0%

Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 847

വൃന്ദ വിളിച്ചു, കണ്ണീരിനിടയിൽ ശബ്ദം വലുതായി പുറത്തേക്ക് വന്നില്ല, രാജേന്ദ്രൻ അതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു, വൃന്ദ പ്രതീക്ഷയോടെ ഗൂഢമായ പുഞ്ചിരിയോടെ കഴിച്ചുകൊണ്ടിരുന്ന ശില്പയെ നോക്കി കണ്ണ് കൊണ്ട് ദയനീയമായി കെഞ്ചി…

ശില്പ അതൊന്നും ശ്രദ്ധിക്കാത്തത് പോലെ പാത്രത്തിൽ നോക്കി കഴിച്ചുകൊണ്ടിരുന്നു,

“രാജേട്ടാ…ദയവുചെയ്ത് ഞാൻ പറയുന്നത് കേക്ക്…കണ്ണൻ കൊച്ചു കുഞ്ഞല്ലേ…അവനിവിടെ നിന്നോട്ടെ….”

നളിനി അയാളുടെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു,

“ഞാൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട്, അതിൽ ഒരു മാറ്റൊമില്ല പറഞ്ഞേക്കാം…”

അയാൾ ദേഷ്യത്തോടെ പറഞ്ഞു,

ശില്പ ഇതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു

വൃന്ദ ദയനീയമായി എല്ലാരേം നോക്കി വിതുമ്പിക്കൊണ്ട് അടുക്കളയിലേക്ക് പോയി,

കുറച്ചുകഴിഞ്ഞു അടുക്കളത്തിണ്ണയിൽ കണ്ണനോടൊത്ത് ഇരിക്കുമ്പോൾ അവിടേക്ക് വന്ന ശില്പയെക്കണ്ട വൃന്ദ ചാടിഎണീറ്റ് അവളെ നോക്കി കൈകൂപ്പി

“ശിൽപേച്ചി പറയുന്നതെന്തും അനുസരിക്കാമെന്ന് പറഞ്ഞതല്ലേ ഞാൻ…ഞങ്ങളെ സഹായിക്കാൻ ആരുമില്ല…ശിൽപ്പേച്ചി സഹായിക്കണം…”

“നിന്റെം ഇവന്റേം കണ്ണീരു കാണാൻ എന്തിഷ്ടമാണെന്നോ എനിക്ക്…അപ്പൊ ഞാൻ നിന്നെ സഹായിക്കുമെന്ന് നെനക്ക് തോന്നുന്നുണ്ടോ…. “

ശില്പ കൈ മാറിൽ കെട്ടിനിന്നുകൊണ്ട് പറഞ്ഞു

“അങ്ങനെ പറയല്ലേ ശിൽപ്പേച്ചി ഞങ്ങളെ സഹായിക്കണം, ചേച്ചി പറയുന്നതെന്തും ഞാനനുസരിച്ചോളാം…കാവിലമ്മയാണേ സത്യം…. “

വൃന്ദ കരഞ്ഞുകൊണ്ട് അവളോട് പറഞ്ഞു

“മ്…ഞാൻ പറഞ്ഞു നോക്കാം, പക്ഷേ അത് നിന്റെയീ പൂങ്കണ്ണീർ കണ്ടിട്ടല്ല, പക്ഷേ നീ വാക്കുതന്നതിലെന്തേലും മാറ്റംവാന്നാ…അറിയാലോ എന്നെ… പിന്നെ നീയിവനെ ജീവനോടെ കാണില്ല…”

അവസാന വാചകം ഒരു ഭീക്ഷണിയോടെ പറഞ്ഞവസാനിപ്പിച്ച് അവൾ പോയി

വാതിലിൽ മറഞ്ഞുനിന്ന് ഇതെല്ലാം കേട്ട നളിനി ശില്പ പോയതിന് ശേഷം ഒരുനിമിഷം വാതിലനടുത്തെത്തി അവരെ നോക്കി ഒന്ന് നെടുവീർപ്പെട്ടിട്ട് മുറിയിലേക്ക് പോയി…

••❀••

ശില്പ നേരെ പോയത്

💬 Comments

View all comments