Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]
കൂടെ നിന്നുതന്നാ മതി…”
“അച്ഛൻ എന്തിനും കൂടെയുണ്ട്…”
അവൾ കണ്ണടച്ച് ഒരു ദീർഘ നിശ്വാസം വിട്ടു.
••❀••
പിറ്റേന്ന് രാവിലെ പുറത്തേക്ക് പോകാൻ നിന്ന നന്ദനെക്കണ്ട് ശ്യാമ അടുത്തേക്ക് വന്നു,
“നന്ദൂട്ടാ മോനെങ്ങോട്ടാ…???”
“ഞാനൊന്ന് പുറത്തേക്ക് പോയിട്ട് വരാമ്മേ…”
അവൻ ഷിർട്ടിന്റെ കൈ ചുരുട്ടി വച്ചുകൊണ്ട് പറഞ്ഞു
“നീയൊന്നും കഴിക്കുന്നില്ലേ…??”
“ഇല്ലമ്മാ… ഞാൻ പൊറത്തൂന്ന് കഴിച്ചോളാം…ഇവിടുന്ന് കഴിക്കാൻ നിന്നാ താമസിക്കും…”
അവൻ പറഞ്ഞു, ശ്യാമ മിണ്ടിയില്ല,
നന്ദൻ കാർ സ്റ്റാർട്ട് ചെയ്ത് ശ്യാമയെ നോക്കിചിരിച്ചിട്ട് പുറത്തേക്ക് പോയി…
പുറത്തിറങ്ങി നന്ദൻ ശില്പയെ വിളിച്ചു മൈക്കിൾസ് കോഫി ഷോപ്പിലേക്ക് വരാൻ പറഞ്ഞു.
നന്ദൻ പറഞ്ഞതനുസരിച്ചു ശില്പ കോഫി ഷോപ്പിലെത്തുമ്പോൾ നന്ദൻ മൊബൈലിൽ നോക്കിക്കൊണ്ട് അവിടിരിക്കുന്നുണ്ടായിരുന്ന, അവൾ മുഖത്ത് സങ്കടം വാരിപൂശി അവനടുത്തേക്ക് നടന്നു,
ശില്പ അവളടുത്തെത്തിയപ്പോൾ നന്ദൻ മുഖമുയർത്തി അവളെ നോക്കി,
“ആ… ശില്പ വാ ഇരിക്ക്…”
നന്ദൻ പുഞ്ചിരിയോടെ പറഞ്ഞു,
ശില്പ സങ്കടം നിറഞ്ഞ മുഖത്തോടെ തലകുനിച്ചു കസേരയിലിരുന്നു,
നന്ദൻ അലിവോടെ അവളെ നോക്കി,
“ശില്പയ്ക്ക് കോഫി പറയട്ടെ…?”
നന്ദൻ ചോദിച്ചു
ശില്പ മറുപടിയൊന്നും പറഞ്ഞില്ല
നന്ദൻ രണ്ട് കോഫി ഓർഡർ ചെയ്തു
“എന്താ ശില്പ സംഭവിച്ചത്…???”
നന്ദൻ ചോദിച്ചു
അവൾ മുഖമുയർത്തി നന്ദനെ നോക്കി അപ്പോഴാണ് കവിളിൽ വിരൽപാട് നന്ദൻ കണ്ടത്, ചുണ്ട് പൊട്ടിയിട്ടുമുണ്ട്
നന്ദൻ വിഷമത്തോടെ അവളെ നോക്കി,
“നന്ദേട്ടനോട് ഞാൻ പറഞ്ഞതല്ലേ… ഇക്കാര്യം മറ്റാരും അറിയരുതെന്ന്… എന്നിട്ട് അവൾ പറഞ്ഞതുകേട്ട് അച്ഛനെന്നെ ഒരുപാട് തല്ലി, ഞാൻ കാരണം നന്ദനത്തൂന്നൊള്ള നല്ലൊരു ബന്ധം ഇല്ലാതായി എന്നും പറഞ്ഞു എന്നെ തല്ലി ചതച്ചു, എനിക്ക് അനങ്ങുമ്പോപോലും
💬 Comments
View all comments