Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]
അവനെ കണ്ണുരുട്ടി നോക്കി, അപ്പോഴാണ് ചുറ്റുമുള്ളവർ അവരെ ഉറ്റുനോക്കുന്നത് ശ്രദ്ധിച്ചത്… വൃന്ദയും ഞെട്ടി ഒരടി പിന്നോട്ട് വച്ചു, അവൾ തലകുനിച്ചു നിന്നു,
“ഇതെന്റെ മകൻ രുദ്ര്, മകൾ മാളവിക ഞങ്ങളിവളെ കുഞ്ഞിയെന്ന് വിളിക്കും…”
കുഞ്ഞിയെന്നുകെട്ട കണ്ണൻ വാപ്പൊത്തി ചിരിച്ചു, അത് കണ്ടിട്ട് കുഞ്ഞി അവനെ ദേഷ്യത്തോടെ നോക്കി,
“പിന്നെയിത് എന്റെ എല്ലാമെല്ലാമായ മാധവൻ, ഇത് അവന്റെ മകൻ ഭൈരവ്… അപ്പോഴേ എന്റെ ഫാമിലി പൂർണമാവൂ…”
വിശ്വനാഥൻ മാധവന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു
രാജേന്ദ്രൻ രുദ്രിനും ഭൈരവിനും കൈകൊടുത്തു, ആ സമയം രണ്ടുപേരുടെയും മുഖം മുറുകി,
ഭൈരവ് കുറുകിയ കണ്ണുകളോടെ അയാളെ തറപ്പിച്ചു നോക്കി ഒരു നിമിഷം തന്റെ കൈ അയാളുടെ കയ്യിൽ മുറുകി, അത് ശ്രദ്ധിച്ച രുദ്ര് അവനെ ഒന്ന് തട്ടി, ഭൈരവ് തന്റെ കൈ പിൻവലിച്ചു
“എല്ലാരും വാ അകത്തേക്ക് കയറാം…”
രാജേന്ദ്രൻ അവരെ ക്ഷണിച്ചകത്തേക്ക് കൊണ്ടുപോയി,
അകത്തേക്ക് പോകുമ്പോഴും വൃന്ദ തിരിഞ്ഞ് രുദ്രിനെ നോക്കുന്നുണ്ടായിരുന്നു, രുദ്ര് ആ വലിയ കണ്ണുകളെയും…
അകത്തെത്തി മറ്റുള്ളവർക്ക് ദേവടത്തുള്ളോരെയെല്ലാം പരിചയപ്പെടുത്തിക്കൊടുത്തു, വൃന്ദയെ രുദ്രിന് പരിചയപ്പെടുത്തുമ്പോൾ വൃന്ദയുടെ മുഖം അവനെനോക്കാൻ വയ്യാത്തവണ്ണം കുനിഞ്ഞുപോയി…
ശില്പയുടെ കൂട്ടുകാരികളും മറ്റും നിൽക്കുമ്പോൾ നിവേദ്യ വലിയൊരു കണ്ടുപിടുത്തം നടത്തിയപോലെ വിളിച്ചു പറഞ്ഞു
“യുറേക്കാ…”
അവിടുണ്ടയിരുന്ന എല്ലാവരും അവളെ നോക്കി അവൾ ജാള്യതയോടെ തലതാഴ്ത്തി
“എന്താടി കെടന്ന് കൂവുന്നേ…?? “
ശില്പ അവളോട് ചോദിച്ചു.
“ഈ വന്നിരിക്കുന്നവരാരാണെന്നറിഞ്ഞാ നിങ്ങളും ഞെട്ടും…”
നിവേദ്യ ആവേശത്തോടെ പറഞ്ഞു
“ആരാ… വല്ല തീവ്രവാദികളോമറ്റോ ആണോ…?”
കവിത ചോദിച്ചു
“ഇത് രുദ്ര് വിശ്വനാഥ്… IIM അഹമ്മദാബാദിലെ MBA റാങ്ക് ഹോൾഡർ… ആ
💬 Comments
View all comments