0%

Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 279

നന്ദേട്ടാ…”

ശില്പ കണ്ണീരോഴുക്കി നന്ദന്റെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു…

നന്ദൻ ഒന്നുംമിണ്ടാതെ എഴുന്നേറ്റ് പുറത്തേക്ക് പോയി…

ശില്പ പുഞ്ചിരിയോടെ തന്റെ കണ്ണ് തുടച്ചു, നന്ദൻ പോകുന്നത് നോക്കി പിന്നീട് തന്റെ ബാഗിൽ നിന്നും ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തു…

‘പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ…ആളിപ്പോത്തന്നെ അങ്ങോട്ട് വന്നാലുമായി, അതുകൊണ്ട് വിഡ്ഢിത്തൊന്നും വിളിച്ചുപറയരുത്…’

‘……….’

‘മ്…എന്റെ കാര്യം നടന്നാ തന്റെ പണം തനിക്ക് കിട്ടിയിരിക്കും…’

അവൾ ഫോൺ കട്ട്‌ ചെയ്ത് സന്തോഷത്തോടെ എഴുന്നേറ്റു.

••❀••

തിരികെ പോകുമ്പോഴും നന്ദന്റെ മനസ്സിൽ ശില്പ കോരിയിട്ട കനൽ നന്നായി നീറുന്നുണ്ടായിരുന്നു,

‘വൃന്ദയെ കണ്ട നാൾ മുതൽ മനസ്സിലേറിപോയതാണ്, താനന്ന് പ്ലസ് വൺനോ മറ്റൊ പഠിക്കുമ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത്, കൂട്ടുകാരുടെ സംസാരത്തിൽ നിന്നാണ് അവളെക്കുറിച്ചറിയുന്നത് ആ കൗതുകമാണ് പിന്നീട് അവളെ ശ്രദ്ധിക്കാൻ കാരണം, പിന്നീട് ടീച്ചേർസ് അവളെപറ്റി പറയുന്നത് കേട്ടു…നന്നായി പഠിക്കുന്ന കുട്ടി, കാണാൻ ആ സ്കൂളിലേക്കുവച്ചേറ്റവും സുന്ദരി, സയൻസ് ക്വിസ് കോംപറ്റീഷനിൽ തന്റെ പെയർ ആയി അവൾ വന്നപ്പോ മനസ്സ് തുടികൊട്ടുകയായിരുന്നു, പരിചയപ്പെട്ടപ്പോ നല്ല പക്വതയുള്ള കുട്ടി, അവളുടെ ആ ഉണ്ടക്കണ്ണുകളിൽ നോക്കി നിക്കാൻ തോന്നി, പിന്നീട് കാര്യങ്ങളുണ്ടാക്കി അവളോട് സംസാരിച്ചു തുടങ്ങി, അപ്പോഴും തന്റിഷ്ടം മനസ്സിൽത്തന്നെ ഒളിപ്പിച്ചു വച്ചു…അതൊരു പൈങ്കിളി പ്രേമം ആകരുത് എന്ന് നിർബന്ധമുണ്ടായിരുന്നു, പഠിത്തം കഴിഞ്ഞ്, അച്ഛന്റെ തണലിൽ നിൽക്കാതെ പഠിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയായിട്ട് അവളെ കൂടെകൂട്ടാം എന്നായിരുന്നു, ഓരോ പ്രാവശ്യവും അവളെ ദൂരെ നിന്നുകണ്ടു, പഠിച്ച് ജോലി ഏകദേശമായി, ഏറെ സന്തോഷിച്ചു, ഇല്ല എനിക്കറിയാവുന്ന വൃന്ദ അല്ല ഇത്…അന്വേഷിക്കണം…എല്ലാം അന്വേഷിക്കണം…അവളെ കൈവിട്ടുകളയാൻ തോന്നുന്നില്ല…നെഞ്ചേന്ന് പറിച്ചെറിയാൻ കഴിയുന്നില്ല…’

നന്ദൻ നിറഞ്ഞ കണ്ണുകൾ തുടച്ചു. അവൻ വണ്ടി നേരെ കേശു നായരുടെ ചായക്കടയിലേക്ക് വിട്ടു…

അവൻ ചെന്ന് കേറുമ്പോൾ കടയിൽ വലിയ തിരക്കുണ്ടായിരുന്നില്ല, അടുത്തുള്ള ബെഞ്ചിലിരുന്നു, അപ്പോഴേക്കും കേശുനായർ അടുത്തേക്ക് വന്നു,

“അയ്യോ…ഇത് സാബു സാറിന്റെ മോനല്ലേ…എന്താ കുഞ്ഞേ ഈ വഴിക്ക്…അല്ല ഇങ്ങോട്ടേക്കൊന്നും കാണാറില്ല അതോണ്ട് ചോദിച്ചതാ…”

കേശുനായർ അവൻറെ മുന്നിലെ ഡസ്ക് തുടച്ചുകൊണ്ട് ചോദിച്ചു,

“കുഞ്ഞിന് ചായ എടുക്കട്ടെ…???”

“മ്”

നന്ദൻ മുഖമുയർത്താതെ മൂളി,

കുറച്ചു കഴിഞ്ഞ്

💬 Comments

View all comments