0%

Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 337

കൈ തട്ടിമാറ്റി അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു മുകളിലേക്കുയർത്തി, മെറിൻ ശ്വാസം കിട്ടാതെ പിടഞ്ഞു,

സീതലക്ഷ്മിയും പ്രവീണും കൂടി അവനെ പിടിച്ചു മാറ്റാൻ നോക്കി അവന്റെ കരുത്തിന് മുന്നിൽ ആർക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല, ഭൈരവ് ഒരു പുഞ്ചിരിയോടെ അത് നോക്കി നിന്നു, പിന്നേ പതിയെ അവൻ കൈഅയച്ചു മെറിൻ താഴേക്ക് വീണ് പ്രാണവായു വലിച്ചെടുത്ത് ചുമച്ചു

“ഫ… പന്ന പൊലയാടിമോളെ… നീയെന്താടി പറഞ്ഞു ഞെളിയുന്നെ,

മൂന്ന് പേരുംകൂടി ഒണ്ടാക്കിയെന്നോ, ഇന്ന് നീയൊക്കെ ഒരുളുപ്പുമില്ലാതെ ചന്തികൊണ്ട് നേരങ്ങുന്ന ആ കമ്പനിയില്ലേ… അതെന്റെമാത്രം സ്വപ്നമാടി എന്റെ മാത്രം വിയർപ്പാടി, ഞാൻ ഒറക്കമൊഴിഞ്ഞു ഓരോ കണക്കും കൂട്ടി എന്റെ മനസ്സിൽ തീർത്ത എന്റെ മാത്രം സ്വപ്നം, ഞാനൊരു മുതലാളിയായി ഇരുന്നിരുന്നേൽ നീയൊന്നും പണ്ടേക്ക് പണ്ടേ തീർന്നനെ… നീയും ഈ third rate ബസ്റ്റാർഡും കൂടി എന്നെ ചതിച്ചു ഞെളിഞ്ഞിരിക്കുന്ന ആ കമ്പനിയുടെ ആയുസ് എന്റേയീ ചൂണ്ടുവിരലിൽ ആണെടി… ഞാൻ ഈ ചൂണ്ടുവിരലോന്നമർത്തിയാൽ, ആ കമ്പനി ഭസ്മമാണ് അറിയോടി നെനക്ക്, സൃഷ്ടിച്ചത് ഞാനാണെങ്കിൽ അത് നശിപ്പിക്കാനുള്ള വഴിയും ഞാൻതന്നെയുണ്ടാക്കി വച്ചിട്ടുണ്ടടി, നെനക്ക് കാണണോ, ഇരുപതിനാല് മണിക്കൂറിനുള്ളിൽ നീയൊക്കെ അത് പൂട്ടിക്കെട്ടുന്നത്… പിന്നെ ഞാനത് ചെയ്യാത്തത് വർഷങ്ങളായുള്ള എന്റെ സ്വപ്നമായിരുന്നു അത്… അതുകൊണ്ട് മാത്രം… പിന്നീനീയൊക്കെ എന്നെക്കൊണ്ട് ചെയ്യിച്ചേ അടങ്ങൂ എന്നാണെങ്കി, അതിന് ഞാനൊരു മടീം കാണിക്കില്ല….

പിന്നെന്താ നീ പറഞ്ഞത്… നിന്നെ പ്രേമിക്കാൻ, നിനക്കെന്ത് യോഗ്യതയുണ്ടെടി ഈ രുദ്രിനെ ആശിക്കാൻ… രുദ്ര് ഒരു പെണ്ണിനേ മനസ്സറിഞ്ഞു പ്രണയിക്കുന്നുണ്ടങ്കിൽ സ്വന്തമാക്കുകയാണെങ്കിൽ അവൾ എല്ലാം തികഞ്ഞവളായിരിക്കും, അല്ലാതെ നിന്നെപ്പോലെ ഒരു തേർഡ് റേറ്റ് ഹോർ ആയിരിക്കില്ല,

(പ്രവീണിന് നേരേ തിരിഞ്ഞ് ഷർട്ടിൽ കുത്തിപ്പിടിച്ചിട്ട്) മനസ്സിലായോടാ… ബസ്റ്റാർഡ്….”

പ്രവീൺ പേടിയോടെ തലയാട്ടി

“കൂൾ… രുദ്ര്, കൂൾ…”

പ്രവീൺ വിറച്ചുകൊണ്ട് പറഞ്ഞു,

രുദ്ര് അവനെ പിന്നോട്ട് തള്ളി അവൻ തറയിലേക്ക് മലർന്നടിച്ചുവീണു, ഭൈരവ് പുച്ഛത്തോടെ അവനെ നോക്കി

“എഴീറ്റ് പോടാ മൈ…”

ഭൈരവ് പറഞ്ഞിട്ട് പല്ലുകടിച്ചു

രുദ്ര് അവരെ ഒന്നുകൂടി നോക്കിയിട്ട് താഴെക്കിടന്ന തന്റെ കവറുകൾ കയ്യിലെടുത്ത് തന്നെ നോക്കി നിൽക്കുന്ന സീതാലക്ഷ്മിയേയും കുഞ്ഞിയെയും നോക്കി എന്നിട്ട് കുഞ്ഞിയെ നോക്കി

💬 Comments

View all comments