0%

Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 346

നല്ലൊരു ബന്ധം ഇല്ലാതായി എന്നും പറഞ്ഞു എന്നെ തല്ലി ചതച്ചു, എനിക്ക് അനങ്ങുമ്പോപോലും വേദന സഹിക്കാൻ വയ്യ, എന്നിട്ടും നന്ദേട്ടൻ വിളിച്ചോണ്ടാ ഞാം വന്നേ…”

അവൾ വേദന അഭിനയിച്ചുകൊണ്ട് നന്ദനോട് പറഞ്ഞു.

“നന്ദേട്ടനോട് എനിക്കത്രക്ക് ഇഷ്ടമുള്ളതുകൊണ്ടാ എല്ലാരൂടെ നന്ദേട്ടനെ ചതിക്കാൻ നോക്കുന്നതുകണ്ടൊണ്ട ഞാനെല്ലാക്കാര്യോം നന്ദേട്ടനോട് പറഞ്ഞത്…”

ശില്പ കണ്ണീർ പൊഴിച്ചു

നന്ദനവളോട് സഹതാപവും സ്നേഹവും തോന്നി, നന്ദൻ അവളുടെ കൈകൾ കൈക്കുള്ളിൽ ചേർത്തുപിടിച്ചു, അതുകണ്ട് ശില്പ ഉള്ളാലെ അട്ടഹസിച്ചു

“സോറി ശില്പ… ഞാൻ തന്റെ സ്നേഹം കാണാതെ പോയി, മനസ്സുനിറയെ അവളായിരുന്നു വൃന്ദ… അതിനിടയിൽ ആത്മാർത്ഥ സ്നേഹം കാണാൻ കഴിഞ്ഞില്ല…”

നന്ദൻ ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു,

ശില്പ ഒന്ന് പുഞ്ചിരിച്ചു

“ഞാൻ തന്റെ അച്ഛനോട് സംസാരിക്കാൻ അച്ഛനോട് പറയാം…”

നന്ദൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

അതുകേട്ട് ശില്പക്കൊന്ന് ആർത്തു ചിരിക്കണമെന്ന് തോന്നി,

എങ്കിലും അവൾ നിസങ്കതയോടെ അവനെ നോക്കിയിരുന്നു,

കോഫി ഷോപ്പിൽ നിന്നും പുറത്തിറങ്ങി നന്ദൻ പോയതിനു ശേഷം ശില്പ കുടിലതയോടെ പുഞ്ചിരിച്ചു,

‘നന്ദാ… നീയീ ശില്പയെ കാണാൻ പോകുന്നേയുള്ളു, നിന്നെയെങ്ങനെ എന്റെ കാൽചുവട്ടിൽ തളച്ചിടാന്ന് ശില്പക്കറിയാം…’

ശില്പയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,

(തുടരും...)

💬 Comments

View all comments