0%

Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 280

കേശുനായർ ചായ കൊണ്ട് കൊടുത്തു,

“സാബു സാറിന് സുഖോല്ലേ…?”

അയാൾ കുശലം ചോദിച്ചു, എന്തോ ചിന്തിച്ചിരുന്ന നന്ദൻ പെട്ടെന്ന് അയാളെ നോക്കി…

“നന്നായിരിക്കുന്നു ചേട്ടാ…”

നന്ദൻ മുഖത്തൊരു ചിരി വരുത്തി അയാളോട് പറഞ്ഞു,

“ചേട്ടാ…ഒരു കാര്യം…”

നന്ദൻ അയാളെ നോക്കി എന്തോ പറയാൻ വന്നത് പകുതിക്ക് നിർത്തി,

“എന്താ കുഞ്ഞേ…???”

“അല്ല…ചേട്ടനീ ദേവടത്തെ കുറിച്ച് എന്താ അഭിപ്രായം…”

നന്ദൻ തുടക്കമിട്ടു

“അതെന്താ കുഞ്ഞേ അങ്ങനെ ചോദിച്ചേ…??”

“എന്റൊരു കൂട്ടുകാരന് അവിടുന്നൊരാലോചന വന്നിട്ടുണ്ടേ…അപ്പൊ ആ കുട്ടീടെ സ്വഭാവമൊക്കെയൊന്ന് അറിഞ്ഞുവരാൻ എന്നോട് പറഞ്ഞു അതാ…”

നന്ദൻ പറഞ്ഞു നിർത്തി,

“അയ്യോ…നല്ല തങ്കപ്പെട്ട സ്വഭാവാ ആ ശില്പക്കുഞ്ഞിന്റെ, എല്ലാരോടും എന്താ സ്നേഹം, ഇത്രേം വലിയ തറവാട്ടിലെത്താണെന്നൊരു ഭാവോം ആ കുഞ്ഞിനില്ല, ആ കുഞ്ഞിനെ കെട്ടുന്നയാളിന്റെ ഭാഗ്യൊന്നെ ഞമ്പറയൂ…പക്ഷേ അതിനുംവേണ്ടീട്ട് വേറൊരണ്ണമുണ്ട് തറവാടിന്റെ പേര് കളയാനായിട്ട്…ആ എളേ പെണ്ണ്…സാറിനറിയോ എന്റെ മോൻ ഇപ്പൊ ഗൾഫിൽ കെടന്ന് കഷ്ടപ്പെടുന്നത് അവളൊരുത്തി കാരണമാ…അവന് അവളോട് പ്രേമം,,, ഞാനന്നെ അവനോട് പറഞ്ഞതാ, അവസാനം അവൾടെ കാര്യം കഴിഞ്ഞപ്പോ അവനെ വേണ്ട, ചങ്ക് തകർന്നാ എന്റെ കുട്ടി നടന്നത്, പിന്നീടാണ് അറിഞ്ഞത് അവൻ മാത്രോല്ല ഒരുപാട് ആൺപിള്ളേരെ അവൾ കറക്കിയെടുത്തിട്ടുണ്ടെന്ന്, അതറിഞ്ഞു നാട്ടിൽ നിൽക്കാൻ വയ്യാത്തൊണ്ടാ അവൻ പോയത്…”

അയാൾ തന്റെ തോർത്ത്‌ കൊണ്ട് കണ്ണീരൊപ്പി…

നന്ദൻ കേട്ടതൊന്നും വിശ്വസിക്കാനാവാതെ നെഞ്ചിലുണ്ടായ വിങ്ങൽ അടക്കി അയാളെത്തന്നെ തുറിച്ചുനോക്കി ഇരുന്നു… അവന്‍റെ കണ്ണിൽനിന്നും കണ്ണുനീർ ഉരുണ്ടിറങ്ങി. പതിയെ തന്റെ കണ്ണ് തുടച്ചിട്ട് അയാളുടെ കണ്ണിൽ നോക്കിയിട്ട് നന്ദൻ പറഞ്ഞു

“വൃന്ദ, എനിക്കറിയാവുന്ന കുട്ടിയാണല്ലോ, അവൾ അങ്ങനെയൊന്നും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല…”

“കുഞ്ഞേ… എല്ലാം അവളുടെ കള്ളത്തരാ… എന്തിനും ഒരു കള്ള കണ്ണീര് കൂട്ടുണ്ടല്ലോ, കുഞ്ഞിനറിയോ… എന്റെ മോനെപ്പറ്റി ഞാൻ പറയാൻ പാടില്ലാത്തതാ, എന്നാലും കുഞ്ഞിനോടെനിക്ക് പറയാല്ലോ… ഏത്… അവളേം അവനേംകൂട അവളുടെ മുറിയിൽ രാത്രിയിൽ കാണാൻപാടില്ലാത്ത സാഹചര്യത്തിൽ കണ്ടു… പിന്നീട് അവിടുത്തെ സാർ ആരുമറിയാതെ ഒതുക്കി തീർത്തു… പിന്നീട് ഭീക്ഷണി സഹിക്കാതെയാണ് അവൻ കടല് കടന്നത്…”

അയാൾ അവന്റെ മുഖത്ത് നോക്കിക്കൊണ്ട് പറഞ്ഞു. നന്ദൻ പിന്നൊന്നും കേൾക്കാൻ നില്കാതെ അവിടെനിന്നുമിറങ്ങി.

നന്ദൻ

💬 Comments

View all comments