0%

Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1.3K

റാങ്ക് ഇന്നുവരെ ആരും ബ്രേക്ക് ചെയ്തിട്ടില്ല… പഠിത്തം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ ഒരു കമ്പനി സ്റ്റാർട്ട് ചെയ്തു, വളരെക്കുറച്ച് സമയംകൊണ്ട് അത് one of the most top companies in India ആയി മാറി, പിന്നീട് എന്തോ കാരണത്താൽ ആ കമ്പനി വിട്ടു…”

അതുകേട്ട് എല്ലാരും ഞെട്ടി,

“നിന്നോടിതാര് പറഞ്ഞു…??”

കവിത അവളോട് ചോദിച്ചു

“ഗൂഗിൾലെൻസിൽ ഒരു ഫോട്ടോ എടുത്ത് search ചെയ്തതാ ഇൻസ്റ്റ id കിട്ടാൻ... അങ്ങനെ മനസ്സിലായതാ…”

അവൾ മൊബൈൽ ഉയർത്തി കാണിച്ചുകൊണ്ട് പറഞ്ഞു…

“നിന്നെ സമ്മതിക്കണം… ഹൈ ടെക് പിടക്കോഴി…”

ശിൽപ പറഞ്ഞത് കേട്ട് കാവ്യ ചൂളി നിന്നു, അപ്പോഴേക്കും പുറത്തുനിന്നും ചെറുക്കനും കൂട്ടരുമെത്തിയെന്ന് ആരോ വിളിച്ചു പറഞ്ഞു,

എല്ലാവരും തിരക്കിട്ട് പുറത്തേക്ക് നടന്നു നളിനി സീതലക്ഷ്മിയുടെ അടുത്തെത്തി

“ഏട്ടത്തി വാ…”

സീതാലക്ഷ്മിയുടെ കൈയിൽ പിടിച്ചുകൊണ്ട് നളിനി പുറത്തേക്കിറങ്ങി

രാജേന്ദ്രൻ വിശ്വനാഥനെയും മാധവനെയും കുട്ടി പുറത്തേക്ക് നടന്നു, അവിടെ നോക്കി നിൽക്കുകയായിരുന്ന രുദ്രിനെയും ഭൈരവിനെയും കുഞ്ഞിയെയും കണ്ട നളിനി അവരുടെ അടുത്ത് വന്നു

“വരൂ മക്കളെ… പന്തലിലേക്ക്…”

നളിനി പുഞ്ചിരിച്ചു പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി,

അവരും പന്തലിലേക്ക് നടന്നു,

നന്ദനും ബന്ധുക്കളുമല്ലാം പന്തലിൽ വന്നു, നളിനി അവർക്കെല്ലാം ഉത്സാഹത്തോടെ വിശ്വനാഥനേയും സീതാലക്ഷ്മിയേയും പരിചയപ്പെടുത്തി…

നളിനിക്ക് വല്ലാത്ത സന്തോഷമായിരുന്നു,

നന്ദൻ ഒരു ബ്രൗൺ നിറത്തിലുള്ള സിൽക്ക് ഷർട്ടും അതേ കരയുള്ള മുണ്ടുമാണ് ധരിച്ചിരുന്നത്, ശില്പ അതേ നിറത്തിലുള്ള കല്ലുകൾ വച്ച ഗൗണും, ചടങ്ങുകളെല്ലാം തുടങ്ങുന്നതിനു മുൻപ് ശില്പ കണ്ണ് കാണിച്ചത് കണ്ട കവിത വൃന്ദയെ നിർബന്ധിച്ചു അകത്തുനിന്നും വിളിച്ച് പന്തലിൽ എല്ലാർക്കും കാണാൻ

💬 Comments

View all comments