Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]
കാണിച്ചു അവൾ പാത്രം കഴുകാനായി തിരിഞ്ഞു, വൃന്ദക്കിപ്പോ എന്തെന്നില്ലാത്ത ഒരു ധൈര്യം വന്നിരിക്കുന്നു, എല്ലാം താൻ വിശ്വസിക്കുന്ന കാവിലമ്മ നോക്കിക്കോളും എന്നൊരു വിശ്വാസം, അവളിപ്പോ മറ്റൊന്നിനേം കുറിച്ചും ചിന്തിക്കുന്നില്ല,
••❀••
രാത്രി നന്ദൻ ഉറങ്ങാനായിക്കിടന്നു, പക്ഷേ നിദ്രാ ദേവി അവനെ തിരിഞ്ഞു നോക്കിയില്ല, പെട്ടന്നവന്റെ മൊബൈൽ ശബ്ദിച്ചു, അവൻ ഫോണെടുത്തുനോക്കി ശില്പയാണ്, അവൻ കാൾ അറ്റൻഡ് ചെയ്തു.
“ഹെലോ ശില്പ…”
അപ്പുറത്തുനിന്നും ഒരു തേങ്ങലാണ് കേട്ടത്
“ഹലോ… എന്താ ശില്പ, എന്താ താൻ കരയുന്നത്…”
നന്ദൻ കട്ടിലിഴുന്നേറ്റിരുന്ന് വേവലാതാദിയോടെ ചോദിച്ചു,
“നന്ദേട്ടനോട് ഞാൻ പറഞ്ഞതല്ലേ ഞാൻ പറയുന്നകാര്യങ്ങൾ ആരോടും പറയരുതെന്ന്…”
ശില്പ കരച്ചിലോടെ പറഞ്ഞു
“അതെ…ഇപ്പൊ എന്ത് പറ്റി…???”
“ഇന്ന് നന്ദേട്ടൻ ഉണ്ണിയോട് എന്തോ കാര്യങ്ങൾ ചോദിച്ചെന്നും പറഞ്ഞു, അച്ഛനെന്നെ പൊതിരെ തല്ലി, അതെല്ലാം ഞാം പറഞ്ഞുതന്നതാണെന്ന് ഉണ്ണി അച്ഛനോട് പറഞ്ഞു, ഞാൻ കാരണാ ഈ കല്യാണം മുടങ്ങിയതെന്നും പറഞ്ഞു അച്ഛൻ എന്നെ കൊല്ലാറാക്കി…എനിക്ക് നന്ദേട്ടനോട് അത്രക്കിഷ്ടമുണ്ടായൊണ്ടല്ലേ, നന്ദേട്ടനെ ചതിക്കാൻ കൂട്ടുനിക്കാൻ വയ്യാത്തോണ്ടല്ലേ ഞാൻ അക്കാര്യം നന്ദേട്ടനോട് പറഞ്ഞത്…”
ശില്പ പൊട്ടികരഞ്ഞുകൊണ്ട് നന്ദനോട് പറഞ്ഞു, നന്ദന് തിരികെ ഒന്നുമ്പപറയാൻ പറ്റുന്നുണ്ടായിരുന്നില്ല, അവൻ വൃന്ദയോടുള്ള ദേഷ്യത്തിൽ പല്ലുകടിച്ചുപൊട്ടിക്കുണ്ടായിരുന്നു, അതേസമയം നന്ദന് ശില്പയോട് സഹതാപം തോന്നുന്നുണ്ടായിരുന്നു,
“ശില്പ വിഷമിക്കണ്ട, എല്ലാത്തിനും വഴിയുണ്ടാക്കാം, നാളെ നേരം വെളുക്കട്ടെ, ശില്പയിപ്പോ വിഷമിക്കാതെ പോയി ഉറങ്ങിക്കോ…”
നന്ദൻ അവളെ സമാധാനിപ്പിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു…
ശില്പ ഫോൺ ചെവിയിൽനിന്നെടുത്ത് തൊട്ടടുത്തുനിന്ന രാജേന്ദ്രനെ നോക്കി ഒന്ന് ചിരിച്ചു, മറുപടിയായി അയാളും അവളെനോക്കി ചിരിച്ചു,
“എന്താ മോളേ ഇതൊരു കരയ്ക്കടിയോ…??”
“പിന്നല്ലാതെ… കരയ്ക്കടിഞ്ഞില്ലേ ഞാനടുപ്പിക്കും… അച്ഛൻ ഞാൻപ്പറയുന്നപോലെ
💬 Comments
View all comments