Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]
ഇവനെ പരിചയപ്പെടുന്നത്… പിന്നീട് അദ്ദേഹം ഞങ്ങളെ സ്വന്തം മക്കളെപ്പോലെ കൂടെ നിർത്തി, സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചു… എനിക്ക് വരലക്ഷ്മിയെ ഇഷ്ടമണെന്നറിഞ്ഞ് അവളെ എന്റെ കയ്യിലേപ്പിച്ച വലിയ മനുഷ്യനാണ് അദ്ദേഹം… കൊടുത്തവാക്ക് ജീവൻപോയലും പാലിക്കുന്നവരാണ് നായ്ക്കന്മാർ… അത് ഈ നിമിഷം വരെ ഞങ്ങൾ പലിച്ചിട്ടുണ്ട്… ഞാനിവിടെ വന്നതിനുശേഷം ഒരിക്കൽപ്പോലും എന്റെ തറവാട്ടിലേക്ക് പോയിട്ടില്ല, എന്റെ അച്ഛൻ മരിച്ചതറിഞ്ഞിട്ടും അമ്മയും കുഞ്ഞുപെങ്ങളും മരിച്ചതറിഞ്ഞിട്ടും ഞാൻ അവിടേക്ക് പോയിട്ടില്ല…
പക്ഷേ ചിലപ്പോ തോന്നും ഒരിക്കലെങ്കിലും വന്നവഴി തിരികെ നടക്കാമായിരുന്നു എന്ന്, കഴിഞ്ഞില്ല, പക്ഷേ എനിക്കിപ്പോ തോന്നുന്നു ഒന്ന് തിരികെ നടക്കാൻ,
എന്റെ തറവാട്ടിലേയ്ക്ക്… എല്ലാരേം കാണാൻ, അതുകൊണ്ട് നമുക്ക് കുറച്ചുനാൾ എല്ലാം വിട്ട് നാട്ടിലേക്ക് പോയാലോ…???”
വിശ്വനാഥൻ എല്ലാരോടുംകൂടി ചോദിച്ചു,
ആർക്കും എതിരാഭിപ്രായമില്ലായിരുന്നു,
രുദ്ര് ചിന്തിച്ചു
‘എന്തായാലും ഒരു യാത്ര തനിക്കാവശ്യമാണ്, അത് നാട്ടിലേക്കാണെൽ അങ്ങനെ…’
എല്ലാർക്കും സമ്മതമായതുകൊണ്ട് ഇവിടുത്തെ കാര്യങ്ങൾ ഓരോരുത്തരെ വിളിച്ച് ഏർപ്പാടാക്കി
ഷോപ്പിങ്ങും മറ്റുമുള്ളതിനാൽ രണ്ടാഴ്ച കഴിഞ്ഞുള്ള ഒരു ദിവസമാണ് അവർ പോകാനായി തീരുമാനിച്ചത്.
ഷോപ്പിംഗ് കഴിഞ്ഞ്, രുദ്രും, ഭൈരവും സീതാലക്ഷ്മിയും കുഞ്ഞിയും ടൗണിലെ മാളിന് പുറത്തിറങ്ങുമ്പോഴാണ് ഒരു കാറിൽ നിന്നിറങ്ങി പ്രവീണും മെറിനും അവരുടെ അടുത്തേക്ക് വന്നത് മുഖത്തൊരു പരിഹാസ ചിരിയുണ്ടായിരുന്നു,
“ഹലോ… രുദ്ര്, എന്തൊക്കെയുണ്ട് വിശേഷം, സുഖമാണോ…??”
പ്രവീൺ മെറിനെ നോക്കിയിട്ട് അവനോട് ചോദിച്ചു,
രുദ്ര് ഒന്നും മിണ്ടിയില്ല, ഭൈരവ് മുഷ്ടി ചുരുട്ടിപ്പിടിച്ചു
“എന്താ രുദ്ര്… ഇപ്പോഴും പിണക്കമാണോ… എല്ലാം മറക്കടോ നമ്മള് മൂന്നുപേരും ചേർന്നുണ്ടാക്കിയ കമ്പനിയിൽ നിന്നും നീ പിണങ്ങിപോയി, അതിനിനിയും പിണങ്ങി നടക്കണോ… നിന്റെ ചെയർ ഇപ്പോഴും അവിടെ ഒഴിഞ്ഞു കിടപ്പുണ്ട് നിനക്കെപ്പോ വേണേലും ജോയിൻ ചെയ്യാം… പക്ഷേ പണ്ടത്തെപ്പോലെ മുതലാളിയായല്ല… as a well experienced employee, what did you say…?
(ശബ്‌ദം താഴ്ത്തി) അല്ലെങ്കിൽ ഒരു വഴിയുണ്ട് ഞാൻ അന്ന് കോളേജിൽ വച്ചേ പറഞ്ഞ കാര്യമാണ്, be mine… be mine forever… കമ്പനിയുടെ 50% ഷെയർ എന്റേതാണ് പിന്നീട് അത് നമ്മുടേതാവും, എന്ത് പറയുന്നു…”
മെറിൻ അവന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു
രുദ്രിന്റെ കണ്ണുകൾ ചുവന്നു അവനവളുടെ
💬 Comments
View all comments