Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]
അവളുടെ സന്തോഷമാണ് എനിക്ക് എന്റെ സന്തോഷത്തേക്കാളും വലുത്, പക്ഷേ നന്ദേട്ടാ…അവളെക്കുറിച്ചൊന്നും അറിയിക്കാതെയാണ് എന്റെ വീട്ടുകാർ ഈ കല്യാണം നടത്തുന്നത്…”
ശില്പ കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു,
അപ്പോഴേക്കും കോഫി വന്നിരുന്നു ശില്പ ഒരിറക്ക് കുടിച്ചുകൊണ്ട് ആകാംഷയോടെ അവളുടെ മുഖത്ത് നോക്കിയിരിക്കുന്ന നന്ദനെ നോക്കി, മുഖത്തുവന്ന ചിരി സമർഥമായി ഒളിപ്പിച്ചുകൊണ്ട് അവൾ തുടർന്നു…
“ഞാനും ആദ്യം അവരെപ്പോലെ തന്നെ ചിന്തിച്ചു, പിന്നീടാണ് കല്യാണം കഴിഞ്ഞിട്ട് ഈ കാര്യം നന്ദേട്ടനോ വീട്ടുകാരോ അറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് ഞാൻ ആലോചിച്ചത്…”
“എന്താ ശില്പ പറഞ്ഞുവരുന്നത്…എനിക്കൊന്നും മനസ്സിലാകുന്നില്ല…”
“പറയാം…പക്ഷേ ഇക്കാരണം കൊണ്ട് വൃന്ദയെ വെറുക്കില്ലെന്ന് നന്ദേട്ടൻ എനിക്ക് വാക്ക് തരണം…”
“ശില്പ പറയൂ…എന്തായാലും എനിക്കറിയണം…”
“അത്…നന്ദേട്ടാ…വൃന്ദ നമ്മളൊന്നും വിചാരിക്കുന്നപോലുള്ള ഒരു പെണ്ണല്ല…അവളുടെ കാര്യസാധ്യത്തിന് ഏതറ്റംവരെപോകാനും മടിയില്ലാത്ത ഒരു പെണ്ണാണ് വൃന്ദ…പക്ഷേ കുട്ടിക്കാലം മുതൽക്കേ സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ടുപോയി നന്ദേട്ടാ… എന്റെ വീട്ടിലുള്ളവർക്ക് അവള് കഴിഞ്ഞേയുള്ളൂ ഈ ഞാൻ പോലും, അതോണ്ട് അവളെ വെറുക്കാൻ ഞങ്ങൾക്കാർക്കും കഴിയില്ല, നന്ദേട്ടന്റെ സ്ഥാനത്ത് മറ്റാരായിരുന്നാലും ഞാനിത് വന്ന് പറയില്ല…കാരണം നന്ദേട്ടനെ ഞാൻ കണ്ട നാൾ മുതൽ മനസ്സിൽ കൊണ്ട് നടന്നതല്ലേ അപ്പൊ ആ ആൾക്കൊരു ചതി ചെയ്യാൻ പറ്റിയില്ല…’’
ശില്പ കണ്ണുനീർ പൊഴിച്ചുകൊണ്ട് നന്ദനോട് പറഞ്ഞു,
നന്ദൻ കേട്ടതൊന്നും വിശ്വസിക്കാനാവാതെ തല കുടഞ്ഞു, അത് കണ്ട് ശില്പ ഗൂഢമായി പുഞ്ചിരിച്ചു.
“നന്ദേട്ടനറിയോ…കാവിനടുത്തായി ചായക്കട നടത്തുന്ന കേശു നായരുടെ മകൻ വിവേക്…അസമയത്ത് അവളുടെ മുറിയിൽ കണ്ടിട്ടുണ്ടെന്ന് എനിക്കാരോടെങ്കിലും പറയാൻ പറ്റോ…? അവസാനം അവളുടെ ദുർനടത്തം അറിഞ്ഞു കേശു നായർ ദേവടത്തെത്തി അച്ഛനോട് പരാതി പറഞ്ഞിട്ടുണ്ട്…ആ ഒറ്റക്കാര്യം കൊണ്ടാ വിവേക് ഗൾഫിൽ എത്തിയത്...നന്ദേട്ടൻ എന്നെ വിശ്വസിക്കുന്നില്ലേൽ രഹസ്യമായിട്ട് അന്വേഷിച്ചു നോക്ക് ആ കേശുനായരോട്… അപ്പൊ അറിയാം സത്യം…”
ഒന്നും വിശ്വസിക്കാനാവാതെ തലകുനിച്ചു കയ്യിൽ താങ്ങിയിരിക്കുന്ന നന്ദനെ നോക്കി ചുണ്ടിലൂറിയ പുഞ്ചിരിയോടെ അവൾ പറഞ്ഞു നിർത്തി,
“പിന്നെ നന്ദേട്ടാ…ഒരിക്കലും ഇതൊക്കെ ഞാൻ പറഞ്ഞതാണെന്ന് ആരുമറിയല്ല്…”
“ഇല്ല…ഞാനിതൊന്നും വിശ്വസിക്കില്ല…വൃന്ദ…അവൾ…ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല…”
നന്ദൻ വല്ലാത്തൊരു ഭാവത്തിൽ പുലമ്പിക്കൊണ്ടിരുന്നു…
“നല്ലത്…അതുതന്നെയാണ് എനിക്കും വേണ്ടത്…നന്ദേട്ടൻ ഈ കേട്ടത് അതുപോലെയങ്ങു മറന്നുകളയണം, എന്നിട്ട് അവളോടൊപ്പം നല്ലൊരു ജീവിതം തുടങ്ങണം…അവളെ കൈവെടിയല്ലേ
💬 Comments
View all comments