0%

Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 861

മാധവൻ പറഞ്ഞു

“മ്…”

വിശ്വനാഥൻ എഴുന്നേറ്റ് രുദ്രിന്റെ മുറിയിലേക്ക് നടന്നു, സീതാലക്ഷ്മി നെഞ്ചിൽ കൈവച്ചു പ്രാർത്ഥിച്ചു.

വിശ്വനാഥൻ മുറിയിലേക്ക് ചെല്ലുമ്പോ, രുദ്ര് തന്റെ ഡയറിയിലെന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു, കുഞ്ഞി അവന്റെ കട്ടിലിൽ കമിഴ്ന്നു കിടന്ന് അവന്റെ ലാപ്ടോപ്പിൽ ഏതോ കാർട്ടൂൺ സിനിമ കാണുന്നു,

അപ്പാവെക്കണ്ടു രുദ്ര് പെട്ടെന്ന് ഡയറി അടച്ച് എഴുന്നേറ്റ് നിന്നു,

വിശ്വനാഥൻ പുഞ്ചിരിയോടെ അവനടുത്തേക്ക് വന്ന് റൂമിലുണ്ടായിരുന്ന സെറ്റിയിൽ ഇരുന്നു അവനെ അടുത്തേക്ക് വിളിച്ചു, അവൻ പതിയെ അയാളുടെ അടുത്ത് വന്നു

“നീ നിന്റമ്മയോട് പറഞ്ഞത് കാര്യമായി തന്നെയാണല്ലോ…”

അയാൾ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു

“മ്…”

രുദ്ര് ഒന്ന് മൂളി

“മോനേ അപ്പ ഓരോന്നു പറഞ്ഞു വിഷമിപ്പിക്കുന്നു എന്നൊരു തോന്നൽ മോനുണ്ടോ…”

അയാൾ അവനോട് ചോദിച്ചു

രുദ്ര് സംശയത്തോടെ അയാളെ നോക്കി,

“അങ്ങനെയെന്തേലും വിഷമം അപ്പ മോനുണ്ടാക്കിയിട്ടുണ്ടെങ്കി അപ്പയോട് ക്ഷമിക്ക്…”

അയാൾ വിഷമത്തോടെ പറഞ്ഞു

“അപ്പയെന്താ പറയുന്നേ… എനിക്കൊരു വിഷമോം അപ്പയുണ്ടാക്കിയിട്ടില്ല, പിന്നേ പണ്ട് മുതൽക്കേ ഉണ്ടായിരുന്ന ഒരു സ്വപ്നം കയ്യിലെത്തിയിട്ട് അതില്ലാതായപ്പോ എനിക്ക് എന്നെ പിടിച്ചടുത്തു കിട്ടിയില്ല… പിന്നേ ഞാൻ തന്നെ എനിക്കച്ചുറ്റും ഒരു വേലികെട്ടി എല്ലാരേം ആ വേലിക്കു പുറത്തു നിർത്തി… ഇപ്പൊ അതെല്ലാം മാറണമെന്ന് തോന്നുന്നു, അതിന് ഇവിടുന്നെങ്ങോട്ടെങ്കിലും കുറച്ചുനാൾ മാറി നിൽക്കണം, പിന്നീട് അപ്പാവുക്കൊപ്പം അപ്പാവുടെ മകനായി അപ്പാവുക്ക് പുറകിൽ നിൽക്കണം…”

“നല്ലത്… നിനക്ക് മാത്രോല്ല ഇവിടെല്ലാർക്കും ഒരു റിഫ്രഷ്മെന്റ് വേണമെന്ന് തോന്നുന്നു… ഞങ്ങളും നിന്നോടൊപ്പം വന്നാലോന്നാ… നെനക്ക് വിഷമമാവില്ലെങ്കി…”

വിശ്വനാഥൻ ഒന്ന് നിർത്തി അവന്റെ മുഖത്തേക്ക് നോക്കി

രുദ്ര് അപ്പയെ നോക്കി പിന്നീട് പുഞ്ചിരിച്ചു…

“എനിക്കെന്നപ്പ വിഷമം, നിങ്ങളെല്ലാരും എപ്പോഴും

💬 Comments

View all comments