അമരത്തം നേടിയെടുക്കുന്നു, പതിവ്രതയായിരുന്ന വൃന്ദയുടെ പാതിവൃത്യം നശിച്ചാലെ ജലന്ധരനെ വധിക്കാനാവുള്ളു എന്നറിഞ്ഞ ഭഗവാൻ മഹാവിഷ്ണു, ജലന്ധരന്റെ വേഷത്തിൽ വൃന്ദക്കരികിലെത്തി, ഒരു പതിവൃതയായ ഭാര്യ സ്വന്തം ഭർത്താവുമായി

💬 Comments

View all comments